സ്വപ്നാ സുരേഷിനെ ഭീഷണിപ്പെടുത്താൻ ശ്രമിച്ച, 164 മൊഴി പിൻവലിപ്പിക്കാൻ ശ്രമിച്ച, മുഖ്യമന്ത്രിയുടെയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻറെയും അടുത്തയാളെന്നു പരിചയപ്പെടുത്തുന്ന, കേരളത്തിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥർ പോലും ഒരു മീഡിയേറ്ററായി ഉപയോഗിക്കുന്നു എന്ന് സ്വപ്ന വെളിപ്പെടുത്തിയ. രാജ്യത്തെ പ്രമുഖ കള്ളപ്പണക്കാരനും സ്വയം പ്രഖ്യാപിത ബിഷപ്പുമായ കെപി യോഹന്നാൻറെ ബിലീവേഴ്‌സ് ചർച്ചിന്റെ എല്ലാമെല്ലാമെന്നു പറയുന്ന ഷാജ് കിരൺ ആരാണ് എന്നതാണ് ഇന്നത്തെ ദിവസം കേരളം ഉറ്റുനോക്കുന്ന ചോദ്യം. ഷാജ് കിരൺ സ്വപ്നയോട് സംസാരിക്കുമ്പോൾ പരാമർശിച്ച ഉന്നത വ്യക്തികളാരും ഈ ഷാജി കിരണിന്റെ അവകാശവാദങ്ങൾ അംഗീകരിക്കുന്നില്ല. പക്ഷെ ഇവരാരും ഷാജി കിരണിനെ അറിയില്ല എന്ന് പറയുന്നില്ല എന്നത് ശ്രദ്ധേയമാണ്. അറിയാം ഒരു മാധ്യമപ്രവർത്തകൻ എന്ന രീതിയിൽ അറിയാം പക്ഷെ അയാൾ പറയുന്ന, അവകാശവാദങ്ങൾ ശരിയല്ല എന്ന് മാത്രമാണ് പറയുന്നത്. പക്ഷെ അത് വിശ്വസിക്കാൻ നമുക്ക് പ്രയാസമാണ്.
കേരളം മുഴുവൻ ചർച്ചയായ ഒരു കേസിലെ പ്രതിയെ മുഖ്യമന്ത്രിയുടെയും പാർട്ടി സെക്രട്ടറിയുടെയും സ്വന്തം ആളെന്ന നിലയിൽ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനുമാണ് ഈ ഷാജി കിരൺ ശ്രമിച്ചിരിക്കുന്നത്. വലിയ കുറ്റകൃത്യമാണ് അയാൾ ചെയ്തിരിക്കുന്നത്. ഇന്നീ നിമിഷം വരെ അയാൾ പോലീസ് കസ്റ്റഡിയിൽ ആയിട്ടുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല. അയാളെ കേരളത്തിന് പുറത്തു കടക്കാൻ പോലീസ് എല്ലാ സഹായവും ചെയ്തുകൊടുക്കുന്നു. അയാളെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്യാതെ സ്വപ്നക്കെതിരെ നടപടിക്കാണ് പോലീസ് നീക്കം. KT ജലീലിന്റെ പീറക്കടലാസിന്റെ പിൻബലത്തിൽ സ്വപ്നക്കെതിരെ ഉന്നത ഉദ്യോഗസ്ഥരുടെ വൻ സംഘംമാണ് അന്വേഷണത്തിന് തയ്യാറെടുക്കുന്നത്. ഇത് ഷാജ് കിരണിന്റെ അവകാശവാദങ്ങൾ ശരിവെക്കുന്നതാണ്. സരിത്തിനെ അറസ്റ്റ് ചെയ്യുമെന്ന് ഷാജ് പറഞ്ഞപോലെ നടന്നു. അയാളെ ഒരു മണിക്കൂറിനുള്ളിൽ വിട്ടയക്കുമെന്ന് പറഞ്ഞതും നടന്നു. സ്വപ്നക്കെതിരെ കേസ്സെടുക്കുമെന്ന് പറഞ്ഞതും നടക്കുന്നു. സത്യം പറഞ്ഞാൽ കേരളത്തിന്റെ കാരാഗ്രഹങ്ങൾ നിങ്ങൾക്കായി തുറക്കപ്പെടും എന്ന അവസ്ഥയാണ്. അടിയന്തിരാവസ്ഥക്ക് സമാനമായ രാഷ്ട്രീയ സാഹചര്യങ്ങളാണ് കേരളത്തിൽ.
അഞ്ചുകമ്പനികളുടെ ഡയറക്ടറാണ് ഷാജ് എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. 20 കെ. അഗ്രിടെക് പ്രൈവറ്റ് ലിമിറ്റഡ്, ഫാംകോ അഗ്രിടെക് പ്രൈവറ്റ് ലിമിറ്റഡ്, പ്രൈം ഗ്രോ അഗ്രിടെക് പ്രൈവറ്റ് ലിമിറ്റഡ്, സ്വയംഭരം എന്റർപ്രൈസസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, സ്‌പ്രിങ് ഗിവർ എന്റർപ്രൈസസ് ലിമിറ്റഡ് എന്നീ കമ്പനികളുടെ ഡയറക്ടറായാണ് ഷാജ് പ്രവർത്തിക്കുന്നത്. അടുത്തകാലം വരെ മാധ്യമപ്രവർത്തകനായി ജോലിചെയ്തിരുന്ന ഷാജിന്റെ ചുരുങ്ങിയനാളിലെ വളർച്ചയ്ക്കുപിന്നിൽ ദുരൂഹതകൾ ഏറെയുണ്ടെന്നാണ് ആരോപണം. ബിലീവേഴ്‌സ് ചർച്ചുമായി ബന്ധപ്പെട്ടാണ് ഷാജ് കിരണിനെ പരിചയപ്പെട്ടതെന്നാണ് സ്വപ്ന പറയുന്നത്. സ്വർണക്കടത്തുകേസിലെ പ്രതിയായിരുന്ന ശിവശങ്കറാണ് ഷാജിനെ പരിചയപ്പെടുത്തിയതെന്ന് പറഞ്ഞ സ്വപ്ന ബിലീവേഴ്‌സ് ചർച്ചിന്റെ ഡയറക്ടറെന്നു ഷാജ് അവകാശപ്പെട്ടിരുന്ന കാര്യവും മാധ്യമങ്ങളോടു പങ്കുവെച്ചിരുന്നു. അധോലോക നായകരെ നാണംകെടുത്തും വിധം സ്വർണ്ണക്കടത്ത് കേസിലെ കൂടുതൽ വിവരങ്ങൾ പുറത്തുവരാതിരിക്കാനുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ പകൽവെളിച്ചത്തിൽ നടത്തിയിട്ടും അഴിക്കുള്ളിലാക്കാത്തത് കേരളാ മുഖ്യമന്ത്രിക്ക് നേരെയുള്ള വലിയ ചോദ്യം തന്നെയാണ്.
അബുദാബിയിൽ നടന്ന വാഹനാപകടത്തിൽ സഹോദരങ്ങളായ മൂന്ന് കുട്ടികളടക്കം നാല് മലയാളികൾ മരിച്ചു. മലപ്പുറം തൃപ്പനച്ചി കിഴിശ്ശേരി അബ്ദുൽലത്തീഫ്- റുക്‌സാന ദമ്പതികളുടെ…
‘അബ്സൊല്യൂട്ട് റിസോൾവ്’ എന്ന സൈനിക ദൗത്യത്തിലൂടെയാണ് വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയേയും അമേരിക്ക ബന്ദികളാക്കിയത്. അമേരിക്കൻ സൈന്യത്തിന്റെ 150…
വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും അമേരിക്കൻ സൈന്യം പിടികൂടി ന്യൂയോർക്കിലെത്തിച്ചതിന് പിന്നാലെ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ സംഘർഷാവസ്ഥ പുകയുന്നു.…
ചണ്ഡിഗഡ്: പഞ്ചാബിലും ചണ്ഡിഗഡിലും ശൈത്യതരംഗവും കനത്ത മൂടൽമഞ്ഞും കാരണം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജനുവരി 6 വരെ ഓറഞ്ച് അലർട്ട്…
അമൃത്സർ: പഞ്ചാബിലെ അമൃത്സറിൽ ആം ആദ്മി പാർട്ടിയുടെ പ്രാദേശിക നേതാവിനെ വെടിവെച്ചു കൊന്നു. ഗ്രാമത്തലവൻ കൂടിയായ ജർമൽ സിങാണ് കൊല്ലപ്പെട്ടത്.…
സുക്മ : ഛത്തീസ്ഗഢിലെ സുക്മയിലുണ്ടായ ശക്തമായ ഏറ്റുമുട്ടലിൽ അഞ്ച് സ്ത്രീകൾ ഉൾപ്പെടെ 12 കമ്മ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷാസേന .…