What Pinarayi has been saying for three years is a lie!! Example of Karuvannur left robbery; Narendra Modi severely criticized
തൃശ്ശൂർ: കരുവന്നൂര്‍ ബാങ്ക് ക്രമക്കേട് ഇടത് കൊള്ളയുടെ ഉദാഹരണമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സിപിഎം കേരളത്തിലെ ജനങ്ങളുടെ പണം പരസ്യമായി കൊള്ളയടിക്കുകയാണ്.ജനങ്ങളുടെ പണം തിരികെ നൽകാൻ ഏതറ്റം വരെയും പോകുമെന്നും പ്രധാനമന്ത്രി ഉറപ്പ് നൽകി. തൃശ്ശൂർ കുന്നംകുളത്ത് നടന്ന പൊതുസമ്മേളനത്തിലാണ് പിണറായി സർക്കാരിന്റെ കെടുകാര്യസ്ഥതയ്‌ക്കെതിരെ അദ്ദേഹം ആഞ്ഞടിച്ചത്.
കേരളത്തിലെ ജനങ്ങളുടെ പണം സി പി എം പരസ്യമായി കൊള്ളയടിക്കുകയാണ്. കരുവന്നൂര്‍ ബാങ്ക് ക്രമക്കേട് ഇടത് കൊള്ളയുടെ ഉദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇടത് സർക്കാർ അഴിമതിക്ക് പുതിയ മാർഗങ്ങൾ തേടുകയാണ്. പാവപ്പെട്ടവർ കഷ്ടപ്പെട്ട് അധ്വാനിച്ച് ഉണ്ടാക്കിയ കോടാനുകോടി രൂപയാണ് കരുവന്നൂരിൽ സിപിഎം കൊള്ള ചെയ്ത് കാലിയാക്കിയത്. നിക്ഷേപിച്ച പണം തിരികെ ലഭിക്കാത്തത് മൂലം പെൺകുട്ടികളുടെ വിവാഹം അടക്കം മുടങ്ങിപ്പോകുന്ന സാഹചര്യമാണ് നിലവിലുള്ളത്. ആലത്തൂർ മണ്ഡലം സ്ഥാനാർത്ഥി ടി എൻ സരസുവിമായി കരുവന്നൂർ വിഷയം സംസാരിച്ച കാര്യവും പ്രധാനമന്ത്രി പ്രസംഗത്തിൽ പരാമർശിച്ചു.
സിപിഎമ്മിന്റെ മുഖ്യമന്ത്രി മൂന്ന് വർഷമായി ജനങ്ങളോട് നുണ പറയുകയാണ്. സഹകരണ കൊള്ളയിൽ നടപടിയെടുക്കാൻ സംസ്ഥാന സർക്കാർ തയ്യാറായില്ല. ഒടുവിൽ കേന്ദ്ര ഏജൻസിയുടെ കീഴിലാണ് അന്വേഷണം കാര്യക്ഷമമായി നടന്നത്. 90 കോടിയുടെ സമ്പത്താണ് ഇഡി കണ്ടു കെട്ടിയത്. പാവങ്ങളുടെ പണം തിരികെ ലഭിക്കുന്നതിനെ കുറിച്ച് നിയമവിദഗ്ധരുമായി കൂടിയാലോചനകൾ നടക്കുകയാണെന്നു പ്രധാനമന്ത്രി വ്യക്തമാക്കി.
കരുവന്നൂർ അഴിമതി പോലെ, ഇഡി കണ്ടുകെട്ടിയ 17,000 കോടി രൂപ വഞ്ചിക്കപ്പെട്ടവർക്ക് പിടിച്ചെടുത്ത് തിരികെ നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. കരുവന്നൂരിൽ നിക്ഷേപകരുടെ പണം തിരിച്ച് തരാൻ സാദ്ധ്യമായ എല്ലാം വഴികളും തേടുന്നുണ്ടെന്നും അതിനായി ഏത് അറ്റം വരെയും പോകുമെന്നും മോദി തൃശ്ശൂരിലെ ജനങ്ങൾക്ക് ഉറപ്പ് നൽകി.
ഇന്ത്യന്‍ കരസേനയുടെ പ്രധാന യുദ്ധടാങ്കുകളായ T-72, T-90 എന്നിവയുടെ പ്രവര്‍ത്തനക്ഷമതയും പ്രതിരോധശേഷിയും വര്‍ധിപ്പിക്കുന്നതിനായി പ്രതിരോധ മന്ത്രാലയം 586 കോടി രൂപയുടെ…
ഹൈദരാബാദ് : ഹൈദരാബാദിലെ മദന്നപേട്ടില്‍ ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങളുടെ ഭാഗമായി നടന്ന അന്നദാന പരിപാടിക്കിടെ ക്രമസമാധാന നില തകര്‍ക്കാനായി പ്രകോപനപരമായ…
ഗുജറാത്തില്‍ വീണ്ടും സുരക്ഷാ ആശങ്ക ഉയര്‍ത്തി വ്യാജ ബോംബ് ഭീഷണി. ലോകപ്രശസ്തമായ സോമനാഥ ക്ഷേത്രം, ഗാന്ധിനഗര്‍ കോബയിലെ ബി.ജെ.പി സംസ്ഥാന…
ന്യൂഡല്‍ഹി : തെക്കന്‍ കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയിലുണ്ടായ വന്‍ ഭീകരാക്രമണ ശ്രമം സുരക്ഷാസേന യഥാസമയം തകര്‍ത്തു. അവ്‌നീര പ്രദേശത്ത് നടത്തിയ…
കല്‍പ്പറ്റ : അളവില്‍ക്കൂടുതല്‍ വിദേശമദ്യം സൂക്ഷിച്ച അബ്കാരി കേസില്‍ അറസ്റ്റിലായ റിപ്പോര്‍ട്ടര്‍ ചാനല്‍ എം.ഡി ആന്റോ അഗസ്റ്റിന് കുരുക്ക് മുറുക്കി…
കല്‍പ്പറ്റ : മുട്ടില്‍ മരംമുറി കേസിലെ പ്രതിയും റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി എംഡിയുമായ ആന്റോ അഗസ്റ്റിനെയും സഹോദരങ്ങളെയും വീണ്ടും നിയമക്കുരുക്കിലാക്കി…