Friday, May 24, 2024
spot_img

കൊച്ചിയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ
പ്രൈവറ്റ് ബസ് കയറിയിറങ്ങി മദ്ധ്യവയസ്കയ്ക്ക് ദാരുണാന്ത്യം

കൊച്ചി : ബസ് ശരീരത്തിലൂടെ കയറിയിറങ്ങി മദ്ധ്യവയസ്കയായ സ്ത്രീ മരിച്ചു. കളമശേരി സ്വദേശിനി ലക്ഷ്മിയാണ് (43) മരിച്ചത്. ഇന്നു രാവിലെ 9 മണിയോടെ ലിസി ജംഗ്ഷനിലായിരുന്നു അപകടം.

റോഡ് മുറിച്ചു കടക്കുകയായിരുന്ന ലക്ഷ്മി യാത്രക്കാരെ ഇറക്കുന്നതിനായി നിർത്തിയിട്ടിരുന്ന ബസിന് മുന്നിലെത്തുകയും എന്നാൽ ബസിനോട് ചേർന്ന് മുന്നോട്ടാഞ്ഞ ലക്ഷ്മിയെ കാണാതെ ഡ്രൈവർ ബസ് മുന്നോട്ടെടുക്കുകയും സ്ത്രീയെ ഇടിക്കുകയുമായിരുന്നു. റോഡിൽ വീണ ലക്ഷ്മിയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി. സംഭവസ്ഥലത്ത് വച്ചു തന്നെ ഇവർ മരിച്ചു.

ലക്ഷ്മിയുടെ ഭർത്താവ്: അയ്യപ്പൻ, മക്കൾ: വിമൽ(ഐടിഐ വിദ്യാർത്ഥി), വിഷ്ണു(എച്ച്എംടി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി)

Related Articles

Latest Articles