accident

കൊച്ചിയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെപ്രൈവറ്റ് ബസ് കയറിയിറങ്ങി മദ്ധ്യവയസ്കയ്ക്ക് ദാരുണാന്ത്യം

കൊച്ചി : ബസ് ശരീരത്തിലൂടെ കയറിയിറങ്ങി മദ്ധ്യവയസ്കയായ സ്ത്രീ മരിച്ചു. കളമശേരി സ്വദേശിനി ലക്ഷ്മിയാണ് (43) മരിച്ചത്. ഇന്നു രാവിലെ 9 മണിയോടെ ലിസി ജംഗ്ഷനിലായിരുന്നു അപകടം.

റോഡ് മുറിച്ചു കടക്കുകയായിരുന്ന ലക്ഷ്മി യാത്രക്കാരെ ഇറക്കുന്നതിനായി നിർത്തിയിട്ടിരുന്ന ബസിന് മുന്നിലെത്തുകയും എന്നാൽ ബസിനോട് ചേർന്ന് മുന്നോട്ടാഞ്ഞ ലക്ഷ്മിയെ കാണാതെ ഡ്രൈവർ ബസ് മുന്നോട്ടെടുക്കുകയും സ്ത്രീയെ ഇടിക്കുകയുമായിരുന്നു. റോഡിൽ വീണ ലക്ഷ്മിയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി. സംഭവസ്ഥലത്ത് വച്ചു തന്നെ ഇവർ മരിച്ചു.

ലക്ഷ്മിയുടെ ഭർത്താവ്: അയ്യപ്പൻ, മക്കൾ: വിമൽ(ഐടിഐ വിദ്യാർത്ഥി), വിഷ്ണു(എച്ച്എംടി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി)

Anandhu Ajitha

Recent Posts

മമത വീഴും !തൃണമൂൽ കോൺഗ്രസിന് കനത്ത തിരിച്ചടി ; ബംഗാളിൽ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് സർവേ ഫലം

കൊൽക്കത്ത: 2024 ലോക് സഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന് വലിയ തിരിച്ചടിയെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. ഏറ്റവും കുറഞ്ഞത് മൂന്ന്…

9 hours ago

പതിനെട്ടാമത്തെ അടവെടുത്തിട്ടും കാര്യമില്ല !

പഠിച്ച പണി പതിനെട്ടും നോക്കി ! രക്ഷയില്ല...കെജ്രിവാൾ ജയിലിലേക്ക് തന്നെ

11 hours ago