Categories: KeralaLegalPolitics

സ്വർണ്ണക്കടത്തിലെ ആ രാഷ്ട്രീയ ഉന്നതൻ ആര്?അറിഞ്ഞാൽ കേരളം ഞെട്ടും,ബോധംകെട്ടു വീഴും;മുഖ്യമന്ത്രി ക്ലിഫ്ഹൗസിൽ ഒളിച്ചിരിക്കാതെ ജനങ്ങളോട് അത് തുറന്നുപറയണം

സ്വർണക്കടത്തുമായി ബന്ധമുള്ള രാഷ്ട്രീയ ഉന്നതനാരെന്ന് ആഭ്യന്തര വകുപ്പിന്റെയും വിജിലൻസിന്റെയും ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോടതിക്ക് ഞെട്ടലുണ്ടാക്കിയ എന്ത് മൊഴിയാണ് മുദ്രവച്ച കവറിൽ കൊടുത്തത് എന്ന് വ്യക്തമാക്കണം. മൊഴി കണ്ട് കോടതി ഞെട്ടിയെങ്കിൽ ജനങ്ങൾ ബോധംകെട്ടു വീഴുമെന്നും ചെന്നിത്തല പറഞ്ഞു.

സ്വർണക്കടത്തിൽ ബന്ധമുള്ള ഉന്നതനാരെന്ന് മുഖ്യമന്ത്രി പറയണം. നയതന്ത്ര ചാനൽ വഴി റിവേഴ്സ് ഹവാലയ്ക്ക് ഈ ഉന്നതൻ സഹായിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കണം. മന്ത്രിമാർക്ക് ഇതിൽ പങ്കുണ്ട് എന്ന വാർത്ത പുറത്തു വരുന്നത് ശരിയാണോ എന്ന് മുഖ്യമന്ത്രി പറയണം. സ്വർണക്കള്ളക്കടത്തിലെ രാഷ്ട്രീയ നേതൃത്വത്തിന്റെ പങ്ക് സംശയാതീതമായി തെളിയിക്കപ്പെടുന്നതിലേക്ക് കാര്യങ്ങൾ എത്തുന്നു എന്നാണ് വ്യക്തമാകുന്നത്. പാർട്ടിയും സർക്കാരും നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

നിലവിലെ സാഹചര്യത്തിൽ പാർട്ടിക്ക് ജനങ്ങളെ അഭിമുഖീകരിക്കാൻ സാധിക്കുന്നില്ലെന്നതാണ് വസ്തുത. അതുകൊണ്ടാണ് മുഖ്യമന്ത്രി തിരഞ്ഞെടുപ്പു രംഗത്ത് ഇറങ്ങാതെ പോയത്. ഇത്ര പ്രധാന തിരഞ്ഞെടുപ്പുണ്ടായിട്ട് ഒരിടത്തു പോലും പ്രസംഗിക്കാൻ വരാതിരുന്നത് മുഖ്യമന്ത്രിയുടെ മുഖം കണ്ടാൽ ജനങ്ങൾ വോട്ടു ചെയ്യില്ല എന്ന തിരിച്ചറിവുമൂലമാണ്. സർക്കാരിന്റെ ഭരണനേട്ടങ്ങളെക്കുറിച്ചും അദ്ദേഹം പറയുന്നില്ല. ആയിരം രൂപയ്ക്ക് കിറ്റു കൊടുക്കുന്നു എന്ന് പറഞ്ഞിട്ട് 500 രൂപയുടെ കിറ്റു പോലുമില്ല. കിറ്റിനുള്ള സഞ്ചി വാങ്ങിയതിൽ തന്നെ കമ്മിഷൻ അടിച്ചിരിക്കുന്നു. അതിൽ പോലും കമ്മിഷനടിക്കുന്ന പ്രവർത്തനമാണ് സർക്കാരിന്റേത്.എല്ലാ സർക്കാരുകളും പെൻഷൻ കൊടുക്കാറുള്ളതാണ്. പെൻഷൻ പദ്ധതി കൊണ്ടു വന്നത് കോൺഗ്രസ് സർക്കാരാണ്. അതുകൊണ്ട് സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങളോട് പറയാനില്ലാത്തതിനാലാണ് അദ്ദേഹം പ്രചാരണ രംഗത്തില്ലാതിരുന്നത്. മുഖ്യമന്ത്രി ക്ലിഫ് ഹൗസിൽ ഒളിച്ചിരിക്കുകയാണ്. കോവിഡിന്റെ മറവിൽ നടന്ന അഴിമതികളും ജനങ്ങൾക്ക് മനസിലായിട്ടുണ്ട്. മുഖ്യമന്ത്രി പ്രചാരണത്തിന് ഇറങ്ങിയിരുന്നെങ്കിൽ കാര്യങ്ങൾ ഇതിലും ഗുരുതര അവസ്ഥയിലേക്ക് മാറുമായിരുന്നു എന്നും ചെന്നിത്തല പറഞ്ഞു.

admin

Recent Posts

പ-ല-സ്തീ-ന് കൂടുതല്‍ യൂറോപ്യന്‍ രാജ്യങ്ങളുടെ അംഗീകാരം| എതിര്‍പ്പുമായി ഇസ്രയേല്‍

യൂറോപ്യന്‍ യൂണിയനില്‍ പ-ല-സ്തീ-നെ ആദ്യമായി അംഗീകരിക്കുന്ന രാഷ്ട്രം സ്വീഡനാണ് . മറ്റ് യൂറോപ്യന്‍ രാജ്യങ്ങളായ ബള്‍ഗേറിയ, സൈപ്രസ്, ചെക്ക് റിപ്പബ്ലിക്,…

2 mins ago

ഐഎഎസ് തലപ്പത്ത് അഴിച്ചു പണി ! ബിജു പ്രഭാകർ കെഎസ്ഇബി ചെയർമാൻ. ഡോ. രാജൻ ഖോബ്രഗഡെ ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി

തിരുവനന്തപുരം : സംസ്ഥാനത്തെ ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. നാല് ഉദ്യോഗസ്ഥര്‍ക്കാണ് സര്‍ക്കാര്‍ പുതിയ ചുമതല നല്‍കിയിട്ടുള്ളത്. ആരോഗ്യവകുപ്പ് സെക്രട്ടറി എപിഎം…

55 mins ago

വരുന്നത് അതിതീവ്ര മഴ !അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് !!!

തിരുവനന്തപുരം : അതിതീവ്ര മഴക്ക് സാധ്യത കണക്കിലെടുത്ത് കേന്ദ്ര കാലാവസ്ഥ വകുപ്പ് സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.…

1 hour ago

ഇനി ചെറായിയിലെ ക്ഷേത്രത്തിൽ ഉടുപ്പ് ധരിച്ച് കയറാം

സാംസ്കാരികമായി വളരെ വളക്കൂറുള്ള മണ്ണാണ് എറണാകുളം ജില്ലയിലെ ചെറായി എന്ന തീരദേശ ഗ്രാമത്തിലേത്. 1911 ലാണ് ശ്രീനാരായണഗുരു ഈ ക്ഷേത്രത്തിൻറെ…

1 hour ago

ജനസംഖ്യാടിസ്ഥാനത്തിലെ തദ്ദേശ വാര്‍ഡുവിഭജനത്തില്‍ പ്രയോജനമാര്‍ക്കാണ്? സര്‍ക്കാര്‍ ഒളിക്കുന്നതെന്താണ്?

ഓര്‍ഡിനന്‍സു മടക്കിയ ഗവര്‍ണ്ണര്‍ തുറക്കുന്നത് മറ്റൊരു രാഷ്ട്രീയ പോര്‍മുഖമാണോ. ഇത് ആദ്യമായിട്ടല്ല സര്‍ക്കാര്‍ വാര്‍ഡ് വിഭജനത്തിനുള്ള ഓര്‍ഡിനന്‍സ് ഇറക്കുന്നതും അത്…

2 hours ago

തിരുവനന്തപുരത്തെ വെള്ളക്കെട്ടു മാറ്റാന്‍ എന്തെങ്കിലും ചെയ്യുമോ ? ഇതൊക്കെ ശ്രദ്ധിക്കേണ്ടേ മേയറേ…

മഴ പെയ്യുന്നത് തിരുവനന്തപുരം നിവാസികള്‍ക്ക് ഇപ്പോള്‍ പേടിസ്വപ്‌നമാണ്. എവിടെയും വെള്ളക്കെട്ടുണ്ടാവാം എന്നതാണ് സ്ഥിതി. മഴയ്ക്കു മുമ്പ് വീട്ടില്‍ നിന്ന് ഇറങ്ങിയെങ്കില്‍…

3 hours ago