പ്രതീകാത്മക ചിത്രം
നൊവൊസൈബിർസ്ക് : സൗഹൃദ രാജ്യങ്ങളിൽനിന്നു നിക്ഷേപമായി പണം ഒഴുകിയില്ലെങ്കിൽ അടുത്ത വർഷത്തോടെ റഷ്യയെ സാമ്പത്തിക പ്രതിസന്ധി വിഴുങ്ങുമെന്ന് റഷ്യൻ ശതകോടീശ്വരൻ ഒലെങ് ഡെറിപാസ്ക അഭിപ്രായപ്പെട്ടു. സൈബീരിയയിൽ സംഘടിപ്പിച്ച ഇക്കണോമിക്സ് കോൺഫറൻസിലാണ് ഡെറിപാസ്ക ഇതു സംബന്ധിച്ച പരാമർശം നടത്തിയത്.
പാശ്ചാത്യ ശക്തികൾ ഉപരോധം ഏർപ്പെടുത്തിയതോടെ റഷ്യ ഗുരുതരമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. ഇത്രയും കാലം യൂറോപ്യൻ രാജ്യം എന്ന നിലയിലാണ് റഷ്യ പരിഗണിക്കപ്പെട്ടിരുന്നത്. എന്നാൽ പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധം തുടർന്നാൽ അടുത്ത 25 വർഷത്തേക്ക് ഏഷ്യൻ രാജ്യങ്ങളോടൊപ്പം നിൽക്കുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടി വരുമെന്നും ഡെറിപാസ്ക പറഞ്ഞു.
റഷ്യ യുക്രൈയ്നിൽ അധിനിവേശം തുടങ്ങിയതുമുതൽ പാശ്ചാത്യ രാജ്യങ്ങൾ 11,300 ഉപരോധങ്ങളാണ് ഏർപ്പെടുത്തിയത്. രാജ്യത്തിനു ലഭിക്കേണ്ടിയിരുന്ന 300 ബില്യൻ ഡോളറും തടഞ്ഞുവച്ചു. ഇതോടെയാണ് റഷ്യയിൽ സാമ്പത്തിക പ്രതിസന്ധി തലപൊക്കിയത്. രഹസ്യമായും പരസ്യമായും ലഭിക്കുന്ന ചൈനയുടെ സഹായത്തോടെയാണ് റഷ്യൻ സാമ്പത്തിക മേഖല ഇപ്പോൾ പിടിച്ചുനിൽക്കുന്നത്. റഷ്യയിൽ നിന്നുള്ള ഇന്ധനവും ഉപകരണങ്ങളും ലോഹങ്ങളും ചൈനയാണ് വൻതോതിൽ വാങ്ങുന്നത്.
സാമ്പത്തികപ്രശ്നങ്ങളെ അതിജീവിക്കാൻ റഷ്യയ്ക്കായിയെന്ന് പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ പ്രഖ്യാപിച്ചതിനു തൊട്ടു പിന്നാലെയാണ് ഡെറിപാസ്കയുടെ വെളിപ്പെടുത്തൽ .
തിരുവനന്തപുരം : പണം വാങ്ങി തടവുകാർക്ക് അനധികൃതമായി സൗകര്യങ്ങൾ ഏർപ്പെടുത്തിക്കൊടുത്തെന്ന ആരോപണം നേരിടുന്ന ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിന്…
ബഹിരാകാശത്ത് പുതിയൊരു യുദ്ധമുഖം തുറക്കപ്പെടുന്നുവോ എന്ന ആശങ്ക ലോകമെമ്പാടും പടരുകയാണ്. റഷ്യ-യുക്രെയ്ൻ യുദ്ധം നാലാം വർഷത്തിലേക്ക് കടക്കുമ്പോൾ, യുക്രെയ്ന്റെ പ്രധാന…
സൃഗാല തന്ത്രം പയറ്റി ചോര കുടിക്കാൻ കാത്തിരിക്കുന്ന ഒരു വിദ്യാഭ്യാസ മന്ത്രി നാടിൻ്റെ ശാപം. സ്വന്തം മൂക്കിന് താഴെയുള്ള സ്കൂളിൽ…
ആറ്റുകാൽ ചിന്മയ സ്കൂളിൽ കൃസ്തുമസ് ആഘോഷം തടഞ്ഞുവെന്ന ആരോപണത്തിൽ സത്യാവസ്ഥ പുറത്ത്. ഹിന്ദു ഐക്യവേദി അദ്ധ്യക്ഷ ശശി കല ടീച്ചറാണ്…
ബംഗ്ലാദേശിൽ ഹിന്ദു യുവാവിനെ ഇസ്‌ലാമിസ്റ്റുകൾ തല്ലിച്ചതച്ച് കെട്ടിത്തൂക്കിയ ശേഷം ചുട്ടുകൊന്ന സംഭവത്തിൽ ദില്ലിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് മുന്നിൽ വൻ പ്രതിഷേധം.…
ചരിത്ര വിജയം നേടിയ തിരുവനന്തപുരം കോർപറേഷനിൽ മേയർ സ്ഥാനത്തേക്ക് ബിജെപി ആരെ നിയോഗിക്കും ? ആർ ശ്രീലേഖ മേയർ ആയേക്കുമെന്ന്…