India

ഇന്ത്യ-ഓസ്‌ട്രേലിയ സംയുക്ത പ്രഖ്യാപനം; ‘സമഗ്ര വികസനവും സുരക്ഷയും ഉറപ്പുവരുത്തി പ്രവർത്തിക്കുമെന്ന് എസ്. ജയശങ്കറും മാരിസ് പെയ്നും

മെൽബെൺ: സമഗ്ര വികസനവും സുരക്ഷയും ഉറപ്പു വരുത്തി പ്രവർത്തിക്കുമെന്ന് സംയുക്ത പ്രഖ്യാപനം നടത്തി ഭാരതവും ഓസ്‌ട്രേലിയയും. ഇന്ന് (വെള്ളിയാഴ്ച) നടന്ന ക്വാഡ് ഉച്ചകോടിയ്ക്ക് ശേഷം, മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ഓസ്ട്രേലിയൻ വിദേശകാര്യ മന്ത്രി മാരിസ് പെയ്നും.

‘കൂടുതൽ വിശ്വസനീയവും സുസ്ഥിരവുമായ വിതരണ ശൃംഖല കെട്ടിപ്പടുക്കുന്നതിനും ഇന്തോ-പസഫിക് മേഖലയിൽ വിശാലവും സമഗ്രവുമായ വളർച്ച ഉറപ്പാക്കുന്നതിനും ഒരുമിച്ച് പ്രവർത്തിക്കും’- എസ്. ജയശങ്കർ പറഞ്ഞു. ജയശങ്കറിന്റെ ഈ പ്രസ്താവനയ്ക്ക് മാരിസ് പെയ്ൻ പരിപൂർണ പിന്തുണ നൽകി.

മാത്രമല്ല ദക്ഷിണേഷ്യ, തെക്കുകിഴക്കൻ ഏഷ്യ, ഇന്തോ-പസഫിക് മേഖല എന്നിവിടങ്ങളെ സംബന്ധിച്ചും മറ്റ് ആഗോള കാര്യങ്ങളെ സംബന്ധിച്ചും തങ്ങൾ ചർച്ച നടത്തിയതായി ഇന്ത്യൻ വിദേശകാര്യ മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

രാജ്യങ്ങൾക്കിടയിൽ സമാധാനം നിലനിർത്തുന്നതിനായും എല്ലാ രാജ്യങ്ങളുടെയും പ്രാദേശിക സമഗ്രതയെയും പരമാധികാരത്തെയും മാനിച്ചു കൊണ്ട് വളർച്ചയും സുരക്ഷയും ഉറപ്പ് വരുത്തുന്നതിനായും ഇന്ത്യയുടെയും ഓസ്‌ട്രേലിയയുടേയും പൂർണ സഹകരണം ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനൽകി.

അതേസമയം ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ഓസ്ട്രേലിയൻ വിദേശകാര്യമന്ത്രി മാരിസ് പെയ്നും പ്രതിരോധ രംഗത്തെ സഹകരണം സംബന്ധിച്ച കാര്യങ്ങളും ചർച്ച ചെയ്തിരുന്നു.

“അതിർത്തി കടന്നുള്ള ഭീകരവാദം തുടരുന്നതിനെക്കുറിച്ച് ഇരു രാജ്യങ്ങൾക്കും ഗുരുതരമായ ആശങ്കകളുണ്ട്. തീവ്രവാദ വിരുദ്ധ സഹകരണം ആഴത്തിലാക്കാനുള്ള ഞങ്ങളുടെ പങ്കാളിത്ത ശ്രമം കൂടിയാണ് കൂടുതൽ ശക്തമാക്കാൻ പോകുന്നത്”- എസ്. ജയശങ്കർ കൂട്ടിച്ചേർത്തു.

B4 Admin

Recent Posts

ശിവസൂര്യയുടെ തിരോധാനം കേവലമൊരു ‘വീടുവിട്ടിറങ്ങൽ’ മാത്രമോ?. ദുരൂഹത നീങ്ങാതെ 49 നാളുകൾക്ക് ശേഷം ശിവസൂര്യ കേസ് ക്രൈംബ്രാഞ്ചിന്

ചൊക്ലിയിലെ 17-കാരനായ ശിവസൂര്യയുടെ തിരോധാനം കേവലമൊരു 'വീടുവിട്ടിറങ്ങൽ' എന്നതിലുപരി ദുരൂഹതകൾ നിറഞ്ഞ കേസായി മാറുകയാണ്. ശിവസൂര്യയുടെ തിരോധാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന്…

4 hours ago

ഭീകരാക്രമണത്തില്‍ നടുങ്ങി പാകിസ്ഥാന്‍. ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ ചാവേര്‍ സ്‌ഫോടനം, 11 പേര്‍ കൊല്ലപ്പെട്ടു

പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…

20 hours ago

പ്രതിസന്ധികള്‍ക്കിടയിലും കരുത്തുകാട്ടി ഭാരതം. മോദിയുടെ ഊര്‍ജ്ജ നയത്തെ പ്രശംസിച്ച് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ്

ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ ഊര്‍ജ്ജ ലഭ്യത വിപുലീകരണം ചരിത്രത്തില്‍ തന്നെ അഭൂതപൂര്‍വ്വമായ നേട്ടമാണെന്ന്…

22 hours ago

കേരളത്തിലെ സഹകരണ മാതൃകയെ അഭിനന്ദിച്ച് കേന്ദ്ര മന്ത്രി അമിത് ഷാ. സഹകരണ മന്ത്രിയ്ക്ക് ദില്ലിയിലേക്ക് ക്ഷണം. അമിത് ഷായുടെ മുന്നില്‍ കരുവന്നൂര്‍ വിഷയം ഉന്നയിച്ച് സുരേഷ് ഗോപി

കേരളം ശക്തമായ സഹകരണ സംവിധാനമുള്ള നാടാണെന്ന് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ. ദേശീയ സഹകരണ പദ്ധതികള്‍ കേരളത്തില്‍ നടപ്പിലാക്കാന്‍…

22 hours ago

പകല്‍ക്കൊള്ളയുടെ കൊച്ചി മോഡല്‍. കെ.എസ്.ഇ.ബി.യെ ഞെട്ടിച്ച് 3.14 കോടിയുടെ വൈദ്യുതി മോഷണം

കൊച്ചിയിലെ മരട്, കളമശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനുകളില്‍ കെ.എസ്.ഇ.ബി.യുടെ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് (APTS) നടത്തിയ പരിശോധനയില്‍ 3.14 കോടി…

1 day ago

നേര് പറയുന്ന ഉദ്യോഗസ്ഥര്‍ക്ക് ലൂപ്പ് ലൈന്‍. മുട്ടില്‍ മരംമുറി കേസ് പുറത്തു കൊണ്ടുവന്ന ഐ.എഫ്.എസ് ഉദ്യോഗസ്ഥന്‍ ധനേഷ് കുമാറിനെ സ്ഥലംമാറ്റിയത് ഭരണകൂടത്തിന്റെ ഇരട്ടത്താപ്പ്.ക്ലീന്‍ ട്രാക്കുള്ള ഉദ്യോഗസ്ഥനെ തളയ്ക്കാന്‍ വന്‍ നീക്കം.

സംസ്ഥാനത്ത് വനസംരക്ഷണ രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുന്നുവെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മുട്ടില്‍ മരംമുറി…

1 day ago