Kerala

കോതമംഗലത്തുകാർക്ക് തലവേദനയായി കാട്ടാനകൾ; വീട്ടുവളപ്പില്‍ കാട്ടാനയുടെ പരാക്രമം, പോര്‍ച്ചില്‍ കിടന്ന കാർ ഉൾപ്പെടെ കുത്തിമറിച്ചു; വീഡിയോ പുറത്ത്

കോതമംഗലം: കോതമംഗലത്ത് വീട്ടുവളപ്പില്‍ കാട്ടാനയുടെ പരാക്രമം. വീടിന്റെ കാര്‍പോര്‍ച്ചില്‍ കിടന്ന കാര്‍ കാട്ടാന കുത്തിമറിച്ചു. കോട്ടപ്പാറ വനത്തില്‍ നിന്നെത്തിയ കൊമ്പനാന വടക്കുംഭാഗം സ്വദേശി വര്‍ഗീസിന്റെ വീട്ടുവളപ്പില്‍ കയറിയാണ് നാശനഷ്ടങ്ങള്‍ വരുത്തിയത്. പുലര്‍ച്ചെയോടെയാണ് കാട്ടുകൊമ്പന്‍ വീട്ടുപരിസരത്തെത്തി ആക്രമണം നടത്തിയത്. അതേസമയം വീടിന്റെ കാര്‍പോര്‍ച്ചില്‍ കിടന്ന കാര്‍ കാട്ടാന കുത്തിമറിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

കാട്ടാനകൾ പോര്‍ച്ചില്‍ കിടന്ന കാര്‍ കൊമ്പുകൊണ്ട് കുത്തി നീക്കുകയും മറിച്ചിടാന്‍ ശ്രമിക്കുകയും ചെയ്തു. ഇടിയുടെ ആഘാതത്തില്‍ കാറിന് കേടുപാടുകള്‍ സംഭവിച്ചു. ശബ്ദം കേട്ട് വീട്ടിലുള്ളവര്‍ ഉണര്‍ന്നപ്പോള്‍ ആന മുറ്റത്തുനില്‍ക്കുന്നതാണ് കണ്ടത്. വീട്ടുകാര്‍ ശബ്ദമുണ്ടാക്കിയതോടെ ആന പിന്‍വാങ്ങി. എന്നാല്‍ വീട്ടുപരിസരത്തെ വാഴ, കപ്പ, തുടങ്ങിയ കൃഷികള്‍ നശിപ്പിച്ചു. മേഖലയില്‍ ഏറെക്കാലമായി കാട്ടാനയുടെ ഭീഷണി നിലനില്‍ക്കുന്നുണ്ട്. നിരവധി തവണ കാട്ടാനയുടെ ആക്രമണം ഉണ്ടാവുകയും നാട്ടുകാര്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. എന്നാൽ ഒരു നടപടിയും ഇതുവരെയും ഇക്കാര്യത്തിൽ ഉണ്ടായിട്ടില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. വിഷയത്തില്‍ വനംവകുപ്പ് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

B4 Admin

Recent Posts

ശബരിമല തീർത്ഥാടകർക്ക് കവചമായി കേന്ദ്ര സർക്കാർ: റെയിൽവേ സൗകര്യങ്ങൾ നേരിട്ട് വിലയിരുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി, കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കും

ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…

6 hours ago

ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നു; പുതിയ മേൽശാന്തിമാരുടെ നറുക്കെടുപ്പ് നാളെ സന്നിധാനത്ത് നടക്കും

ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…

6 hours ago

കേരളത്തിന്റെ റെയിൽ ടൂറിസത്തിൽ ചരിത്രപരമായ കുതിപ്പ് : ആദ്യ വിസ്റ്റാഡോം സർവീസ് ഒക്ടോബർ 22 മുതൽ

കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…

10 hours ago

അക്ഷരവെളിച്ചം പകരാൻ പൗർണ്ണമിക്കാവ് ഒരുങ്ങി: നവരാത്രി മഹോത്സവത്തിന് ഇന്ന് തുടക്കം

മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…

15 hours ago

കാടിന്റെ താളത്തിൽ പ്രണയകഥ: ഗോത്രജീവിതത്തിന്റെ നേർക്കാഴ്ചയുമായി ‘ചിരം’

സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…

1 day ago

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം: ഭരണഘടനാ സംരക്ഷണമോ പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ അതിജീവന തന്ത്രമോ?

ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…

2 days ago