തൃശ്ശൂർ: തളിക്കുളത്ത് ഭാര്യ വെട്ടേറ്റു മരിച്ച സംഭവത്തിൽ ഭർത്താവ് മുഹമ്മദ് ആസിഫിനെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി. ഭാര്യയെയും ഭാര്യാ പിതാവിനെയും ഭാര്യാ മാതാവിനെയും വെട്ടി പരിക്കേൽപ്പിച്ച ശേഷം മുഹമ്മദ് ആസിഫ് ഒളിവിൽ പോയ സാഹചര്യത്തിലാണ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. കഴിഞ്ഞ ശനിയാഴ്ച തളിക്കുളം നമ്പിക്കടവിലെ വീട്ടിൽ വച്ചാണ് ഹഷിതയെയും (25) അച്ഛൻ നൂറുദ്ദീനെയും (55) അമ്മ നീസമയെയും (50) ഇയാൾ വെട്ടി പരിക്കേൽപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ ഹഷിത ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു.
പ്രസവ ശേഷം വീട്ടിൽ വിശ്രമത്തിലായിരുന്ന ഹഷിതയേയും കുഞ്ഞിനേയും കാണാനായി ബന്ധുക്കൾക്കൊപ്പമാണ് മുഹമ്മദ് ആസിഫ് ഭാര്യ വീട്ടിൽ എത്തിയത്. ഭാര്യയെയും നവജാത ശിശുവിനെയും കണ്ട ശേഷം ബന്ധുക്കള്‍ പുറത്തിറങ്ങി. ഇതിനു പിന്നാലെ ഭാര്യയുടെ മുറിയില്‍ കയറി ആസിഫ് വാതിലടച്ചു. കുറേനേരം കഴിഞ്ഞിട്ടും കാണാതായതോടെ ഭാര്യാ പിതാവ് നൂറുദ്ദീന്‍ കതകില്‍ തട്ടി. കതക് തുറന്നപ്പോള്‍ കണ്ടത് ചോരയില്‍ കുളിച്ചു കിടക്കുന്ന ഹഷിതയെയാണ്. തടയാൻ ശ്രമിക്കവേ, നൂറുദ്ദീനെയും ഭാര്യ നസീമയെയും ആസിഫ് ആക്രമിച്ചു. നൂറുദ്ദീൻ ചികിത്സയിലാണ്. ഇദ്ദേഹം അപകട നില തരണം ചെയ്തിട്ടുണ്ട്. പ്രതി ലഹരി മരുന്നിന് അടിമയായിരുന്നെന്ന് ബന്ധുക്കള്‍ ആരോപിച്ചു. കൊലപാതക കാരണം കുടുംബ വഴക്കാണെന്നാണ് ബന്ധുക്കള്‍ നല്‍കിയ മൊഴി.
ഉത്തര്‍പ്രദേശിലെ മീററ്റില്‍, കാമുകിയുമൊത്ത് മോമോസ് കഴിക്കുന്നതിനിടയില്‍ ഭാര്യയുടെ പിടിയിലായ ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസെടുത്തു. മയാങ്ക് എന്നയാളാണ് കാമുകി മാഹിക്കൊപ്പം മോമോസ്…
ഫ്‌ലൈദുബായ് : വിമാനം തകര്‍ക്കാന്‍ ശ്രമിക്കുകയും കോക്ക്പിറ്റില്‍ വച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്മിത് മച്ഛറിനെ കുത്തിപരുക്കേല്‍പിക്കുകയും ചെയ്ത സഹപൈലറ്റ് ഒമാന്‍…
മുൻ ഡിജിപിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും കൗൺസിലറുമായ ആർ. ശ്രീലേഖ ഐപിഎസ് രാജിവെക്കുന്നുവെന്ന തരത്തിൽ ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന…
ഗാന്ധിനഗര്‍ : ഗുജറാത്തിലെ ആരവല്ലി ജില്ലയില്‍ പോലീസ് സംഘത്തിന് നേരെ വെടിയുതിര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച 27-കാരന്‍ പിടിയില്‍. ലോക്കല്‍ ക്രൈംബ്രാഞ്ച്…
അമേരിക്കയിലെ ഒഹിയോ സംസ്ഥാനത്തുള്ള ക്ലീവ്ലാന്‍ഡ് പ്രദേശത്ത്, ശ്രീ സ്വാമിനാരായണ്‍ വട്താല്‍ ധാം ഹിന്ദു മന്ദിറിന് നേരെ ഇഷ്ടികകള്‍ ഉപയോഗിച്ച് ആക്രമണവും…
ന്യൂഡല്‍ഹി : ഇസ്രയേലിലേക്ക് സര്‍വീസ് നടത്തിയ ഫ്‌ലൈദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച കോ-പൈലറ്റ് രണ്ട് വര്‍ഷത്തോളം ഓസ്ട്രേലിയയില്‍ വിദ്യാര്‍ത്ഥിയായി കഴിഞ്ഞിരുന്നതായി…