India

‘ഞങ്ങള്‍ വിജയിച്ചു’; ലോകകപ്പിൽ പാകിസ്ഥാന്റെ ജയം ആഘോഷിച്ച അധ്യാപിക നഫീസ അട്ടാരിയ്ക്കെതിരെ കടുത്ത നടപടി എടുത്ത് സ്‌കൂൾ അധികൃതർ

ജയ്പൂര്‍: ട്വന്റി – 20 ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരായ പാകിസ്ഥാന്റെ വിജയം ആഘോഷിച്ച അധ്യാപികയ്ക്കെതിരെ നടപടി എടുത്ത് സ്‌കൂൾ അധികൃതർ. രാജസ്ഥാനിലെ ഉദയ്‌പൂരില്‍ നീര്‍ജ മോദി സ്കൂളിലെ അധ്യാപികയായ നഫീസ അട്ടാരിയെയാണ് ജോലിയിൽ നിന്ന് അധികൃതര്‍ പി‌രിച്ചുവിട്ടത്.

പാകിസ്ഥാന്റെ വിജയത്തില്‍ സന്തോഷം പ്രക‌ടിപ്പിച്ച്‌ അധ്യാപിക വാട്‌സാപ്പില്‍ സ്റ്റാറ്റസ് ഇട്ടിരുന്നു. ഇത് വിവാദമായതോടെയാണ് അധ്യാപികയ്‌ക്കെതിരെ സ്കൂള്‍ മാനേജ്‌മെന്റ് കടുത്ത നടപടി എടുത്തത്.

‘ഞങ്ങള്‍ വിജയിച്ചു’ എന്ന പരാമര്‍ശത്തോടെ പാകിസ്ഥാന്‍ കളിക്കാരുടെ ചിത്രങ്ങള്‍ നഫീസ സ്റ്റാറ്റസ് ഇടുകയായിരുന്നു. ഇതുകണ്ട രക്ഷിതാക്കളില്‍ ഒരാള്‍ നിങ്ങള്‍ പാകിസ്ഥാനെ പിന്തുണയ്ക്കുന്നുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ‘അതെ’ എന്നതായിരുന്നു നഫീസയുടെ മറുപടി.

ഇതിനിടെ വാട്‌സാപ്പ് സ്റ്റാറ്റസിന്റെ സ്ക്രീന്‍ഷാേട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിക്കുകയും ചെയ്തു.. നഫീസയ്ക്കെതിരെ വിമര്‍ശനം ശക്തമാവുകയായിരുന്നു. വ്യക്തിപരമായി ഇത്തരം അഭിപ്രായങ്ങള്‍ വെച്ചുപുലര്‍ത്തുന്ന ഇവര്‍ സ്‌കൂളില്‍ കുട്ടികളെ എന്താണ് പഠിപ്പിക്കുന്നതെന്നും വിമര്‍ശകര്‍ ചോദിച്ചു.

അതേസമയം തനിക്കെതിരെ നടപടി ഉണ്ടായതോടെ നഫീസ വിശദീകരണവുമായി രംഗത്തുവന്നു. തന്റെ പോസ്റ്റ് പാകിസ്ഥാന്‍ ജയിച്ച സന്തോഷത്തില്‍ ആയിരുന്നില്ലെന്നും ആ പോസ്റ്റിന്റെ സന്ദര്‍ഭം മറ്റൊന്നായിരുന്നു എന്നും നഫീസ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയില്‍ വ്യക്തമാക്കി.

മാത്രമല്ല മത്സരത്തിനിടെ തന്റെ കുടുംബം രണ്ട് ടീമുകളായി തിരിഞ്ഞുവെന്നും ഓരോ ടീമും ഇരുപക്ഷത്തെയും പിന്തുണച്ചുവെന്നും നഫീസ പറഞ്ഞു. താന്‍ പിന്തുണച്ച്‌ ടീം പാകിസ്ഥാനെ ആയിരുന്നു, ജയിച്ചപ്പോള്‍ സ്റ്റാറ്റസും ഇട്ടുവെന്ന് നഫീസ വ്യക്തമാക്കി.

admin

Recent Posts

സ്വവര്‍ഗാനുരാഗികള്‍ക്ക് എതിരായ മോശം പരാമര്‍ശം; ക്ഷമാപണം നടത്തി ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാൻ സിറ്റി: സ്വവര്‍ഗാനുരാഗികള്‍ക്ക് എതിരെ നടത്തിയ പരാമര്‍ശത്തില്‍ മാപ്പുപറഞ്ഞ് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇറ്റലിയിലെ ബിഷപ്പുമാരുടെ യോഗത്തില്‍ നടത്തിയ പരാമര്‍ശത്തില്‍ മാര്‍പാപ്പ…

5 mins ago

ഒരു വർഷത്തെ പ്രണയത്തിന് ശേഷം വിവാഹം

ഭാര്യ മുഖം പോലും കാണിക്കുന്നില്ല; ഉറങ്ങുന്നത് നിഖാബ് ധരിച്ച്; കാരണം അറിഞ്ഞ യുവാവ് ഞെട്ടി

12 mins ago

പ്ലസ് വൺ പ്രവേശനം; ട്രയൽ അലോട്ട്മെന്‍റ് ഇന്ന് പ്രസിദ്ധീകരിക്കും; ഫലം പരിശോധിക്കാൻ ചെയ്യേണ്ടത് ഇങ്ങനെ

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്‍റ് ഇന്ന് പ്രസിദ്ധീകരിക്കും. അ​ഡ്മി​ഷ​ൻ ഗേ​റ്റ്‍​വേ വ​ഴി ഫ​ലം പ​രി​ശോ​ധി​ക്കാം. എ​സ്എ​സ്എ​ൽ​സി പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ലെ…

32 mins ago

മാസപ്പടി കേസ്; എ​ക്സാ​ലോ​ജി​ക്കി​നെ​തി​രേ ഹൈ​ക്കോ​ട​തി​യി​ൽ ഉ​പ​ഹ​ർ​ജി; വി​ദേ​ശ അ​ക്കൗ​ണ്ടി​ലേ​ക്ക് എത്തിയത് കോടികളെന്ന് ആരോപണം; ; കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ഉ​ട​ൻ പു​റ​ത്തു​വി​ടു​മെ​ന്ന് ഷോ​ൺ ജോ​ർ​ജ്

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ൾ വീ​ണാ വി​ജ​യ​ന്‍റെ ക​മ്പ​നി​യാ​യ എ​ക്സാ​ലോ​ജി​ക്കി​നെ​തി​രേ ഹൈ​ക്കോ​ട​തി​യി​ൽ ഉ​പ​ഹ​ർ​ജി. കേ​ര​ള ജ​ന​പ​ക്ഷം സെ​ക്യു​ല​ർ നേ​താ​വും കോ​ട്ട​യം ജി​ല്ലാ…

47 mins ago

സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത ! നാ​ല് ജി​ല്ല​ക​ളി​ല്‍ ഓ​റ​ഞ്ച് അ​ല​ര്‍​ട്ട്

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്ത് ഇ​ന്ന് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തീവ്ര മഴയ്ക്ക് സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ നാ​ലു ജി​ല്ല​ക​ളി​ല്‍…

58 mins ago

മഴയായി തനി വജ്രം പെയ്തിറങ്ങുന്ന ഒരിടം.

വജ്രം മഴയായി പെയ്യുന്ന ഒരിടം ! ഇവിടെ എത്തിച്ചേർന്നാൽ പിന്നെ സൊകവാ..

1 hour ago