പാലക്കാട്: അട്ടപ്പാടിയില്‍ വാഹനത്തിന് നേരെ കാട്ടാനയുടെ ആക്രമണം. മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ ആനക്കല്‍ സ്വദേശി രാംകുമാറും കുടുംബവും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
കാട്ടാനയുടെ ആക്രമണത്തില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ തകര്‍ന്നു. പരുപന്തര കരുവടത്ത് മേഖലയില്‍ ഇന്നലെ രാത്രിയാണ് സംഭവം. റോഡില്‍ നിലയുറപ്പിച്ച ആന വാഹനം കണ്ട് ഓടിയടുക്കുകയായിരുന്നു. കാറിന്റെ ബോണറ്റില്‍ കുത്തിയ ശേഷം കാര്‍ മറിച്ചിടാന്‍ ശ്രമിച്ചു. ഈസമയത്ത് പരിഭ്രാന്തരായ കുടുംബം കാറില്‍ നിന്ന് പുറത്തിറങ്ങിയില്ല.
തുടര്‍ന്ന് പിന്‍വാങ്ങിയ ആന, ഉടന്‍ തന്നെ വീണ്ടും മടങ്ങിയെത്തി വാഹനത്തെ ആക്രമിച്ചു. 40 മിനിറ്റ് നേരം കഴിഞ്ഞ് ആന പോയെന്ന് ഉറപ്പിച്ച ശേഷമാണ് കാര്‍ മുന്നോട്ടെടുത്തത്. കാറില്‍ കുട്ടികള്‍ അടക്കം ആറുപേരാണ് ഉണ്ടായിരുന്നത്.
പശ്ചിമ ബംഗാളിൽ വ്യവസായ അന്തരീക്ഷം പുനഃസ്ഥാപിക്കാനും നിക്ഷേപകരുടെ ആത്മവിശ്വാസം വീണ്ടെടുക്കാനുമായി പുതിയ 'ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ പോളിസി 2026' പ്രഖ്യാപിച്ച് പശ്ചിമ…
ചൈനയുടെ റെക്കോർഡ് തകർത്തെറിഞ്ഞുകൊണ്ട് സമുദ്രനിരപ്പിൽ നിന്നും ഏകദേശം 17,244 അടി ഉയരത്തിൽ ലഡാക്കിൽ ലോകത്തിലെ ഏറ്റവും ഉയർന്ന റെയിൽവേ സ്റ്റേഷൻ…
സനാതന ധർമ്മ വിശ്വാസികളുടെ പുണ്യകേന്ദ്രമായ ശബരിമലയിൽ ശ്രീചിത്തിര ആട്ടത്തിരുനാൾ വിശേഷാൽ പൂജകൾക്കായി വിശുദ്ധ നട ഇന്ന് (നവംബർ 6) വൈകുന്നേരം…
അസമിലെ ധുബ്രി ജില്ലയിൽ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ഭരണകൂടം നടപ്പിലാക്കിയ നിയമപരമായ കയ്യേറ്റമൊഴിപ്പിക്കൽ നടപടിയെ വർഗീയവൽക്കരിച്ച് അന്താരാഷ്ട്ര മാധ്യമമായ…
കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന രാഷ്ട്രീയ റാലികളും നിരന്തരമായ പ്രതിഷേധ സമരങ്ങളും തലസ്ഥാനത്തെ വാണിജ്യ പ്രവർത്തനങ്ങളെയും വ്യാപാരത്തെയും വലിയ രീതിയിൽ…
കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവെച്ച ജനറൽ നെറ്റ്വർക്ക് ആക്സസ് വഴിയുള്ള വൈദ്യുതി വാങ്ങൽ കരാർ പുതിയ വിവാദങ്ങൾക്ക്…