why-do-you-fall-asleep-after-lunch
പൊതുവെ അധികം ആളുകൾക്കും ഉച്ചയ്ക്ക് ഊണ് കഴിഞ്ഞാല്‍ ഒന്ന് മയങ്ങാന്‍ തോന്നും. ഇനി വീട്ടില്‍ തന്നെ തുടരുന്നവരാണെങ്കില്‍ അല്‍പനേരം ഉച്ചയുറക്കം നടത്താറുമുണ്ട്. ഇത് എന്തുകൊണ്ടാണ് ഭക്ഷണ ശേഷം ഇങ്ങനെ ഉറക്കം വരുന്നതെന്ന് പറയുകയാണ് പ്രമുഖ ന്യൂട്രീഷ്യനിസ്റ്റ് പൂജ മഖിജ.
നാം കഴിക്കുന്ന ഊണ്, അഥവാ ചോറ് എന്നാല്‍ കര്‍ബോഹൈഡ്രേറ്റ് ആണ്. കാര്‍ബ് കഴിച്ചാല്‍ മയക്കം വരുന്നത് സ്വാഭാവികമാണെന്നാണ് പൂജ പറയുന്നത്. ചോറ് മാത്രമല്ല, കാര്‍ബോഹൈഡ്രേറ്റ് ആയ ഏത് ഭക്ഷണവും ഈ അനുഭവം ഉണ്ടാക്കാം.
ഇവയിലടങ്ങിയിരിക്കുന്ന സ്റ്റാര്‍ച്ച് ദഹനസമയത്ത് വിഘടിച്ച് ഗ്ലൂക്കോസ് ആയി മാറുകയാണ്. ഗ്ലൂക്കോസ് ഇന്‍സുലിന്‍ ഉത്പാദനം വര്‍ധിപ്പിക്കുന്നു. ഇത് ‘ട്രിപ്‌റ്റോഫാന്‍’ എന്ന ഘടകത്തിന്റെ ഉത്പാദനത്തിലേക്കും അത് ‘സെറട്ടോണിന്‍’, ‘മെലട്ടോണിന്‍’ എന്നിങ്ങനെയുള്ള ഹോര്‍മോണുകളുടെ ഉത്പാദനത്തിലേക്കും വഴിവയ്ക്കുന്നു.
അതേസമയം ‘സെറട്ടോണിന്‍’, ‘മെലട്ടോണിന്‍’ എന്നീ ഹോര്‍മോണുകള്‍ ‘ഹാപ്പി ഹോര്‍മോണ്‍’ ആയാണ് അറിയപ്പെടുന്നത്. അതായത്, സന്തോഷവും സമാധാനവും അനുഭവപ്പെടുത്താന്‍ ഇവ കാരണമാകുന്നു. അങ്ങനെയാണ് മയക്കം തോന്നുന്നത്.
അതിനാൽ തന്നെ വലിയ അളവില്‍ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം ഒന്നിച്ച് കഴിക്കാതിരിക്കുക. ചെറിയ അളവില്‍ മാത്രം ഒരു നേരം കഴിക്കുക. വലിയ അളവില്‍ കഴിക്കുമ്പോള്‍ വലിയ രീതിയില്‍ തന്നെ ഗ്ലൂക്കോസ് ഉണ്ടാവുകയും ഹോര്‍മോണ്‍ ഉത്പാദനം നടക്കുകയും ചെയ്യുന്നു.
യൂറോപ്യൻ രാജ്യമായ ഡെന്മാർക്ക് തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുഖാവരണം നിരോധിക്കാനായി നടത്തുന്ന പുതിയ നിയമനിർമ്മാണം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടുന്നു.…
പോളണ്ടിലെ രാഷ്ട്രീയ ചരിത്രത്തിൽ നിർണ്ണായകമായ ഒരു മാറ്റം കുറിച്ചുകൊണ്ട്, രാജ്യത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഭരണഘടനാ ട്രൈബ്യൂണൽ പൂർണ്ണ നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്.…
വരുന്നത് നല്ല കാലം.. തടസങ്ങൾ മാറും , അർഹിച്ച അംഗീകാരം തേടിയെത്തും ! ജ്യോതിഷ പണ്ഡിതൻ പാൽക്കുളങ്ങര ഗണപതി പോറ്റി…
ആധുനിക പാശ്ചാത്യ ശാസ്ത്രം ഭൂമി ഉരുണ്ടതാണെന്ന് കണ്ടെത്തുന്നതിനും നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ ഇന്ത്യൻ വേദങ്ങളിലും പുരാതന ഭാരതീയ ശാസ്ത്ര ഗ്രന്ഥങ്ങളിലും…
മോദി സർക്കാർ രാജിവയ്ക്കുമെന്ന് പറഞ്ഞ് സന്തോഷിച്ച പ്രതിപക്ഷത്തിന് തിരിച്ചടി! എപ്സ്റ്റയിൻ ഫയലിൽ ഇന്ത്യയ്‌ക്കെതിരെ ഒന്നുമില്ല! 68 ഫോട്ടോഗ്രാഫുകൾ പുറത്ത് I…
ഭൂമിയിൽ നിന്നും ഏകദേശം 25 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന ഫോമൽഹോട്ട് (Fomalhaut) എന്ന നക്ഷത്രത്തെ ചുറ്റിപ്പറ്റിയുള്ള പുതിയ കണ്ടെത്തലുകൾ…