ദില്ലി: ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റിനെ പ്രശംസിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ. കേന്ദ്ര ബജറ്റ് ദീര്‍ഘവീക്ഷണമുള്ളതാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയെ ലോകത്തെ മുന്‍നിര സമ്പദ്വ്യവസ്ഥയാക്കാന്‍ ഇത് സഹായിക്കുമെന്നും അമിത് ഷാ വ്യക്തമാക്കി.
മാത്രമല്ല ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ വലിപ്പം 39.45 ലക്ഷം കോടി രൂപയായി വര്‍ധിപ്പിച്ചുകൊണ്ട് കോവിഡ് കാലഘട്ടത്തിലും നമ്മുടെ സമ്പദ് വ്യവസ്ഥ അതിവേഗം വളരുകയാണെന്ന് ബജറ്റ് തെളിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയാണ് പ്രശംസിച്ചത്.
കൂടാതെ ധനക്കമ്മി ലക്ഷ്യം 6.9 ശതമാനത്തില്‍ നിന്ന് 6.4 ശതമാനമായി കുറച്ചത് വലിയ നേട്ടമാണ്. മോദിയുടെ നേതൃത്വത്തില്‍ ധനക്കമ്മി നാല് ശതമാനത്തില്‍ താഴെയാക്കാന്‍ ഇന്ത്യക്ക് കഴിയുമെന്നും ഷാ ട്വിറ്ററിലൂടെ പറഞ്ഞു.
‘മോദി സര്‍ക്കാര്‍ കൊണ്ടുവന്ന ഈ ബജറ്റ് ഒരു ദീര്‍ഘവീക്ഷണമുള്ള ബജറ്റാണ്. അത് ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയുടെ തോത് മാറ്റാനുള്ള ബജറ്റാണെന്ന് തെളിയിക്കും. കോവിഡിന് ശേഷമുള്ള ആഗോള സാമ്പത്തിക രംഗത്ത് ഉയര്‍ന്നുവന്ന അവസരങ്ങള്‍ മുതലെടുത്ത് പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തില്‍, ഇന്ത്യയെ ലോകത്തെ മുന്‍നിര സമ്പദ്വ്യവസ്ഥയാക്കാന്‍ ബജറ്റ് സഹായകമാകും’- അമിത് ഷാ പറഞ്ഞു.
മാത്രമല്ല ഈ ബജറ്റ് ഇന്ത്യയെ സ്വയം പര്യാപ്തമാക്കുകയും സ്വാതന്ത്ര്യത്തിന്റെ 100-ാം വര്‍ഷത്തിലെ ഒരു പുതിയ ഇന്ത്യക്ക് അടിത്തറയിടുകയും ചെയ്യുമെന്നും അതിന് ഞാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും നിര്‍മ്മലാ സീതാരാമനെയും അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആന്ധ്രപ്രദേശിലെ അനന്തപൂർ ജില്ലയിൽ സ്കൂൾ ക്ലാസ് മുറിക്കുള്ളിൽ നടന്ന ക്രൂരമായ ചെയിൻസോ ആക്രമണം വിദ്യാർഥികളെയും അധ്യാപകരെയും ഒരുപോലെ നടുക്കിയിരിക്കുകയാണ്. രാപ്താട്…
ഭാരതത്തിന്റെ ദാരിദ്ര്യനിരക്ക് കുറയുമ്പോൾ പാകിസ്ഥാനിൽ ദാരിദ്ര്യം വർധിക്കുന്നുവെന്ന കണക്കുകൾ ചർച്ചയാക്കി പാക് മാധ്യമങ്ങൾ. ലോകബാങ്കിന്റെയും ഐക്യരാഷ്ട്ര വികസന പദ്ധതിയുടെയും ഏറ്റവും…
ഇന്ത്യൻ റെയിൽവേയുടെ ആധുനികവൽക്കരണത്തിൽ മറ്റൊരു ചരിത്രനാഴികക്കല്ല്. രാജ്യത്തെ രണ്ടാമത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ കാശിക്കും ന്യൂഡൽഹിക്കും ഇടയിൽ പ്രധാനമന്ത്രി…
ലണ്ടനിൽ എംബിഎ പഠനത്തിനായി പോയ യുവതി മാസങ്ങൾക്കുമുമ്പ് വീട്ടുകാരെ അറിയിക്കാതെ ഇന്ത്യയിൽ തിരിച്ചെത്തിയതും പിന്നീട് പൂണെയിലെ വാടക ഫ്ലാറ്റിൽ മരിച്ച…
ഭാരതീയ ഏകോപനത്തിന്റെ ശില്പിയും ആദ്യ ആഭ്യന്തരമന്ത്രിയുമായ സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മജയന്തിയുടെ ഭാഗമായുള്ള രാഷ്ട്രീയ ഏക്താ ദിവസിൽ അദ്ദേഹത്തിന്റെ ഓർമ്മകൾക്ക്…
"രാഷ്ട്രത്തിന്റെ ഇരുകണ്ണുകളാണ് ദേശീയതയും ദൈവീകതയും" എന്ന അടിയുറച്ച പ്രഖ്യാപനത്തിലൂടെ തമിഴ്നാട്ടിൽ ദേശസ്നേഹത്തിന്റെ അഗ്നിപടർത്തിയ മഹത് വ്യക്തിത്വമാണ് പസുംപൊൻ അയ്യാ മുത്തുരാമലിംഗ…