Kerala

‘സുധാകരൻ പറഞ്ഞത് തമിഴിൽ സാധാരണയായി പറയുന്ന ഒരു വാചകം മാത്രമല്ലേ…! അത് വലിയ പ്രശ്‌നമാക്കേണ്ട കാര്യമില്ല’; ആദ്യത്തെ വാചകം മാത്രമാണെങ്കിൽ അതിനെ മൈ ഡിയർ എന്ന് വിശേഷിപ്പിക്കാം; ന്യായീകരിച്ച് കെ മുരളീധരൻ

കോഴിക്കോട്: വാർത്താ സമ്മേളനത്തിനിടെ പ്രതിപക്ഷ നേതാവിനെ അസഭ്യം പറഞ്ഞ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ ന്യായീകരിച്ച് കെ മുരളീധരൻ എംപി. സുധാകരൻ പറഞ്ഞത് തമിഴ് ഭാഷയിൽ സാധാരണയായി പറയുന്ന ഒരു പ്രയോഗം മാത്രമാണെന്നും അത് വലിയ പ്രശ്‌നമാക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. സുധാകരൻ പറഞ്ഞ ആദ്യത്തെ വാചകം മാത്രമാണൈങ്കിൽ അതിനെ മൈ ഡിയർ എന്ന് വിശേഷിപ്പിക്കാം എന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

‘നിങ്ങൾ പറയുന്നത് പോലെയാണെങ്കിൽ സുധാകരൻ പറഞ്ഞത് തമിഴ് ഭാഷയിൽ സാധാരണ പറയുന്ന ഒരു വാചകം മാത്രമാണ്. ആദ്യത്തെ വാചകം മാത്രമാണെങ്കിൽ അതിനെ മൈ ഡിയർ എന്ന് വിശേഷിപ്പിക്കാം. അതിനെ അങ്ങനെ കണ്ടാൽ മതി. ഇതൊന്നും പാർട്ടിയിലെ വഴക്കിന്റെ ഭാഗമല്ല’എന്ന് മുരളീധൻ പറഞ്ഞു.

കെപിസിസിയുടെ സമരാഗ്നിയുടെ ഭാഗമായി നടത്തിയ വാർത്താസമ്മേളന വേദിയിലാണ് സുധാകരൻ പ്രതിപക്ഷ നേതാവിനെ അസഭ്യം പറഞ്ഞത്. മാദ്ധ്യമപ്രവർത്തകരെ വിളിച്ചു വരുത്തിയിട്ട് ഇയാളിതെവിടെ പോയി കിടക്കുന്നു എന്നാണ് അശ്ലീല പദപ്രയോഗത്തോടെ കെപിസിസി അദ്ധ്യക്ഷൻ ചോദിച്ചത്. ഇത് വളരെ മോശം പരിപാടിയാണ്. ഒന്ന് വിളിച്ച് നോക്ക് എന്നും സുധാകരൻ ചോദിച്ചു. സംഭവം കൈവിട്ടു പോകുന്നെന്ന് മനസിലാക്കിയതോടെ കൂടുതൽ സംസാരിക്കരുത്, മൈക്ക് ഓൺ ആണെന്ന് ഷാനി മോളും പ്രസിഡന്റേ ക്യാമറയും ഓൺ ആണെന്ന് ബാബു പ്രസാദും മുന്നറിയിപ്പ് നൽകുകയായിരുന്നു.

anaswara baburaj

Recent Posts

ഭാരതീയ വ്യാപാരി വ്യവസായി സംഘം സംസ്ഥാന സമ്മേളനം ഇന്ന്; ഉദ്ഘാടനം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍; തത്സമയ ദൃശ്യങ്ങളുമായി തത്വമയി

തിരുവനന്തപുരം: ഭാരതീയ വ്യാപാരി വ്യവസായി സംഘത്തിന്റെ സംസ്ഥാന സമ്മേളനം ഇന്ന് തിരുവനന്തപുരത്ത് നടക്കും. രാവിലെ 10ന് കോട്ടയ്‌ക്കകം പ്രിയദര്‍ശനി ഹാളില്‍…

5 mins ago

തൃശ്ശൂർ, പാലക്കാട് ജില്ലകളില്‍ വീണ്ടും ഭൂചലനം; ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതര്‍

തൃശ്ശൂർ: തൃശ്ശൂർ പാലക്കാടും ഇന്നും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസവും ഈ മേഖലകളില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നു. തൃശ്ശൂരില്‍ ഇന്ന്…

36 mins ago

നിങ്ങളുടെ ഈയാഴ്ച എങ്ങനെ ? രാശി ഫലമറിയാൻ ചൈതന്യം I PALKULANGARA GANAPATHI POTTI

നിങ്ങളുടെ ഈയാഴ്ച എങ്ങനെ ? രാശി ഫലമറിയാൻ ചൈതന്യം I PALKULANGARA GANAPATHI POTTI

39 mins ago

മലമൂത്ര വിസർജനത്തിന് ശേഷം മദ്രസ അദ്ധ്യാപകൻ കുട്ടികളെകൊണ്ട് തന്റെ സ്വകാര്യ ഭാഗങ്ങൾ ബലമായി കഴുകിക്കുന്നു !ഗുരുതര ആരോപണവുമായി വിദ്യാർത്ഥികൾ !

ഉത്തർപ്രദേശിലെ ബസ്തി ജില്ലയിലെ മദ്രസയിൽ പഠിക്കുന്ന പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളെക്കൊണ്ട് മതപഠന സ്ഥാപനത്തിലെ മൗലവി തന്റെ സ്വകാര്യ ഭാഗങ്ങൾ കഴുകിച്ചതായി പരാതി.…

8 hours ago

ലോകകേരള സഭ പലസ്തീന് പിന്തുണ പ്രഖ്യാപിച്ച് പ്രമേയം പാസ്സാക്കി| പലസ്തീന്‍ കഫിയ പിണറായിക്ക്

ലോക കേരള സഭയെന്നാല്‍ മലയാളികളായ എല്ലാ പ്രവാസികളേയും ഉള്‍പ്പെടുന്നതാണെന്നാണ് സങ്കല്‍പ്പം. ഏറെ വിവാദങ്ങളും ധൂര്‍ത്തും ആരോപിക്കപ്പെടുന്ന ഈ കൂട്ടായ്മ ഇപ്പോള്‍…

9 hours ago

ഗ്വാളിയോർ വിമാനത്താവളത്തിൽ ഇറങ്ങുന്നതിനിടെ എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിൽ പക്ഷി ഇടിച്ചു ! യാത്രക്കാർ സുരക്ഷിതർ

ദില്ലിയില്‍ നിന്ന് ബംഗളുരുവിലേക്കുള്ള എയര്‍ ഇന്ത്യാ എക്‌സപ്രസ് വിമാനത്തില്‍ പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് യാത്ര വൈകി. ഗ്വാളിയോര്‍ വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെയാണ്…

10 hours ago