മണിപ്പൂര്‍ കലാപത്തിന്റെ പേരില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളെയും പ്രവര്‍ത്തിക്കാന്‍ അനുവദിക്കാതെ പ്രതിപക്ഷ പാര്‍ട്ടികള്‍ ബഹളം തുടരുകയാണ്. വിഷയം ചര്‍ച്ച ചെയ്യാന്‍ ഒരുക്കമാണെന്ന് വര്‍ഷകാല സമ്മേളനം ആരംഭിക്കുന്നതിനു മുന്‍പു നടന്ന സര്‍വകക്ഷി സമ്മേളനത്തില്‍ സര്‍ക്കാര്‍ വ്യക്തിമാക്കിയിട്ടും ഏറ്റുമുട്ടലിന്റെ പാതയാണ് പ്രതിപക്ഷം സ്വീകരിക്കുന്നത്. മണിപ്പൂരില്‍ ഏകപക്ഷീയമായി വംശഹത്യ നടക്കുകയാണെന്ന കുപ്രചാരണമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുന്നത്. എന്നാൽ, എന്താണ് യാഥാർഥ്യത്തിൽ മണിപ്പൂരിൽ നടക്കുന്നതെന്ന് ഇപ്പോഴിതാ വിശദമാക്കുകയാണ് രാജ്യത്തെ ഏറ്റവും മുതിർന്ന കർദ്ദിനാളായ കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ്.
കണ്ടല്ലോ, മണിപ്പൂരിലെ ജനവിഭാഗങ്ങളെക്കുറിച്ച് പ്രാഥമികമായ ധാരണപോലുമില്ലാത്തവരും, അവിടത്തെ യഥാര്‍ത്ഥ പ്രശ്‌നം മറച്ചുവയ്ക്കുന്നവരുമാണ് മറ്റ് സംസ്ഥാനങ്ങളില്‍ അതിന്റെ പേരില്‍ കോലാഹലമുണ്ടാക്കുന്നത്. മണിപ്പൂരിലേത് ഹിന്ദു-ക്രൈസ്തവ സംഘര്‍ഷമായി ലഘൂകരിക്കുകയാണ് ഇക്കൂട്ടര്‍ ചെയ്യുന്നത്. ഹിന്ദുക്കളായ മെയ്‌തേയികളും ക്രൈസ്തവരായ കുക്കികളും തമ്മിലുള്ള പ്രശ്‌നമായി മണിപ്പൂരിലെ സംഘര്‍ഷത്തെ കാണുന്നത് വസ്തുതകള്‍ക്ക് വിരുദ്ധമാണ്. കാരണം, മണിപ്പൂരിലെ സംഘർഷവും മതവും തമ്മിൽ ഒരു ബന്ധവും ഇല്ലെന്നാണ് കർദിനാൾ വ്യക്തമാക്കുന്നത്. അവിടെ നടക്കുന്നത് ഹിന്ദു ക്രിസ്ത്യൻ സംഘർഷം അല്ല. മറിച്ച് രണ്ടു ഗോത്രവിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലാണ്. ദീർഘകാലമായി നിലനിൽക്കുന്ന ശത്രുത ആളിക്കത്താൻ ഹൈക്കോടതി വിധിയാണ് കാരണമായത്. എന്തായാലും, മണിപ്പൂരിലെ ഗോത്ര കലാപത്തിൻ്റെ പേരിൽ കേരളത്തിലെ ഹിന്ദുക്കളെ, അമ്പലത്തിൽ കൊന്ന് കെട്ടിത്തൂക്കുമെന്ന് പ്രഖ്യാപിച്ചവരുടെയും സംഘർഷത്തിന് പിന്നിൽ ആർ.എസ്.എസ് ആണെന്ന് വിധിയെഴുതിയവരുടെയും ഉദ്ദേശ്യം എന്താണെന്നാണ് ഇപ്പോൾ ഇതിലൂടെ വെളിവായിരിക്കുന്നത്.
കൊച്ചി : പ്ലസ് ടു വിദ്യാര്‍ഥിനിയോട് അധിക്ഷേപകരമായി സംസാരിച്ചെന്ന പരാതിയില്‍ സസ്‌പെന്‍ഷനിലായ കെഎസ്ആര്‍ടിസി കണ്ടക്ടറുടെ വിശദീകരണം മറ്റൊരു രീതിയില്‍. കുമ്പളം…
കേരളത്തില്‍ ലഹരി മാഫിയയ്ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോവുകയാണ്. മലപ്പുറം വേങ്ങരയില്‍ വെച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല…
ജീവന്‍ രക്ഷാ മരുന്നുകളുടെ അമിതവില നിയന്ത്രിക്കുന്നതിന് സര്‍ക്കാരിന് നിയമപരമായി തന്നെ ഇടപെടാമെന്ന് വ്യക്തമാക്കിക്കൊണ്ട് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ്, സാധാരണക്കാരായ…
കൊച്ചി ഇടപ്പള്ളി ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന 'ആംസ്റ്റര്‍ ഓവര്‍സീസ്' (Amster Overseas Pvt Ltd) എന്ന പ്രവാസി/ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിന്റെ ഫൗണ്ടറും…
മുഖ്യമന്ത്രി വി ഡി സതീശന്റെ യാത്രകളിലെ പൈലറ്റ്, എസ്‌കോര്‍ട്ട് വാഹന വ്യൂഹത്തിന്റെ വലുപ്പം വര്‍ധിപ്പിക്കാതെ തന്നെ സുരക്ഷാ സംവിധാനം അടിമുടി…
അയല്‍ സംസ്ഥാനങ്ങളിലുണ്ടായ ശക്തമായ മഴയും വെള്ളപ്പൊക്കവും തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ കാര്‍ഷിക മേഖലയെയും ചരക്കുനീക്കത്തെയും കഠിനമായി ബാധിച്ചതോടെ കേരളത്തില്‍…