Thursday, May 16, 2024
spot_img

ഉച്ചയൂണിന്‌ ശേഷം ഉറക്കം വരുന്നത് എന്തുകൊണ്ട്? അറിയാം ഇക്കാര്യങ്ങൾ

പൊതുവെ അധികം ആളുകൾക്കും ഉച്ചയ്ക്ക് ഊണ് കഴിഞ്ഞാല്‍ ഒന്ന് മയങ്ങാന്‍ തോന്നും. ഇനി വീട്ടില്‍ തന്നെ തുടരുന്നവരാണെങ്കില്‍ അല്‍പനേരം ഉച്ചയുറക്കം നടത്താറുമുണ്ട്. ഇത് എന്തുകൊണ്ടാണ് ഭക്ഷണ ശേഷം ഇങ്ങനെ ഉറക്കം വരുന്നതെന്ന് പറയുകയാണ് പ്രമുഖ ന്യൂട്രീഷ്യനിസ്റ്റ് പൂജ മഖിജ.

നാം കഴിക്കുന്ന ഊണ്, അഥവാ ചോറ് എന്നാല്‍ കര്‍ബോഹൈഡ്രേറ്റ് ആണ്. കാര്‍ബ് കഴിച്ചാല്‍ മയക്കം വരുന്നത് സ്വാഭാവികമാണെന്നാണ് പൂജ പറയുന്നത്. ചോറ് മാത്രമല്ല, കാര്‍ബോഹൈഡ്രേറ്റ് ആയ ഏത് ഭക്ഷണവും ഈ അനുഭവം ഉണ്ടാക്കാം.

ഇവയിലടങ്ങിയിരിക്കുന്ന സ്റ്റാര്‍ച്ച് ദഹനസമയത്ത് വിഘടിച്ച് ഗ്ലൂക്കോസ് ആയി മാറുകയാണ്. ഗ്ലൂക്കോസ് ഇന്‍സുലിന്‍ ഉത്പാദനം വര്‍ധിപ്പിക്കുന്നു. ഇത് ‘ട്രിപ്‌റ്റോഫാന്‍’ എന്ന ഘടകത്തിന്റെ ഉത്പാദനത്തിലേക്കും അത് ‘സെറട്ടോണിന്‍’, ‘മെലട്ടോണിന്‍’ എന്നിങ്ങനെയുള്ള ഹോര്‍മോണുകളുടെ ഉത്പാദനത്തിലേക്കും വഴിവയ്ക്കുന്നു.

അതേസമയം ‘സെറട്ടോണിന്‍’, ‘മെലട്ടോണിന്‍’ എന്നീ ഹോര്‍മോണുകള്‍ ‘ഹാപ്പി ഹോര്‍മോണ്‍’ ആയാണ് അറിയപ്പെടുന്നത്. അതായത്, സന്തോഷവും സമാധാനവും അനുഭവപ്പെടുത്താന്‍ ഇവ കാരണമാകുന്നു. അങ്ങനെയാണ് മയക്കം തോന്നുന്നത്.

അതിനാൽ തന്നെ വലിയ അളവില്‍ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം ഒന്നിച്ച് കഴിക്കാതിരിക്കുക. ചെറിയ അളവില്‍ മാത്രം ഒരു നേരം കഴിക്കുക. വലിയ അളവില്‍ കഴിക്കുമ്പോള്‍ വലിയ രീതിയില്‍ തന്നെ ഗ്ലൂക്കോസ് ഉണ്ടാവുകയും ഹോര്‍മോണ്‍ ഉത്പാദനം നടക്കുകയും ചെയ്യുന്നു.

Related Articles

Latest Articles