എം ടി രമേശ്
ആലപ്പുഴ: ശബരിമലയിലെ സ്വർണ്ണപാളി വിവാദത്തിൽ സംസ്ഥാന സർക്കാരിനെതിരെ അതിരൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്. നാളെ വിഗ്രഹം ആരെങ്കിലും അടിച്ചുകൊണ്ടുപോയാൽ ആര് സമാധാനം പറയുമെന്ന് ചോദിച്ച എം ടി രമേശ് ശബരിമലയിലെ സ്വത്തുക്കൾ സംരക്ഷിക്കാൻ സർക്കാരിനെ കൊണ്ട് കഴിയില്ലെന്ന് വ്യക്തമായെന്നും ചൂണ്ടിക്കാട്ടി. സ്വർണ്ണപാളി കാണാതായ സംഭവം ലാഘവത്തോടെയാണ് സർക്കാർ കൈകാര്യം ചെയ്യുന്നതെന്നും ദേവസ്വം ബോർഡ് പ്രസിഡന്റും വകുപ്പ് മന്ത്രിയും രാജി വെക്കണമെന്നും എം ടി രമേശ് ആവശ്യപ്പെട്ടു.
“മുഖ്യമന്ത്രിയുടെ മൗനം പ്രതിഷേധാർഹമാണ്. അയ്യപ്പഭക്തരുടെ മനസിൽ തീ വാരിയിടുന്ന സമീപനമാണിത്. വിഷയത്തിൽ കൃത്യമായ അന്വേഷണം പോലും നടത്താൻ സാധിച്ചിട്ടില്ല. ശബരിമലയിലെ സ്വർണ്ണപാളി നഷ്ടപ്പെട്ടത് യാദൃശ്ചികമല്ല. പിന്നിൽ റാക്കറ്റ് ഉണ്ട്. അവർക്ക് സർക്കാരും സിപിഎമ്മുമായും ബന്ധമുണ്ട്. പ്രാഥമിക ഉത്തരവാദിത്തം ഏറ്റെടുത്ത് മന്ത്രിയും ദേവസ്വം ബോർഡ് പ്രസിഡന്റും രാജിവെക്കണം. നാളെ വിഗ്രഹം ആരെങ്കിലും അടിച്ചുകൊണ്ടുപോയാൽ ആര് സമാധാനം പറയും?
ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഇടപെടലുകൾ ദുരൂഹമാണ്. പ്രശ്‌നം നടക്കുന്ന സമയത്ത് ചുമതലയുണ്ടായിരുന്ന ദേവസ്വം ബോർഡ് മന്ത്രിയ്ക്കും ദേവസ്വം ബോർഡ് പ്രസിഡന്റിനുമെതിരെ ക്രിമിനൽ ഗൂഢാലോചനയ്ക്ക് കേസ് എടുക്കണം. മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനും ദേവസ്വം ബോർഡ് പ്രസിഡന്റ് പത്മകുമാറിനുമെതിരെ കേസെടുക്കാൻ തയ്യാറാകണം. മുഖ്യമന്ത്രി അയ്യപ്പ വിശ്വാസികളുടെ ക്ഷമയെ പരീക്ഷിക്കുകയാണ്. ശബരിമലയിലേത് സർക്കാർ സ്വത്തല്ല. കാണിക്കയായി ഭക്തർ സമർപ്പിക്കുന്നതാണ്. അത് സംരക്ഷിക്കാൻ സർക്കാരിന് ബാധ്യതയുണ്ട്. വിഷയം കേന്ദ്ര അന്വേഷണ ഏജൻസികൾ അന്വേഷിക്കണം. പ്രതിക്കൂട്ടിൽ ദേവസ്വം ബോർഡ് അംഗങ്ങൾ ഉള്ളപ്പോൾ ബോർഡിന് അന്വേഷിക്കുന്നതിന് പരിമിതികളുണ്ട്.”- എം ടി രമേശ് പറഞ്ഞു.
സംസ്ഥാന പോലീസിന്റെ തലപ്പത്തിരുന്ന, ഡി.ജി.പി. റാങ്കില്‍ വിരമിച്ച ഒരു ഉന്നത ഉദ്യോഗസ്ഥന്‍ അഴിമതിക്കും അനധികൃത സ്വത്തുസമ്പാദനത്തിനും ശിക്ഷിക്കപ്പെട്ട് ജയിലിലേക്ക് പോകുന്നത്…
തിരുവനന്തപുരം : നഗരമധ്യത്തില്‍ സ്ഥിതിചെയ്യുന്ന തിരുവനന്തപുരം മൃഗശാല വനമേഖലയോട് ചേര്‍ന്ന ഭാഗത്തേക്ക് മാറ്റിസ്ഥാപിക്കുന്നത് സംബന്ധിച്ച് വിവാദങ്ങളും ചര്‍ച്ചകളും കൊഴുക്കുന്നു. 'റീ…
മുസ്ലിം ലോകത്തിന്റെ ആത്മീയ കേന്ദ്രമായ സൗദി അറേബ്യയിലെ മക്ക ലക്ഷ്യമാക്കി നടന്ന ഹൂതികളുടെ ഡ്രോണ്‍ ആക്രമണശ്രമം തടഞ്ഞ സംഭവം പശ്ചിമേഷ്യന്‍…
രാജ്യത്തെ ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിലും ഡ്രഗ്സ് മാഫിയകൾക്കെതിരെയുള്ള പോരാട്ടത്തിലും വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാർ. ഡോക്ടർമാരുടെ ഔദ്യോഗിക…
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കിടയില്‍ വര്‍ഷങ്ങളായി നിലനിന്നിരുന്ന ജലതര്‍ക്കങ്ങള്‍ പരിഹരിച്ച്, 'കിഷാവു ബഹുഉദ്ദേശ്യ പദ്ധതി' (Kishau Multipurpose Project) യാഥാര്‍ത്ഥ്യമാക്കാനുള്ള ചരിത്രപരമായ കരാറില്‍…
നരേന്ദ്ര മോദി എന്ന രാഷ്ട്രീയ നേതാവിന്റെ കാല്‍നൂറ്റാണ്ട് നീണ്ട ഭരണയാത്ര, കവിത പോലെയുള്ള 76 കാന്‍വാസുകളിലേക്ക് പകര്‍ത്തപ്പെടുമ്പോള്‍ ഡല്‍ഹിയിലെ അംബേദ്കര്‍…