മലപ്പുറം : കരുവാരക്കുണ്ടിൽ വീണ്ടും കാട്ടുപന്നികളെ വെടിവെച്ച് കൊന്നു. വനം വകുപ്പിന്റെ അനുമതിയോടെ വിവിധയിടങ്ങളില്‍ നിന്നായി പതിനാല് കാട്ടുപന്നികളെയാണ് പ്രത്യേകം പരിശീലനം നേടിയ സംഘമെത്തി വെടിവെച്ച് കൊന്നത്. ചത്ത പന്നികളെ ചീനിപ്പാടത്തെ വയലില്‍ സിബിയുടെ കൃഷിയിടത്തില്‍ സംസ്‌കരിച്ചു. കരുവാരക്കുണ്ടില്‍ കാട്ടുപന്നികള്‍ വ്യാപകമായി കൃഷി നശിപ്പിക്കുകയും, റോഡിന് കുറുകെ ഓടി വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് പതിവാകുകയും ചെയ്ത സാഹചര്യത്തില്‍ കര്‍ഷകരുടെ അഭ്യര്‍ഥനയ്ക്ക് പിന്നാലെയാണ് നടപടി.
ഗ്രാമപ്പഞ്ചായത്തിന്റെ നിര്‍ദ്ദേശപ്രകാരം വനം വകുപ്പിന്റെ അനുമതിയോടെ പ്രത്യേക പരിശീലനം സിദ്ധിച്ച വേട്ട സംഘം ദിവസങ്ങള്‍ക്ക് മുന്‍പ് പയ്യാക്കോട്, വീട്ടിക്കുന്ന്, കണ്ണത്ത് തുടങ്ങിയ മേഖലകളില്‍ നിന്ന് എട്ട് പന്നികളെ വെടിവെച്ച് കൊന്നിരുന്നു. ഇതേ സംഘമാണ് ബുധനാഴ്ച്ചയും സ്ഥലത്തെത്തി പതിനാല് കാട്ടുപന്നികളെ കൊന്നത്. അരിമണല്‍, വാക്കോട് എന്നിവടങ്ങളിലാണ് വേട്ട നടന്നത്. കര്‍ഷകരെ സംരക്ഷിക്കുന്ന ഇത്തരം നടപടി വരും ദിവസങ്ങളിലും തുടരുമെന്ന് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് മഠത്തില്‍ ലത്തീഫ് പറഞ്ഞു.
വാര്‍ഡ് അംഗം നുഹ്മാന്‍ പാറമ്മല്‍, ടി എം രാജു എന്നിവര്‍ വേട്ട സംഘത്തിന് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കി. കെ പി ഷാന്‍, എന്‍ കെ അലി, വി ജെ തോമസ്, വാരിക്കത്ത് ചന്ദ്രന്‍, എന്നിവരോടൊപ്പം പ്രത്യേകം പരിശീലനം സിദ്ധിച്ച ഏഴ് വേട്ടനായ്ക്കളും അടങ്ങിയതാണ് സംഘം.
2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…
വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ നദികളിലൊന്നായ മിസിസിപ്പി നദിയുടെ ചരിത്രത്തിൽ ഇത്തരം വിസ്മയകരവും ഭയാനകവുമായ നിമിഷങ്ങൾ ഒന്നിലധികം തവണ സംഭവിച്ചിട്ടുണ്ട്.…
രണ്ടാം ലോകമഹായുദ്ധം ലോകചരിത്രത്തിന് നൽകിയത് യുദ്ധത്തിന്റെ ഭീകരതകൾ മാത്രമല്ല, ഇന്നും ചുരുളഴിയാത്ത നൂറുകണക്കിന് നിഗൂഢതകൾ കൂടിയാണ്. അത്തരത്തിൽ ചരിത്രകാരന്മാരെയും നിധി…
ഹിജാബ് ധരിച്ച ഒരു സ്ത്രീ ഇന്ത്യൻ പ്രധാനമന്ത്രിയുടെ കസേരയിൽ ഇരിക്കുന്നത് തനിക്ക് കാണണമെന്ന് എ.ഐ.എം.ഐ.എം അദ്ധ്യക്ഷൻ അസദുദ്ദീൻ ഉവൈസിയുടെ പ്രസ്താവന…
യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ നിലനിന്നിരുന്ന അസ്വാരസ്യങ്ങൾ ഇപ്പോൾ…
നമ്മുടെ ജീവിതത്തിൽ സാമ്പത്തികമായ പ്രയാസങ്ങൾ അനുഭവപ്പെടുമ്പോൾ, അതിന് പിന്നിൽ നമ്മുടെ തന്നെ ചില സ്വഭാവരീതികളോ ശീലങ്ങളോ ഉണ്ടാകാം എന്ന് വേദങ്ങളും…