കോഴിക്കോട്: റബ്ബറിന് മെച്ചപ്പെട്ട വില ലഭിച്ചാൽ ബിജെപിയെ പിന്തുണയ്ക്കാൻ തയ്യാറാണെന്ന ബിഷപ്പ് പാംപ്ലാനിയുടെ നിലപാടിന് പിന്തുണയേറുന്നു. സിപിഎമ്മും കോൺഗ്രസ്സും അവഗണിച്ചെന്നും കര്‍ഷകരെ അനുഭാവപൂര്‍വം പിന്തുണയ്ക്കുകയും കര്‍ഷകരുടെ പ്രശ്‌നങ്ങളില്‍ ഇടപെടുകയും ചെയ്യുന്ന രാഷ്ട്രീയപാര്‍ട്ടിക്ക് പൂര്‍ണപിന്തുണ നല്‍കുമെന്നും താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍. ബി.ജെ.പി. ആയാലും കര്‍ഷകരെ പരിഗണിക്കുമോ എന്നതാണ് പ്രാധാന്യം അര്‍ഹിക്കുന്നത്. മാറി മാറി വന്ന കോണ്‍ഗ്രസ്, സി.പി.എം. ഭരണകൂടങ്ങളില്‍നിന്ന് എല്ലാ തരത്തിലും കടുത്ത അവഗണനയാണ് ഉണ്ടായതെന്നും താമരശ്ശേരി ബിഷപ്പ് പറഞ്ഞു.
സംസ്ഥാനത്ത് ഒരു ന്യുനപക്ഷ ക്ഷേമ വകുപ്പുണ്ട്. നിരന്തരമായ അഭ്യർത്ഥനയെ തുടർന്ന് മുഖ്യമന്ത്രി ആ വകുപ്പ് ഏറ്റെടുത്തു. പക്ഷെ ബാഹ്യ സമ്മർദ്ദങ്ങൾ കാരണം മുഖ്യമന്ത്രി ആ വകുപ്പ് മറ്റൊരു മന്ത്രിക്ക് നൽകി. അതിൽ കേരളത്തിലെ ക്രൈസ്തവർക്ക് വലിയ അമർഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷകര്‍ ഒരു വലിയ സംഘടിതശക്തി അല്ലാത്തത് കൊണ്ട് കര്‍ഷകരെ ഒരു സര്‍ക്കാരിനും വേണ്ട, എല്ലാം നഷ്ടപ്പെട്ട കര്‍ഷകനെ പിന്തുണയ്ക്കുക എന്നത് തന്നെയാണ് തീരുമാനം എന്നും ബിഷപ്പ് കൂട്ടിച്ചേർത്തു. പ്രസംഗങ്ങളിലും പുസ്തകങ്ങളിലും മാത്രം കർഷകരെ വാഴ്ത്തുന്നവരാണ് കേരളത്തിലെ രാഷ്ട്രീയക്കാർ.
മലയോര മേഖലയുടെ പേടിസ്വപ്നമായ വന്യമൃഗ ആക്രമങ്ങളില്‍ പോലും നാളിതുവരെയായി സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെട്ടിട്ടില്ല. ആനയും കടുവയും എപ്പോള്‍ കൊല്ലുമെന്ന് കര്‍ഷകര്‍ പേടിച്ചിരിക്കുമ്പോള്‍ ബഫര്‍ സോണ്‍ കൊണ്ടുവന്ന് കര്‍ഷകരെ കൂടുതല്‍ പ്രതിസന്ധിയില്‍ ആക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. എത്രയോ സമരങ്ങള്‍ പാവപ്പെട്ട കര്‍ഷകര്‍ ഈ കാലയളവില്‍ നടത്തി പക്ഷെ ഒരു പ്രശ്‌നം പോലും പരിഗണിക്കപ്പെടുകയോ പരിഹരിക്കപ്പെടുകയോ ഉണ്ടായില്ലെന്നും താമരശ്ശേരി ബിഷപ്പ് പറഞ്ഞു.
ദില്ലി : അഫ്ഗാൻ ആരോഗ്യമന്ത്രി മൗലവി നൂർ ജലാൽ ജലാലി ഔദ്യോഗിക സന്ദർശനത്തിനായി ദില്ലിയിലെത്തി. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം ഏറ്റെടുത്ത…
കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…
സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…
പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…
രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…