ദില്ലി: 2029ല്‍ പ്രധാനമന്ത്രി രാഷ്ട്രീയ ജീവിതം അവസാനിപ്പിച്ച് സന്യാസത്തിലേക്ക് തിരിയുമെന്ന് എഴുത്തുകാരനും പ്രമുഖ മാധ്യമപ്രവര്‍ത്തകനുമായ മിന്‍ഹാന്‍സ് മെര്‍ച്ചന്റ്. ഇന്ത്യാ ടുഡേയുടെ ന്യൂസ് പോയിന്റ് എന്ന ഷോയിലാണ് മിന്‍ഹാന്‍സ് മെര്‍ച്ചന്റിന്റെ പ്രതികരണം. പതിനൊന്ന് വര്‍ഷത്തിന് ശേഷം മോദി ഹിമാലയത്തില്‍ സന്യാസിയായി പോവുമെന്നും മിന്‍ഹാന്‍സ് മെര്‍ച്ചന്റ് പറഞ്ഞു.
18 വയസിലാണ് മോദി ഹിമാലയത്തില്‍ പോയത്. വീണ്ടും എണ്‍പതാം വയസില്‍ മോദി ഹിമാലയത്തിലേക്ക് പോവുമെന്ന് ഉറപ്പ് പറയാന്‍ സാധിക്കുമെന്ന് മിന്‍ഹാന്‍സ് മെര്‍ച്ചന്റ് കൂട്ടിച്ചേര്‍ത്തു. സന്യാസിയേപ്പോലുള്ള ലളിത ജീവിതമാണ് മോദിക്ക് താല്പര്യം. 2024 തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം സന്യാസത്തിലേക്കുള്ള അദ്ദേഹത്തിന്റെ ചായ്വ് വ്യക്തമാവും.
2029ലെ തെരഞ്ഞെടുപ്പിന് മുന്‍പ് അദ്ദേഹം മുഴുവന്‍ സമയ രാഷ്ട്രീയത്തില്‍ നിന്ന് മാറി നില്‍ക്കുമെന്നും മിന്‍ഹാന്‍സ് മെര്‍ച്ചന്റ് പറഞ്ഞു. അന്തരിച്ച മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജീവചരിത്രം രചിച്ചയാളാണ് മിന്‍ഹാന്‍സ് മെര്‍ച്ചന്റ്. രാഷ്ട്രീയത്തില്‍ കടിച്ച് തൂങ്ങാന്‍ അദ്ദേഹത്തിന് അശേഷം ആഗ്രഹമില്ല. പ്രധാനമന്ത്രി തന്റെ 69ാം ജന്മദിനം അമ്മയ്ക്കൊപ്പം ഗുജറാത്തില്‍ ഇന്നലെയാണ് ആഘോഷിച്ചത്.
തമിഴ്നാട്ടിലെ മധുരയ്ക്ക് സമീപമുള്ള പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ തിരുപ്പരൻകുണ്ഡ്രം മുരുകൻ ക്ഷേത്രത്തിൽ ഇന്ന്കാർത്തിക ദീപാഘോഷം നടക്കും. മുരുകഭഗവാന്റെ ആറുപടൈവീടുകളിൽ ഒന്നായ…
സിപിഎമ്മിനുള്ളിലെ അധികാരപ്പോരിന് പുതിയ മാനം നൽകുകയാണ് ജയരാജന്മാർ തമ്മിലുള്ള പോര്. വൈദേകം റിസോർട്ടുമായി ബന്ധപ്പെട്ട പഴയ വിവാദം വീണ്ടും പാർട്ടി…
ബിജെപി ഐടി സെല്ലിനെതിരെ ഗുരുതര ആരോപണങ്ങളുയർത്തി 2018-ൽ വീഡിയോ പ്രസിദ്ധീകരിച്ച യൂട്യൂബർ ധ്രുവ് റാഠിക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് ദില്ലിയിലെ…
കേരളത്തിലെ സഹകരണ മേഖലയിലെ അഴിമതിയും ഭരണസംവിധാനങ്ങളിലെ രാഷ്ട്രീയ ഇടപെടലുകളും ചൂണ്ടിക്കാട്ടി എൽഡിഎഫ് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി. സഹകരണ മേഖലയിലെ അഴിമതിക്കെതിരെ…
ചക്കുളത്തുകാവ് പൊങ്കാലയോടനുബന്ധിച്ച് തലവടി, എടത്വാ മേഖലകളിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്തി. ഭക്ഷണശാലകൾ, ശീതളപാനീയ വിൽപ്പനശാലകൾ, ബേക്കറികൾ, ഹോട്ടലുകൾ,…
തിരുവനന്തപുരം: ഭാരതീയ വിചാര കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 2027 ജനുവരി 2,3 തിയതികളിൽ തിരുവനന്തപുരത്ത് നടത്തുന്ന അന്താരാഷ്ട്ര ഗീതാ സെമിനാറിന്റെ സ്വാഗതസംഘ…