ഖുറേഷി അബ്രാം സംവിധായകന് നല്കിയ സണ്‍ഗ്ലാസിന്റെ വിലയറിയുമോ? ഇതാണ് ഇന്നലെ മുതല്‍ സോഷ്യല്‍മീഡിയ ആകെ ചര്‍ച്ച. ഡീറ്റയുടെ ഈ സണ്‍ഗ്ലാസിന് എന്ത് വില വരുമെന്ന് തെരഞ്ഞുകൊണ്ടിരിക്കുകയാണ് ആളുകള്‍. കാര്യം മറ്റൊന്നുമല്ല. മോഹന്‍ലാല്‍ പൃഥ്വിരാജിന് ഒരു സണ്‍ഗ്ലാസ് സമ്മാനമായി നല്കി. അതാണ് ഇത്രയും വലിയ പുകിലുകളുണ്ടാക്കിയത്. പൃഥ്വിരാജ് അത് സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കുകയും ചെയ്തു.
ലൂസിഫറിലെ മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ പേരാണ് ഖുറേഷി അബ്രാം. ഈ പേര് ഒരിക്കല്‍ കൂടി കടമെടുത്താണ് പൃഥ്വിരാജ് ലാലേട്ടന് നല്കിയ സമ്മാനത്തിന് നന്ദി പറഞ്ഞത്.പൃഥ്വിരാജിന്റെ സണ്‍ഗ്ലാസ് പ്രേമം മോളിവുഡില്‍ എല്ലാവര്ക്കും അറിയുന്ന രഹസ്യമാണ്. അതുകൊണ്ട് തന്നെ ലാലേട്ടന്റെ ഈ ചെറിയ വലിയ സമ്മാനം അദ്ദേഹത്തെ വളരെ സന്തുഷ്ടനാക്കിയിട്ടുണ്ട്.
പൃഥ്വിരാജ്-മോഹന്‍ലാല്‍ കൂട്ടുക്കെട്ടിലൊരുങ്ങുന്ന രണ്ടാമത്തെ ചിത്രം ബ്രോ ഡാഡിയുടെ സെറ്റില്‍വെച്ചാണ് ഈ സമ്മാനം ലാലേട്ടന് നല്‍കിയത്.അദ്ദേഹത്തിന്റെ സോഷ്യല്‍മീഡിയ പോസ്റ്റ് കണ്ട ആരാധകരൊക്കെ ഡീറ്റയുടെ ലക്ഷങ്ങള്‍ വിലവരുന്ന സണ്‍ഗ്ലാസിന്റെ യഥാര്‍ത്ഥ വില എന്തായിരിക്കുമെന്നാണ് തെരഞ്ഞുകൊണ്ടിരുന്നത്. കമ്പനിയുടെ വെബ്സൈറ്റിലും ഇന്നലെ വില തിരയലുകാരുടെ ബഹളമായിരുന്നു.
ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ നിയുക്ത മേൽശാന്തിമാരായ അരീക്കർ സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി, എ. ദാമോദരൻ നമ്പൂതിരി എന്നിവർ ആലങ്ങാട് ചെമ്പോലക്കളരി…
ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…
ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്‍ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…