Featured

ഇസ്രായേലിനെതിരെ യു_ ദ്ധം നടത്താൻ ഹമാസിന് ഫണ്ട് എവിടെ നിന്ന് ലഭിക്കുന്നു ?

ഇസ്രായേലിന് നേരെ പലസ്തീൻ ഭീകര സംഘടനയായ ഹമാസ് നടത്തിയ ആക്രമണവും തുടർന്നുണ്ടായ യുദ്ധവുമെല്ലാം ലോകം ഞെട്ടലോടെയാണ് കണ്ടത്. ലോകത്തിലെ ഏറ്റവും സൈനിക ശക്തിയുള്ള രാജ്യങ്ങളിലൊന്നായി ഇസ്രായേലിന് നേരെ ആയുധമെടുക്കാൻ ഹമാസിന് എവിടെ നിന്നാണ് ഫണ്ട് ലഭിക്കുന്നത് എന്ന ചോദ്യം തുടക്കം മുതൽ ഉയർന്നു വന്നിരുന്നു. ഇപ്പോഴിതാ, ഹമാസിന് ഫണ്ട് ലഭിക്കുന്ന മാർഗങ്ങൾ ഏതൊക്കെയാണെന്ന് വ്യക്തമാക്കുകയാണ് മുൻ യുഎസ് ഉദ്യോഗസ്ഥനായ മാത്യു ലെവിറ്റ്.

ചാരിറ്റികളിലൂടെയാണ് പ്രധാനമായും ഹമാസിന് ഫണ്ട് ലഭിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സൗഹൃദ രാഷ്ട്രങ്ങളിൽ നിന്നും മറ്റും ഗാസ തുരങ്കങ്ങളിലൂടെ പണം കൈമാറുന്നതിനും ക്രിപ്റ്റോകറൻസികൾ ഉപയോഗിക്കുന്നതിനും ഒരു ആഗോള ധനസഹായ ശൃംഖല ഹമാസ് സൃഷ്ടിച്ചതായും വിദഗ്ധർ പറയുന്നു. ഇറാൻ, ഖത്തർ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നും ചാരിറ്റിയായി ലഭിക്കുന്ന തുകയും വ്യവസായത്തിൽ നിന്ന് ലഭിക്കുന്ന നികുതിയുടെ ഭാഗമായും 300 മില്യൺ ഡോളറിലധികം ഹമാസ് ഭീകരരിലേക്ക് എത്തിയതായി മുൻ യുഎസ് ഉദ്യോഗസ്ഥനായ മാത്യു ലെവിറ്റ് പറയുന്നു. കൂടാതെ, ഗൾഫ് രാജ്യങ്ങളിൽ ഹമാസ് ധനസമാഹരണം നടത്തുകയും പലസ്തീനികൾ, മറ്റ് പ്രവാസികൾ, എന്നിവരിൽ നിന്ന് സംഭാവനകൾ സ്വീകരിക്കുകയും ചെയ്യുന്നുവെന്ന് കഴിഞ്ഞ ഫെബ്രുവരിയിൽ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കിയിരുന്നു. യുഎസും ബ്രിട്ടൻ പോലുള്ള രാജ്യങ്ങൾ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ച ഹമാസ്, ക്രിപ്റ്റോകറൻസികളും ക്രെഡിറ്റ് കാർഡുകളും കൃത്രിമ വ്യാപാര ഇടപാടുകളും കൂടുതലായി ഉപയോഗിക്കുന്നുണ്ടെന്നും മാത്യു ലെവിറ്റ് പറയുന്നു.

അതേസമയം, ഭീകരവാദത്തിന് ധനസഹായം നൽകുന്നതിനായി ക്രിപ്‌റ്റോ കൂടുതൽ വിജയകരമായി ഉപയോഗിച്ച ഒരു സംഘടനയാണ് ഹമാസ് എന്ന് ബ്ലോക്ക്‌ചെയിൻ ഗവേഷണ സ്ഥാപനമായ എലിപ്റ്റിക്കിന്റെ സഹസ്ഥാപകൻ ടോം റോബിൻസൺ പറയുന്നു. എന്നാൽ തുടർച്ചയായ നഷ്ടത്തെ തുടർന്ന് ഈ വർഷം ഹമാസ് ക്രിപ്റ്റോയിൽ നിന്ന് പിന്മാറുമെന്ന് അറിയിച്ചിരുന്നു. 2021 ഡിസംബറിനും ഈ വർഷം ഏപ്രിലിനും ഇടയിൽ, ഹമാസുമായി ബന്ധമുണ്ടെന്ന് പറഞ്ഞ ഏതാണ്ട് 190 ക്രിപ്‌റ്റോ അക്കൗണ്ടുകൾ ഇസ്രായേൽ പിടിച്ചെടുത്തിരുന്നു. ഹമാസിന്റെ ധനസമാഹരണവുമായി ബന്ധമുള്ള ബാർക്ലേയ്സ് ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതായും സംഭാവന ശേഖരിക്കാൻ ഉപയോഗിക്കുന്ന ക്രിപ്റ്റോകറൻസി അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തതായും ഇസ്രായേൽ പോലീസ് അറിയിച്ചിട്ടുണ്ട്. ക്രിപ്റ്റോ കറൻസി വഴിയും മറ്റ് മാർഗങ്ങളിലൂടെയും ഹമാസിന്റെ സഖ്യകക്ഷികൾ ഗാസയിലേക്ക് പണം എത്തിക്കാനുള്ള വഴികൾ കണ്ടെത്തുന്നുണ്ട്. ഹമാസ് ഉൾപ്പെടെയുള്ള പലസ്തീൻ ഗ്രൂപ്പുകൾക്ക് ഇറാൻ പ്രതിവർഷം 100 മില്യൺ ഡോളർ വരെ പിന്തുണ നൽകുന്നുണ്ടെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വ്യക്തമാക്കി, ഷെൽ കമ്പനികൾ, ഷിപ്പിംഗ് ഇടപാടുകൾ, വിലയേറിയ ലോഹങ്ങൾ എന്നിവയിലൂടെയാണ് ഹമാസ് പണം എത്തിക്കുന്നത് എന്നും റിപ്പോർട്ടുണ്ട്.

Anandhu Ajitha

Recent Posts

ശബരിമല സ്വർണ്ണക്കൊള്ള !കണ്ഠരര് രാജീവരര് 14 ദിവസം റിമാൻഡിൽ

കൊല്ലം : ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കട്ടിളപ്പാളി കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവര് 14 ദിവസത്തെ റിമാന്‍ഡിൽ .…

2 hours ago

ആചാരലംഘനത്തിന് കൂട്ടുനിന്നു!!! കട്ടിളപ്പാളികൾ കൈമാറിയത് താന്ത്രികവിധികൾ പാലിക്കാതെ!! കണ്ഠരര് രാജീവര്ർക്കെതിരെ ഗുരുതര കണ്ടെത്തലുകളുമായി എസ്ഐടി

കൊല്ലം : ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര് ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം. റിമാൻഡ് റിപ്പോർട്ടിലാണ്…

4 hours ago

ബംഗ്ലാദേശിന് കനത്ത തിരിച്ചടി !! ബംഗ്ലാ ക്രിക്കറ്റ് താരങ്ങളുടെ സ്പോൺസർഷിപ്പ് അവസാനിപ്പിക്കുമെന്ന് ഇന്ത്യൻ കമ്പനി

ദില്ലി : ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നിലനിൽക്കുന്ന കടുത്ത നയതന്ത്ര-ക്രിക്കറ്റ് തർക്കങ്ങൾക്കിടയിൽ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾക്ക് തിരിച്ചടിയായി ഇന്ത്യൻ കായിക…

4 hours ago

വരുമാനം ഇരട്ടിയായിട്ടും 12,000 കോടിയുടെ നഷ്ടം; കരകയറാനാകാതെ മസ്‌കിന്റെ എക്‌സ്‌എഐ!!

വാഷിംഗ്ടൺ : ഇലോൺ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ എക്‌സ്‌എഐ (xAI) കനത്ത സാമ്പത്തിക നഷ്ടത്തിലെന്ന് റിപ്പോർട്ടുകൾ. വരുമാനത്തിൽ വർദ്ധനവുണ്ടായിട്ടും,…

6 hours ago

ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് ഇഡി; ഇസിഐആർ രജിസ്റ്റർ ചെയ്തു; ക്രൈംബ്രാഞ്ച് എഫ്ഐആറിൽ ഉള്ള മുഴുവൻ പേരെയും പ്രതി ചേർത്തു

ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇസിഐആർ രജിസ്റ്റർ ചെയ്തു. ഒരു കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടാൽ…

6 hours ago

ശബരിമല സ്വർണ്ണക്കൊള്ള ! തന്നെ കുടുക്കിയതാണെന്ന് കണ്ഠരര് രാജീവര്: വൈദ്യപരിശോധന പൂർത്തിയാക്കി

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്നെ കുടുക്കിയതാണെന്ന് ഇന്ന് അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. വൈദ്യപരിശോധന പൂർത്തിയാക്കി കൊല്ലം വിജിലൻസ്…

6 hours ago