Murder
ബെംഗളൂരു: കർണാടകയിലെ മൈസൂരിൽ ഭാര്യ ഭർത്താവിനെ കുത്തിക്കൊന്നു. മൈസൂരു ജില്ലയിലെ ഭദ്ര ഗൗഡാന കൊപ്പലുവിലാണ് സംഭവം. സഹോദരന്‍റെയും, സഹോദരി ഭർത്താവിന്‍റെയും സഹായത്തോടെയാണ് ഭാര്യ ഭർത്താവിനെ കൊലപ്പെടുത്തിയത്. നഞ്ചൻഗുഡ് താലൂക്കിലെ ഹിബ്‌ജാല ഗ്രാമവാസിയായ കെമ്പാഷെട്ടി(35) ആണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്‌ച രാത്രി ഭാര്യ ശശിരേഖയും ബന്ധുക്കളായ കെന്ദഷെട്ടി, രമേശ്, നാഗേന്ദ്ര എന്നിവരും ചേർന്ന് ഇയാളെ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നു.
തുണിക്കടയിലെ ജോലിക്കാരിയാണ് ശശിരേഖ. 12 വർഷങ്ങൾക്ക് മുമ്പ് വിവാഹിതരായ കെമ്പാഷെട്ടിയും ഭാര്യയും തമ്മിൽ വേർപിരിഞ്ഞ് താമസിക്കുകയായിരുന്നു. ഇരുവർക്കും രണ്ട് പെൺമക്കളുണ്ട്. ഇതിനിടെ ഭാര്യയുടെ വീട്ടിൽ വഴക്കുണ്ടാക്കാനെത്തിയപ്പോഴാണ് ശശിരേഖയും ബന്ധുക്കളും ചേർന്ന് കൊലപാതകം നടത്തിയത്. കൂലിപ്പണിക്കാരനായ കെമ്പാഷെട്ടി രണ്ട് തവണ ഭാര്യയെ ആക്രമിക്കുകയും തുടർന്ന് അറസ്റ്റിലാവുകയും ചെയ്‌തിരുന്നു. ജയിലിൽ കഴിയുന്നതിനിടെ ജാമ്യത്തിലിറങ്ങിയ ശേഷം ശശിരേഖയുമായി നിരന്തരം പ്രശ്‌നങ്ങളുണ്ടായിട്ടുണ്ട്. അതിനുപിന്നാലെയാണ് വീണ്ടും വഴക്കുണ്ടാക്കാനായി ഇയാൾ ഭാര്യവീട്ടിലേക്ക് എത്തിയത്. പൊലീസ് സംഭവ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി. വിജയനഗര പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും ഭാര്യയുൾപ്പെടെയുള്ള പ്രതികളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
ന്യൂയോർക്ക് സിറ്റിയുടെ പുതിയ മേയറായി തിരഞ്ഞെടുക്കപ്പെട്ട സോഷ്യലിസ്റ്റ് നേതാവ് സോഹ്‌റാൻ മംദാനി, നഗരത്തിന്റെ പരമോന്നത നിയമ പദവിയിലേക്ക് വിവാദ അഭിഭാഷകൻ…
മോഹൻലാലിന്റെ അമ്മയ്ക്ക് മലയാളക്കരയുടെ ആദരാഞ്ജലി ! മുടവൻമുഗളിലെ വീട്ടിലെത്തുന്ന പ്രമുഖർ #mohanlal #malayalamcinema #santhakumari #tatwamayinews
ഉണ്ണികൃഷ്‌ണൻ പോറ്റിയെയും മറ്റ് പ്രതികളെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും ! അടുത്ത മണിക്കൂറുകൾ കടകംപള്ളിക്കും അടൂർ പ്രകാശിനും നിർണായകം !…
ദില്ലി : അപ്പോളോ ഗ്രീൻ എനർജി ലിമിറ്റഡ് കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിൽവൻ പണ ആഭരണ ശേഖരം പിടിച്ചെടുത്ത്…
ലോകത്ത് പുതുവർഷം പിറന്നു. പുതുവർഷത്തെ ആദ്യം വരവേറ്റത് കിരിബാത്തി ദ്വീപിൽ. പസഫിക് സമുദ്രത്തിലെ ദ്വീപ് രാഷ്ട്രമായ റിപ്പബ്ലിക് ഓഫ് കിരിബാത്തിലെ…
കൗൺസിലർ ആർ. ശ്രീലേഖയ്‌ക്കെതിരെ അപമാനപരമായ പരാമർശങ്ങളുമായി എംഎൽഎ വി.കെ. പ്രശാന്ത്. 68,000 രൂപ ഓഫീസ് വാടക അലവൻസ് വാങ്ങുന്ന പ്രശാന്ത്…