Ravi Dahiya
ടോക്കിയോ: ടോക്കിയോയിൽ ഗുസ്തി വിഭാഗത്തിൽ ചരിത്രം കുറിച്ചുകൊണ്ടാണ് രവി ദാഹിയ ഇന്നലെ ഭാരതത്തിനായി വെള്ളി മെഡൽ നേടിയത്. ലോക ഒന്നാം നമ്പർ താരം റഷ്യയുടെ സവുർ ഉഗ്വേവിനെയാണ് ഫൈനലിൽ ഇന്ത്യൻ താരം നേരിട്ടത്. കടുത്ത പോരാട്ടത്തിൽ തുടക്കത്തിൽ ലീഡ് പിടിച്ചത് റഷ്യൻ താരമാണ്. എന്നാൽ വൈകാതെ രവി ദാഹിയ സമനില പിടിച്ചിരുന്നു. പിന്നീടങ്ങോട്ട് റഷ്യൻ താരം ശക്തമായ മുന്നേറ്റമാണ് ഫൈനലിൽ നടത്തിയത്. വിട്ടുകൊടുക്കാതെ ദാഹിയയും പോരാടി. ഒടുവിൽ 7-4നാണ് ദാഹിയ പരാജയപ്പെട്ടത്. എന്നാൽ തന്റെ നേട്ടത്തിൽ രവി പറഞ്ഞതിങ്ങനെയായിരുന്നു. “ഇതിന്റെ അർത്ഥമെന്താണ്? ഇതുകൊണ്ട് എന്തു കാര്യം? ഒരു ലക്ഷ്യത്തോടെ മാത്രമാണ് ഞാൻ ഇവിടെ വന്നത്, ഒരു സ്വർണ്ണ മെഡൽ നേടുക എന്നതെയിരുന്നു അത്. എന്നാൽ അത് ലഭിച്ചില്ല. എന്നാലും, ഇത് കുഴപ്പമില്ല, പക്ഷേ ഇത് സ്വർണ്ണമല്ല,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “സാവൂർ ഉഗുവേവ് ഇന്നത്തെ മികച്ച ഗുസ്തിക്കാരൻ ആയതുകൊണ്ട് ഒരുപക്ഷേ ഇപ്പോൾ ഞാൻ വെള്ളി മാത്രമേ അർഹിക്കുന്നുള്ളു എന്നതായിരിക്കും വിധി, എന്നാണ് ദഹിയ പറഞ്ഞത്.
ഒളിമ്പിക്സില്‍ ഒരു മെഡല്‍ എന്ന ആഗ്രഹവുമായാണ് കുട്ടിക്കാലം മുതല്‍ രവി വളര്‍ന്നത്. മുന്നില്‍ വഴികാട്ടികളായി സുശീല്‍ കുമാറും യോഗേശ്വര്‍ ദത്തുമെല്ലാം ഉണ്ടായിരുന്നു. ഇന്ത്യയ്ക്ക് ഒളിമ്പ്യന്മാരെ സമ്മാനിച്ച പരിശീലകന് സത്പാല്‍ സിങ്ങിന്റെ അടുത്തെത്തുമ്പോള്‍ രവിയുടെ പ്രായം പത്ത്. അന്ന് മുതല്‍ ഛത്രസാല്‍ സ്റ്റേഡിയത്തില്‍ ചിട്ടയായ പരിശീലനം. റഷ്യയില്‍ മുറാദ് ഗൈദറോവിന്റെ കീഴില്‍ പരിശീലിക്കാന്‍ കഴിഞ്ഞത് വഴിത്തിരിവായി. 2015-ലെ ലോക ജൂനിയര്‍ ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടി വരവറിയിച്ച രവി ആറ് വര്‍ഷത്തിനകം ഒളിമ്പിക്സില്‍ വെള്ളി നേടിയിരിക്കുന്നു.
അതേസമയം ടോക്യോ ഒളിമ്പിക്സിൽ ഇത് ഇന്ത്യയുടെ അഞ്ചാം മെഡൽ നേട്ടമായിരുന്നു. ഭാരോദ്വഹനത്തിൽ മീരാബായ് ചാനു വെള്ളി നേടിക്കൊണ്ടാണ് തുടങ്ങിയത്. ബോക്സിങിൽ ലവ്ലിന വെങ്കല മെഡൽ സ്വന്തമാക്കി. ബാഡ്മിൻറണിൽ പിവി സിന്ധുവും, പുരുഷ ഹോക്കി ടീമും പിന്നീട് വെങ്കലം സ്വന്തമാക്കി. വനിതാ ഹോക്കിയിലും ഇന്ത്യ വെങ്കല മെഡലിനായി പോരാട്ടത്തിനിറങ്ങുന്നുണ്ട്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
മരത്തിലും കല്ലിലും കൊത്തിവെച്ച ചരിത്രം, നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും വിസ്മയം തീർക്കുന്ന വാസ്തുവിദ്യ, രാജഭരണകാലത്തെ കലാസൗന്ദര്യവും സാങ്കേതിക മികവും. തിരുവിതാംകൂർ രാജവംശത്തിന്റെ…
കേരളത്തിലെ സർക്കാർ നിയമനങ്ങളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന പി.എസ്.സി പരീക്ഷാ ക്രമക്കേട് കേസിൽ അന്വേഷണം നിർണായക ഘട്ടത്തിലേക്ക്. സംസ്ഥാന ആസൂത്രണ…
ലോക്സഭാ തിരഞ്ഞെടുപ്പിൽ ഭാര്യയ്ക്ക് കോൺഗ്രസ് ടിക്കറ്റ് ലഭിക്കുന്നതിനായി പ്രിയങ്ക ഗാന്ധി വാദ്രയ്ക്ക് നേരിട്ട് ഏഴുകോടി രൂപ നൽകിയെന്ന ആരോപണവുമായി ഹരിയാന…
ആഗോളതലത്തിലുള്ള സാമ്പത്തിക അനിശ്ചിതത്വങ്ങളെയും വെല്ലുവിളികളെയും അതിജീവിച്ചുകൊണ്ട് ലോകത്തിന്റെ സാമ്പത്തിക ഭൂപടത്തിൽ ചരിത്രനേട്ടത്തിനൊരുങ്ങി ഭാരതം. 2026-27 സാമ്പത്തിക വർഷത്തോടെ രാജ്യത്തിന്റെ ചരക്ക്-സേവന…
തിരുവനന്തപുരം: പെൻഷൻകാരുടെ വിവിധ ആവശ്യങ്ങൾ പരിഗണിക്കുന്നതിൽ സംസ്ഥാന സർക്കാർ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് ഭാരതീയ രാജ്യ പെൻഷനേഴ്സ് മഹാസംഘ് (BRPMS)…
വയോജനങ്ങളുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള കേരള സീനിയർ സിറ്റിസൺസ് ബിൽ 2026 നിയമസഭ പാസാക്കി. വയോജനങ്ങൾ നേരിടുന്ന പീഡനം, അവഗണന,…