Kerala

പാവപ്പെട്ടവർക്കു വേണ്ടി പ്രവർത്തിക്കുമ്പോൾ പലതും കേൾക്കേണ്ടി വരും !ധൈര്യപൂർവം മുന്നോട്ടു പോകും; എം.എ.യുസഫലി

ദുബായ് : പാവപ്പെട്ടവർക്കു വേണ്ടി പ്രവർത്തിക്കുമ്പോൾ പലതും കേൾക്കേണ്ടി വരുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യുസഫലി പറഞ്ഞു. ദുബായിൽ, ലൈഫ് മിഷൻ അഴിമതി കേസിൽ ഇഡി സമൻസ് അയച്ചോ എന്ന ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം. സമൻസ് സംബന്ധിച്ച കാര്യങ്ങൾ അത് സംബന്ധിച്ച് വാർത്ത നൽകിയവരോടു ചോദിക്കണമെന്നും ഇതുകൊണ്ടൊന്നും തന്നെ ഭയപ്പെടുത്താൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സമൂഹമാദ്ധ്യമങ്ങളിൽ തന്റെ കുടുംബത്തെ അടക്കം അപമാനിക്കുന്നുണ്ടെന്നും നിയമപരമായി നേരിടേണ്ടതുണ്ടങ്കിൽ അത് ലുലുവിന്റെ ലീഗൽ വിഭാഗം നോക്കിക്കോളുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ ആരോപണങ്ങൾ ഇപ്പോൾ ചെയ്യുന്ന പ്രവൃത്തികളിൽ നിന്നും നിക്ഷേപ സംരംഭങ്ങളിൽ നിന്നും തന്നെ പിന്നോട്ടടുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ആരോപണങ്ങൾക്കെതിരെ ധൈര്യപൂർവം തന്നെ മുന്നോട്ടു പോകുമെന്നും സമൂഹ മാദ്ധ്യമങ്ങളിലുള്ള ആരോപണങ്ങൾ തന്നെയും ലുലുവിനെയും ബാധിക്കില്ലെന്നും യൂസഫലി വ്യക്തമാക്കി.

Anandhu Ajitha

Recent Posts

തീഹാർ ജയിൽ തകർക്കും ! സ്കൂളുകൾക്കും ആശുപത്രികൾക്കും പിന്നാലെ ജയിലിന് നേരെയും ബോംബ് ഭീഷണി

ദില്ലി : സ്കൂളുകൾക്കും ആശുപത്രികൾക്കും പിന്നാലെ ദില്ലിയിൽ വീണ്ടും സ്ഫോടന ഭീഷണി. തിഹാർ ജയിൽ തകർക്കുമെന്നാണ് പുതിയ ഭീഷണി സന്ദേശമെത്തിയത്.…

10 mins ago

കെജ്‌രിവാളിന്റെ പിഎ മോശമായി പെരുമാറി! സ്വാതിയുടെ ആരോപണം, ശരിവെച്ച്‌ എ.എ.പി

ദില്ലി : ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ സഹായി ബൈഭവ് കുമാര്‍ തന്നോട് അപമര്യാദയായി പെരുമാറിയെന്ന തരത്തില്‍ രാജ്യസഭാംഗം സ്വാതി…

47 mins ago

നരേന്ദ്രമോദിക്കൊപ്പം വീണ്ടും പണ്ഡിറ്റ് ഗണേശ്വർ ശാസ്ത്രി; വാരാണസിയിൽ പത്രികനൽകാൻ മോദിക്കൊപ്പം എത്തിയ ജ്യോതിഷ പണ്ഡിതൻ ആര് ? മോദിയെ നാമനിർദ്ദേശം ചെയ്തവർ ആരൊക്കെ ?

വാരാണസി: വാരാണസിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നൽകിയ പത്രികയെ പിന്തുണച്ച നാല് പേരിൽ കാശിയിലെ മഹാ ജ്യോതിഷി പണ്ഡിറ്റ് ഗണേശ്വർ ശാസ്ത്രി…

51 mins ago

ബാലാ സാഹിബ് രൂപീകരിച്ച പാർട്ടി തന്നെയാണോ ഇത് ?

ഇൻഡി മുന്നണിയുടെ പരസ്യമായ പാകിസ്ഥാൻ പ്രേമം കണ്ടോ ? വീഡിയോ വൈറൽ !

56 mins ago

ഉത്തർപ്രദേശിൽ കോൺഗ്രസ് ഒരു സീറ്റ് പോലും നേടില്ല! വീഡിയോ വൈറൽ

ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 40 സീറ്റുകളിൽ കൂടുതൽ നേടില്ലെന്ന് മോദി

1 hour ago

വിദ്വേഷ പ്രസംഗം: പ്രധാനമന്ത്രിയെ തെരഞ്ഞെടുപ്പിൽ നിന്ന് വിലക്കണമെന്ന ഹർജി തള്ളി സുപ്രീം കോടതി

ദില്ലി : വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് ആറ് വര്‍ഷത്തേക്ക് വിലക്കണമെന്ന് ആവശ്യപ്പെട്ടുള്ള…

2 hours ago