Monday, April 29, 2024
spot_img

വാക്‌സിനും, മരുന്നുകളും ഇനി പറന്നെത്തും; കർണാടകയിൽ മരുന്ന് വിതരണത്തിന് ഡ്രോണുകൾ

ബെംഗളൂരു: കര്‍ണാടകയില്‍ മരുന്ന് വിതരണത്തിന് ഡ്രോണ്‍. വിദൂര സ്ഥലങ്ങളില്‍ മരുന്നുകള്‍ എത്തിക്കാൻ തയാറാക്കിയ ഡ്രോണുകളുടെ പരീക്ഷണപ്പറക്കല്‍ സംസ്ഥാനത്ത് തുടരുകയാണ്. കര്‍ണാടക ചിക്കബല്ലാപുര ജില്ലയിലെ ഗൗരിബിദാനൂരിൽ ജൂണ്‍ 18നാണ് ഡ്രോണ്‍ പരീക്ഷണം ആരംഭിച്ചത്. 30 മുതല്‍ 45 ദിവസം വരെ ഇത് നീണ്ടുനില്‍ക്കും. ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ത്രോട്ടില്‍ എയറോസ്‌പേസ് സിസ്റ്റംസിനാണ് ബിയോണ്ട് വിഷ്വൽ ലൈൻ ഓഫ് സൈറ്റ്(ബിവിഎൽഒഎസ്) മെഡിക്കൽ ഡ്രോണുകളുടെ പരീക്ഷണ ചുമതല. വിദൂര സ്ഥലങ്ങളിലേക്ക് വാക്സിനും മരുന്നുകളും എത്തിക്കാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താണ് ഡ്രോണുകള്‍ ഉപയോഗിക്കാൻ തീരുമാനിച്ചത്.

2020 മാര്‍ച്ചിലാണ് ഈ പദ്ധതിക്ക് ഡിജിസിഎ അനുമതി നല്‍കിയത്. സുരക്ഷ സേവനങ്ങൾ ഹണിവെൽ എയ്‌റോസ്‌പെയ്‌സും നിയന്ത്രിക്കും. മെഡിസിൻ ഡെലിവറി പരീക്ഷണങ്ങൾക്കായി മെഡ്‌കോപ്റ്റർ ഡ്രോണിന്‍റെ രണ്ട് വേരിയന്‍റുകളാണ് ഉപയോഗിക്കുന്നത്. മെഡ്‌കോപ്റ്ററിന്‍റെ ചെറിയ പതിപ്പിന് ഒരു കിലോഗ്രാം ഭാരം വഹിച്ച് 15 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയും. മറ്റൊന്നിന് 12 കിലോമീറ്റർ വരെ 2 കിലോഗ്രാം വഹിക്കാൻ കഴിയും.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles