Sports

അന്താരാഷ്ട്ര ക്രിക്കറ്റ് വീണ്ടും കേരളത്തിലേക്ക്: ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വീണ്ടും മത്സരം: ഇന്ത്യയും വിന്‍ഡീസും ഏറ്റുമുട്ടും

മുംബൈ: കേരളം വീണ്ടും രാജ്യാന്തര ക്രിക്കറ്റ് മത്സരത്തിന് വേദിയാകാനൊരുങ്ങുന്നു. അടുത്ത വർഷം ഫെബ്രുവരിയിൽ ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള ടി-20 മത്സരത്തിലൂടെയാണ് കേരളം വീണ്ടും രാജ്യാന്തര മത്സരങ്ങൾക്ക് ആതിഥ്യം ഒരുക്കുക. അടുത്ത വർഷം ഫെബ്രുവരി 20ന് തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് മത്സരം. ട്വന്റി 20 ലോകകപ്പിന് ശേഷം ഇന്ത്യയില്‍ നടക്കുന്ന മത്സരങ്ങളുടെ ഫിക്‌സ്ചര്‍ ബി സി സി ഐ ഇന്ന് പുറത്തുവിട്ടതിലാണ് കാര്യവട്ടവും ഇടം പിടിച്ചിരിക്കുന്നത്.

ഫെബ്രുവരിയില്‍ നടക്കുന്ന വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ മൂന്നാം ടി20ക്കാണ് കാര്യവട്ടം സ്‌റ്റേഡിയം വേദിയാകുക. ഫെബ്രുവരി 20നാണ് മത്സരം. മൂന്ന് വീതം ഏകദിനങ്ങളും ട്വന്റി 20കളുമാണ് വിന്‍ഡീസിന്റെ ഇന്ത്യന്‍ പര്യടനത്തിലുള്ളത്.

ന്യൂസിലന്‍ഡിനെതിരെ നടക്കുന്ന ടി20 പരമ്പരയോടെയാണ് ഇന്ത്യയുടെ ഹോം സീസണ് തുടക്കമാവുന്നത്. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. നവംബര്‍ 17ന് ജയ്പൂരിലാണ് ആദ്യ മത്സരം. 19ന് റാഞ്ചിയില്‍ രണ്ടാം ടി20യും 21 കൊല്‍ക്കത്തയില്‍ മൂന്നാം ടി20 മത്സരവും നടക്കും. പിന്നാലെ രണ്ട് മത്സരങ്ങള്‍ അടങ്ങുന്ന ടെസ്റ്റ് പരമ്പരയും കളിക്കും.

admin

Recent Posts

സിദ്ധാർത്ഥൻ ക്രൂരമായി ആക്രമിക്കപ്പെട്ടു !പ്രതികൾക്കെതിരായ ആരോപണം ഗുരുതരം;സിബിഐ ഹൈക്കോടതിയിൽ

കൊച്ചി: പൂക്കോട് വെറ്റിറനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികള്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ഗുരുതരമെന്ന് സിബിഐ ഹൈക്കോടതിയില്‍. ക്രൂരമായ…

51 mins ago

കേരളം ഗുരുതര പ്രതിസന്ധിയിൽ പിണറായി ഉറങ്ങുന്നു

സംസ്ഥാനത്ത് അപ്രഖ്യാപിത പവർ കട്ടിന്റെ കാരണങ്ങൾ ഇതാ!

1 hour ago

മസാലബോണ്ട് കേസ് ;തോമസ് ഐസക്കിനെതിരായ ഇഡി അപ്പീൽ പുതിയ ബെഞ്ച് പരി​ഗണിക്കും

എറണാകുളം: മസാലബോണ്ട് കേസിൽ മുൻമന്ത്രിയും സിപിഎം നേതാവുമായ തോമസ് ഐസക്കിനെതിരായ ഇഡി അപ്പീൽ പുതിയ ബെഞ്ച് പരി​ഗണിക്കും. നിലവിൽ അപ്പീൽ…

2 hours ago

മദ്ധ്യപ്രദേശിൽ കൈ തളരുന്നു ! കോൺഗ്രസ് മുൻ എം എൽ എ റാം നിവാസ് റാവത്ത് ബിജെപിയിൽ

ഭോപ്പാൽ: മദ്ധ്യപ്രദേശിൽ കോൺ​ഗ്രസിന് വീണ്ടും തിരിച്ചടി. വിജയ്പൂരിലെ മുൻ എംഎൽഎ റാം നിവാസ് റാവത്ത് ബിജെപിയിൽ ചേർന്നു. മദ്ധ്യപ്രദേശ് മുഖ്യമന്ത്രി…

2 hours ago

കർണ്ണാടകയിലെ തെരഞ്ഞെടുപ്പ് റാലിയിൽ വെളിപ്പെടുത്തൽ നടത്തി പ്രധാനമന്ത്രി

പിന്നിൽ നിന്ന് ആക്രമിക്കുന്ന രാജ്യമല്ല പുതിയ ഭാരതം ! പാകിസ്ഥാനെ പാഠം പഠിപ്പിച്ച് ഭാരതം

2 hours ago

അമിത് ഷായുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസ്; ആംആദ്മി- കോൺ​ഗ്രസ് പ്രവർത്തകർ അറസ്റ്റിൽ

ദില്ലി; മതാടിസ്ഥാനത്തിലുള്ള സംവരണത്തിനെതിരെ പ്രസം​ഗിച്ച അമിത് ഷായുടെ വീഡിയോ എഡിറ്റ് ചെയ്ത് സംവരണത്തിനെതിരെ സംസാരിക്കുന്ന രീതിയിലാക്കി പ്രചരിപ്പിച്ച കേസിൽ ആംആദ്മി-…

2 hours ago