രാജസ്ഥാനിലെ സസ്പെൻസ് ഇന്ന് അവസാനിക്കും , രാജസ്ഥാൻ മുഖ്യമന്ത്രിയെ ബിജെപി ഇന്ന് പ്രഖ്യാപിച്ചേക്കും. ആരാണ് മുഖ്യമന്ത്രി എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത് , ആ കാത്തിരിപ്പിന്നാണ് ഇ വിരാമം ഇടുന്നത് . മുഖ്യമന്ത്രിയെ ഔദ്യോഗികമായി തിരഞ്ഞെടുക്കുന്നതിനായി പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാർ ഇന്ന് ജയ്പുരിൽ നിയമസഭാ കക്ഷിയോഗം ചേരും.
ബിജെപി സംസ്ഥാന ഓഫിസിൽ വൈകിട്ട് നാലിന് ചേരുന്ന യോഗത്തിൽ നിരീക്ഷകനായ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, സഹ നിരീക്ഷകരായ സരോജ് പാണ്ഡെ, വിനോദ് താവ്‌ഡെ എന്നിവരും പങ്കെടുക്കും. ഛത്തിസ്ഗഡിലും മധ്യപ്രദേശിലും മുഖ്യമന്ത്രിസ്ഥാനത്തേക്ക് പുതുമുഖങ്ങളെ നിയോഗിച്ച ബിജെപി രാജസ്ഥാനിൽ വസുന്ധരയെ ഒഴിവാക്കി മറ്റാരെയെങ്കിലും പരീക്ഷിക്കുമോ എന്നാണു രാഷ്ട്രീയവൃത്തങ്ങൾ ഉറ്റുനോക്കുന്നത്.
നിരീക്ഷകർ ഓരോ എംഎൽഎമാരുമായും ചർച്ച നടത്തും. ബിജെപി സംസ്ഥാന പ്രസിഡന്റ് സി.പി.ജോഷി, ഇൻചാർജ് അരുൺ സിങ് എന്നിവരാണ് യോഗത്തിന്റെ ഒരുക്കങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്. യോഗത്തിനുശേഷമാകും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുക. രാജസ്ഥാൻ മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ വസുന്ധര രാജെ, കേന്ദ്രമന്ത്രിമാരായ അർജുൻ റാം മേഘ്‌വാൾ, ഗജേന്ദ്ര സിങ് ഷെഖാവത്ത്, അശ്വിനി വൈഷ്ണവ് എന്നിവരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള പട്ടികയിലുള്ളത്.
രാജസ്ഥാനിൽ മുഖ്യമന്ത്രി ആരാകുമെന്ന സസ്പെൻസിനിടെ, നിരവധി എംഎൽഎമാർ വസുന്ധര രാജെയെ അവരുടെ വസതിയിലെത്തി സന്ദർശിച്ചിരുന്നു. വസുന്ധരയ്ക്കുള്ള പിന്തുണയായാണ് ഇതിനെ വിലയിരുത്തുന്നത്. 199 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ബിജെപി 115 സീറ്റുകൾ നേടിയിരുന്നു. കഴിഞ്ഞ ദിവസം വസുന്ധരെ രാജെക്ക് പിന്തുണ പ്രഖ്യാപിച്ച് ഒരുവിഭാഗം എംഎൽഎമാർ രംഗത്തുവന്നിരുന്നു. എംപി സ്ഥാനം രാജിവച്ച മഹന്ത് ബാലക്‌നാഥാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ബിജെപി നേതൃത്വം പരിഗണിക്കുന്നത് എന്നാൺ അറിയാൻ സാധിക്കുന്നത്
നിങ്ങൾക്ക് എന്ത് കൊണ്ട് വിജയിക്കാൻ കഴിയുന്നില്ല? നിങ്ങൾ തേടുന്ന ആ ചോദ്യത്തിനുള്ള ഉത്തരം അഥർവ്വവേദത്തിലെ മന്ത്രത്തിൽ പറയുന്നുണ്ട്. വേദാചാര്യൻ ആചാര്യശ്രീ…
കിഴക്കൻ ഏഷ്യൻ മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ അതീവ സങ്കീർണ്ണമായി തുടരുന്നതിനിടെ, തായ്‌വാൻ വ്യോമസേനയുടെ കരുത്തായ എഫ്-16വി (F-16V) യുദ്ധവിമാനം പരിശീലന…
വാഷിംഗ്ടൺ : രണ്ടാഴ്ച നീണ്ടുനിന്ന നാടകീയമായ നീക്കത്തിനൊടുവിൽ റഷ്യൻ എണ്ണക്കപ്പലായ 'മരിനേര' പിടിച്ചെടുത്ത് അമേരിക്കൻ സേന . ഉപരോധങ്ങൾ ലംഘിച്ച്…
ദില്ലി : 2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാൻ പാർലമെന്ററി കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി (CCPA)…
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടു. എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. നിരന്തരമുള്ള സംഘർഷങ്ങളിലും സംഘടനാവിരുദ്ധ പ്രവർത്തനങ്ങളിലും…
ഇസ്ലാമാബാദ് : പാകിസ്ഥാനിൽഹമാസ്, ലഷ്കർ-ഇ-തൊയ്ബ കമാൻഡർമാർ തമ്മിൽ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. പലസ്തീൻ ഭീകര ഗ്രൂപ്പും ഇസ്ലാമിക് ഭീകര സംഘടനയായ…