ബാലൻ
കോഴിക്കോട്: ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു ചികിത്സയിലായിരുന്ന എം പാനൽ ഷൂട്ടർ മരിച്ചു. മുക്കം കച്ചേരി സ്വദേശി ടി. കെ ബാലനാണ് (68) മരിച്ചത്. ജനുവരി ഇരുപതാം തീയതി രാത്രി 10 മണിക്ക് എടവണ്ണ – കൊയിലാണ്ടി സംസ്ഥാനപാതയിലെ ഓടത്തെരുവിൽ ഉണ്ടായ അപകടത്തിലാണ് ബാലന് പരിക്കേറ്റത്.
കാറിടിച്ച് ചത്ത നിലയിൽ റോഡിൽ കിടന്നിരുന്ന പന്നിയെ മാറ്റുന്നതിനിടെയാണ് ബാലനെ ബൈക്കിടിച്ചത്. തുടർന്ന് അദ്ദേഹത്തെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.ചികിത്സയിലിരിക്കെ ഇന്ന് വൈകിട്ട് മൂന്നുമണിയോടെ മരിച്ചു. മുന്‍ എക്സൈസ് ഉദ്യോഗസ്ഥനായിരുന്നു.
ആക്രമണകാരികളായ കാട്ടുപന്നികൾ നാട്ടിലിറങ്ങുമ്പോൾ നാട്ടുകാരുടെ അത്താണിയായിരുന്നു ബാലൻ.മുക്കം നഗരസഭ, കാരശ്ശേരി, മാവൂർ, ചാത്തമംഗലം പഞ്ചായത്ത് എന്നിവിടങ്ങളിലെ എംപാനൽ ഷൂട്ടർ ആയിരുന്നു ബാലൻ. ജനവാസ മേഖലയിൽ ഇറങ്ങിയ നൂറിലേറെ പന്നികളെ അദ്ദേഹം വെടിവെച്ച് കൊന്നിട്ടുണ്ട്
വാഴ്സ : പോളണ്ടിൽ ക്രിസ്മസ് വിപണികളെ ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട പത്തൊൻപതുകാരനായ നിയമവിദ്യാർത്ഥിയെ ആഭ്യന്തര സുരക്ഷാ ഏജൻസി (ABW) പിടികൂടി.…
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസ് ധരിച്ചെത്തിയ ആൾ കസ്റ്റഡിയിൽ. ശ്രീലങ്കൻ പൗരനാണ് പോലീസിന്റെ പിടിയിലായത്. ഇയാളെ ഫോർട്ട്…
ഗോഹട്ടിയിലെ ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. അസമിന്റെ…
തോഷഖാന അഴിമതിക്കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മൂന്നാം ഭാര്യ ബുഷ്റ ബീബിക്കും 17 വർഷം വീതം തടവുശിക്ഷ…
കഴിഞ്ഞ 20 വർഷത്തിനിടെ ഭീകരൻ ഇന്ത്യയിൽ എത്തിയത് ആറ് തവണ ! സന്ദർശനത്തിന്റെ ലക്ഷ്യങ്ങൾ ചികഞ്ഞെടുത്ത് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ…
ശ്രീനിവാസൻ എന്ന മഹാനായ കലാകാരന് ഹൃദയപൂർവ്വമായ ആദരാഞ്ജലി. അദ്ദേഹത്തിന്റെ അഭിനയ ജീവിതവും മലയാള സിനിമയ്ക്ക് നൽകിയ അമൂല്യ സംഭാവനകളും ഈ…