Spirituality

ആരാണ് യഥാർത്ഥത്തിൽ ലങ്കാധിപനായ രാവണൻ? അറിയേണ്ടതെല്ലാം

രാമായണത്തിൽ സീതയെ തട്ടിക്കൊണ്ടുപോയ ലങ്കാധിപനായ രാവണനെയാണ് നമുക്ക് പരിചയം.ഒരിക്കൽ ബ്രഹ്മാവിൻ്റെ മാനസ പുത്രന്മാരായ സനത്കുമാരന്മാര്‍ മഹാവിഷ്ണുവിനെ സന്ദര്‍ശിക്കാനെത്തിയപ്പോള്‍ ദ്വാരപാലകരായ ജയവിജന്മാര്‍ ഇവരെ തടഞ്ഞു. ഇതേത്തുടര്‍ന്ന് കോപിച്ച സനത്കുമാരന്മാര്‍ അടുത്ത മൂന്നു ജന്മത്തിൽ ജയവിജന്മാര്‍ അസുരന്മാരായി ജനിക്കട്ടെയെന്ന് ശപിച്ചു. ഇങ്ങനെ രണ്ടാം ജന്മത്തിലാണ് ജയവിജന്മാര്‍ രാവണനും കുംഭകർണ്ണനും ആയി പിറന്നത്.

ഭൂമിയിൽ വിശ്രവസ്സ്‌ എന്ന ബ്രാഹ്മണമുനിയുടെയും ദൈത്യ രാജകുമാരിയായ കൈകസിയുടെയും മകനായാണ് രാവണൻ ജനിക്കുന്നത്. കൈകസിയുടെ പിതാവ് സുമാലി ആഗ്രഹിച്ചത് തൻ്റെ മകൾ ഒരു രാജാവിനെ വിവാഹം കഴിക്കണമെന്നായിരുന്നു. അങ്ങനെ പിതാവിൻ്റെ എതിര്‍പ്പ് മറികടന്ന് വിവാഹം ചെയ്തതിനാൽ രാവണൻ ഭാഗികമായി രാക്ഷസനും ഭാഗികമായി ബ്രാഹ്മണനും ആയി. ജനനസമയത്ത് ദശാനനൻ, ദശഗ്രീവൻ എന്നിങ്ങനെയായിരുന്നു രാവണൻ്റെ പേരുകൾ. രാവണൻ്റെ സഹോദരൻ വിഭീഷണനും കുഭകര്‍ണനുമായിരുന്നു.കുട്ടിക്കാലത്തു തന്നെ വിദ്യാ പ്രവീണനായിരുന്നു രാവണൻ. ഇത് പിതാവായ വിശ്രവസ്സ്‌ തിരിച്ചറിഞ്ഞിരുന്നു. ബാല്യത്തിൽ തന്നെ രാവണൻ വേദങ്ങളും പാരണങ്ങളും കലകളും ക്ഷത്രിയരുടെ മാര്‍ഗങ്ങളും അഭ്യസിച്ചു.

ഒരിക്കൽ രാവണൻ കൈലാസം ഇളക്കിമാറ്റാൻ ശ്രമിച്ചപ്പോള്‍ ശിവൻ കാൽവിരൽകൊണ്ട് അത് എതിര്‍ത്തു. കൈലാസ പര്‍വ്വതത്തെ അമര്‍ത്തിയതോടെ രാവണൻ്റെ കൈത്തണ്ടിൽ നിന്ന് രക്തം വാര്‍ന്നൊലിക്കുകയും അതിൻ്റെ വേദനയിൽ നിലവിളിക്കുകയും ചെയ്തു. ഈ സംഭവത്തിന് ശേഷമാണ് അദ്ദേഹം രാവണൻ (അലറിയവൻ) എന്ന് അറിയപ്പെട്ടു തുടങ്ങിയത്. അതിന് ശേഷം രാവണൻ ശിവഭക്തനായി മാറിയെന്നും ശിവതാണ്ഡവ സ്തോത്രം രചിച്ചുവെന്നുമാണ് വിശ്വാസം.

വിദ്യാസമ്പന്നനായ രാവണൻ ഒരു വലിയ ആയുര്‍വേദ വൈദ്യൻ കൂടിയായിരുന്നു. അര്‍ഖ ശാസ്ത്രം, അര്‍ഖപരീക്ഷ, കുമാരതന്ത്രയ തുടങ്ങിയവ രാവണൻ്റെ രചനയായാണ് അറിയപ്പെടുന്നത്. സംഗീത ഉപകരണമായ രാവണ വീണയുടെ രൂപകൽപ്പനയ്ക്കു പിന്നിലും രാവണൻ്റെ കരങ്ങളാണെന്നാണ് പറയപ്പെടുന്നത്. തന്ത്രവിദ്യയെ കുറിച്ച് പ്രതിപാദിക്കുന്ന രാവണ സംഹിച അദ്ദേഹത്തിൻ്റെ അറിവുകളുടെ ഒരു സമാഹാരമാണ്.രാവണൻ്റെ പത്ത് തലകള്‍ പത്ത് ഇന്ദ്രീയങ്ങളെയാണ് സൂചിപ്പിക്കുന്നത്. ഇങ്ങനെ ഇന്ദ്രീയ തലത്തിൽ ജീവിക്കുന്നവര്‍ തൻ്റെ സുഖത്തിന് വേണ്ടി എന്തും ചെയ്യുമെന്നാണ് പറയപ്പെടുന്നത്. ഇവരുടെ പിടിവാശികള്‍ അബദ്ധത്തിലേക്ക് നയിക്കും.

Anusha PV

Recent Posts

പിണറായി വിജയൻ കുടുങ്ങുമോ ? അന്തിമവാദത്തിനായി ലാവലിൻ കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ദില്ലി : എസ്എന്‍സി ലാവ്‌ലിന്‍ കേസിലെ സിബിഐയുടെ അപ്പീലില്‍ സുപ്രീംകോടതി ഇന്ന് അന്തിമ വാദം കേട്ടേക്കും. പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവരെ…

2 hours ago

എയർ ഇന്ത്യ ജീവനക്കാരുടെ മിന്നൽ പണിമുടക്ക് ! വിമാനസര്‍വീസുകള്‍ മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽനിന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ട് വിമാനങ്ങൾ റദ്ദാക്കി. പുലർച്ചെ 2.05ന് പുറപ്പെടേണ്ട ഷാർജ വിമാനവും…

2 hours ago