പിണറായി വിജയൻ
തിരുവനന്തപുരം : വ്യാപക പരാതികളും വിവാദങ്ങളും ഉയര്‍ന്ന പശ്ചാത്തലത്തിൽ ഗത്യന്തരമില്ലാതെ സിനിമ നയരൂപീകരണ സമിതിയിൽ അഴിച്ചു പണിക്കൊരുങ്ങി സംസ്ഥാന സർക്കാർ. ലൈംഗികാരാരോപണം നേരിടുന്ന മുകേഷിനോട് പത്തംഗ സമിതിയിൽ നിന്ന് അംഗത്വം ഒഴിയാന്‍ സിപിഎം ആവശ്യപ്പെട്ടതായി റിപ്പോർട്ടുണ്ടായിരുന്നു. സമിതി അംഗമായ സംവിധായകനും ഫെഫ്ക ജെനറല്‍ സെക്രട്ടറിയുമായ ബി ഉണ്ണികൃഷ്ണനെയും മാറ്റണമെന്നും നേരത്തെ ആവശ്യമുയര്‍ന്നിരുന്നു. സംവിധായകന്‍ വിനയനാണ് ഈ ആവശ്യമുന്നയിച്ചത്. തനിക്കെതിരെ നിലനിന്ന വിലക്കുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി പരാമര്‍ശിച്ചാണ് വിനയന്‍ ഉണ്ണികൃഷണനെതിരെ രംഗത്തെത്തിയത്.
കഴിഞ്ഞവര്‍ഷം ജൂലായിലാണ് സമിതി രൂപവത്കരിച്ചത്. സമിതിയില്‍ സാംസ്‌കാരികവകുപ്പ് സെക്രട്ടറി മിനി ആന്റണി കണ്‍വീനറും മുകേഷ്, മഞ്ജുവാര്യര്‍, സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍, നടി പത്മപ്രിയ, ഛായാഗ്രാഹകന്‍ രാജീവ് രവി, നടി നിഖിലാ വിമല്‍, നിര്‍മാതാവ് സന്തോഷ് കുരുവിള, ചലച്ചിത്ര അക്കാദമി സെക്രട്ടറി അജോയ് ചന്ദ്രന്‍ എന്നിവര്‍ അംഗങ്ങളുമാണ്. രണ്ടുമാസത്തിനകം നയത്തിന്റെ കരട് സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നായിരുന്നു പറഞ്ഞിരുന്നതെങ്കിലും ഇക്കാര്യത്തില്‍ കാര്യമായ മുന്നേറ്റമുണ്ടാക്കാന്‍ സമിതിക്ക് കഴിഞ്ഞിട്ടില്ല.
സമിതിയുടെ ആരംഭത്തില്‍ തന്നെ കല്ലുകടി തുടങ്ങിയിരുന്നു. തന്നോട് ആലോചിക്കാതെയാണ് സമിതി അംഗമാക്കിയതെന്ന് സംവിധായകനും ഛായാഗ്രാഹകനുമായ രാജീവ് രവി പറഞ്ഞിരുന്നു. സിനിമാ മേഖലയിലെ ഫിലിം ചേംബര്‍, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തുടങ്ങിയ ട്രേഡ് ബോഡികളെ നയരൂപീകരണ സമിതിയുടെ ഭാഗമാക്കിയില്ലെന്ന പരാതിയും പിന്നാലെ ഉയര്‍ന്നു.
സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ നിരാശാജനകമെന്ന വിലയിരുത്തലുകള്‍ തുടക്കം മുതല്‍ തന്നെ ഉയര്‍ന്നിരുന്നു. സമിതി നയരൂപീകരണത്തിനായി തയ്യാറാക്കിയ കോണ്‍ക്ലേവുമായി സഹകരിക്കാന്‍ ഇതിലെ ചില അംഗങ്ങള്‍ക്ക് താത്പര്യമുണ്ടായിരുന്നില്ല. സമിതിയുടെ പ്രവര്‍ത്തനത്തില്‍ ഡബ്ല്യൂ.സി.സി. നിരാശ പ്രകടിപ്പിച്ചിരുന്നു. ഇവരുടെ ഭാഗത്തുനിന്ന് പദ്മപ്രിയയെ ആണ് സമിതി അംഗമാക്കിയിരുന്നതെങ്കിലും പദ്മപ്രിയയും മഞ്ജുവാര്യരും സമിതിയില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തു. ഇത്തരത്തില്‍ അപൂര്‍ണമായ സമിതി പ്രവര്‍ത്തനം തുടങ്ങവേയാണ് ഇപ്പോള്‍ സമിതി അംഗത്തിനെതിരെ പീഡന ആരോപണമുയർന്നത്.
കേരളത്തിന്റെ ഭൂപ്രകൃതിയിൽ എവിടെ തിരിഞ്ഞാലും കാണുന്ന, വേഗത്തിൽ പടർന്നു കയറുന്ന, എന്നാൽ യാതൊരു പ്രയോജനവുമില്ലാത്ത ഒരു കളസസ്യമുണ്ട് അതാണ് 'കമ്മ്യൂണിസ്റ്റ്…
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കണ്ണൂർ പാനൂരിൽ വടിവാൾ അക്രമണം. പാനൂർ കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ്…
പമ്പ : ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്കിടയിലേക്ക് ഇടയിലേക്ക് പാഞ്ഞുകയറി അപകടം. രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില…
ദില്ലി : തിരുവനന്തപുരം നഗരസഭയിൽ എൻഡിഎ വെന്നിക്കൊടി പായിച്ചതിന് പിന്നാലെ തിരുവനന്തപുരത്തിന് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരുവനന്തപുരത്തിന് നന്ദിയെന്ന് എക്സിൽ…
കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് ശശി തരൂർ എംപി .സംസ്ഥാനത്ത് യുഡിഎഫ് നേടിയ വിജയത്തോടൊപ്പം തിരുവനന്തപുരം കോർപറേഷനിലെ ബിജെപിയുടെ…
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വിവാദ പരാമര്‍ശവുമായി ഉടുമ്പൻചോല എംഎൽഎ എം.എം മണി. ക്ഷേമപെന്‍ഷനും മറ്റും വാങ്ങി നല്ല…