Widespread inspection of 429 hotels in the state
തിരുവനന്തപുരം : ഭക്ഷ്യവിഷബാധയെ തുടർന്ന് യുവതി മരിക്കാനിടയായ സംഭവത്തിന് പിന്നാലെ സംസ്ഥാനത്തെ ഹോട്ടലുകളിൽ വ്യാപക പരിശോധന. 429 ഓളം ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ വ്യത്തിഹീനമായ രീതിയിൽ പ്രവർത്തിച്ച 22 കടകൾ അടപ്പിച്ചു. 21 സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കി. 86 കടകൾക്ക് നോട്ടീസ് നൽകി. 52 കടകൾക്ക് നിലവാരം മെച്ചപ്പെടുത്തണമെന്നാവശ്യപ്പെട്ടാണ് ഭക്ഷ്യ സുരക്ഷാ വിഭാഗം നോട്ടീസ് നൽകിയത്. തലസ്ഥാനത്ത് വ്യത്തിഹീനമായ രീതിയിൽ പ്രവർത്തിച്ച 8 ഹോട്ടലുകൾ അടപ്പിച്ചു. 3 ഹോട്ടലുകളുടെ ലൈസൻസ് റദ്ദാക്കി. മലപ്പുറത്ത് എട്ട് ഹോട്ടലുകളുടെ ലൈസൻസ് റദ്ദാക്കി.
തൃശൂരിൽ ഭക്ഷ്യ സുരക്ഷാ വിഭാഗം രണ്ട് സ്ക്വാഡുകളായി തിരിഞ്ഞ് 21 ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്. തൃശൂർ നഗര പ്രദേശത്തിനൊപ്പം പുതുക്കാട്, നാട്ടിക എന്നിവിടങ്ങളിലായി 21 ഹോട്ടലുകളിലാണ് പരിശോധന നടന്നത്. വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം പാകം ചെയ്ത നാല് ഹോട്ടലുകൾക്ക് നോട്ടീസ് നൽകി. ഹോട്ടലുടമകളോട് ഭക്ഷ്യസുരക്ഷാ വിഭാഗം അസിസ്റ്റന്റ് കമ്മീഷണർക്ക് മുന്നിൽ ഹാജരാകാനും നിർദ്ദേശം നൽകി. അതിന് ശേഷമാവും പിഴ തുക തീരുമാനിക്കുക
തിരുവനന്തപുരം : കൗണ്‍സില്‍ യോഗങ്ങളില്‍ വ്യാജ ഒപ്പിട്ടെന്ന വ്യാജ ആരോപണം ഉന്നയിച്ച് വ്യക്തിഹത്യ നടത്താന്‍ ശ്രമിച്ചെന്നു കാട്ടി ദീപക് എസ്.പിക്ക്…
ന്യൂഡല്‍ഹി : പട്നയില്‍ നിന്ന് ലക്നൗവിലേക്ക് പോവുകയായിരുന്ന ഇന്‍ഡിഗോ വിമാനത്തിന് 17,000 അടി ഉയരത്തില്‍ വച്ച് മിന്നലേറ്റു. ഇടിമിന്നലില്‍ വിമാനത്തിന്റെ…
തിരുവനന്തപുരം : താന്‍രാജി സമര്‍പ്പിച്ചു എന്നതരത്തില്‍ നേരത്തെ പുറത്തുവന്ന വാര്‍ത്തയില്‍ വിശദീകരണം നല്‍കുമെന്ന്തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ.…
കാണ്‍പൂര്‍ : സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട തായ്ലന്ഡ് സ്വദേശിനിയെ പ്രണയം നടിച്ച് വിവാഹം കഴിച്ച ശേഷം ലക്ഷക്കണക്കിന് രൂപ…
കളമശേരിയില്‍ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി യുവതിയെ ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ സംഭവം കൊച്ചി നഗരത്തില്‍ വേരൂന്നിയിരിക്കുന്ന ക്രിമിനല്‍ സംഘങ്ങളുടെയും,…
കളമശ്ശേരി കൂട്ടബലാത്സംഗ കേസില്‍ അതിജീവിതയുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തി. അറസ്റ്റിലായ ശരണ്യയടക്കം ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് യുവതി…