India

“പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇന്ത്യയെക്കുറിച്ചുള്ള സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ പരിശ്രമിക്കും”; നിയുക്ത ബിജെപി ദേശീയ സെക്രട്ടറി അനിൽ ആന്റണി

ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇന്ത്യയെക്കുറിച്ചുള്ള സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ പരിശ്രമിക്കുമെന്ന് നിയുക്ത ബിജെപി ദേശീയ സെക്രട്ടറി അനിൽ ആന്റണി പറഞ്ഞു.ഒരു പ്രമുഖ വാർത്ത ഏജൻസിയോട് പ്രതികരിക്കുന്നതിനിടെയാണ് മോദിയുടെ സ്വപ്നത്തിനായി പ്രയത്‌നിക്കാനുള്ള സന്നദ്ധത അദ്ദേഹം അറിയിച്ചത്. 2047ൽ ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 100–ാം വാർഷികം ആഘോഷിക്കുമ്പോഴേയ്ക്കും, രാജ്യത്തെ വികസിത രാജ്യമാക്കാനാണ് മോദിയുടെ നേതൃത്വത്തിൽ ശ്രമിക്കുന്നതെന്ന് അനിൽ ആന്റണി ചൂണ്ടിക്കാട്ടി

“ബിജെപി ദേശീയ നേത‍ൃത്വം എന്നിൽ അർപ്പിച്ച വിശ്വാസത്തിനും എനിക്കു നൽകുന്ന പിന്തുണയ്ക്കും നന്ദി. പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ, ജെ.പി. നദ്ദ തുടങ്ങിയവർക്കും എന്റെ രാഷ്ട്രീയ യാത്രയിൽ ഇത്രകാലം എന്റെ മാർഗദർശികളായവർക്കും നന്ദി. ഇത് നമ്മെ സംബന്ധിച്ച് വളരെ സുപ്രധാനമായ വർഷമാണ്. 2014, 2019 വർഷങ്ങളിൽ നേടിയ വിജയത്തേക്കാൾ തിളക്കമാർന്ന വിജയത്തോടെ അടുത്ത വർഷത്തെ ലോക്സഭാ തെരഞ്ഞെടുപ്പിൽ നമ്മുടെ പാർട്ടി അധികാരത്തിൽ തിരിച്ചെത്തുന്നതിനായി ഓരോ പ്രവർത്തകനും ശ്രമിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്’ – അനിൽ ആന്റണി പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി, കേരളത്തിൽ ബിജെപിയുടെ വോട്ടുവിഹിതവും സ്വാധീനവും വർധിപ്പിക്കാൻ ശ്രമിക്കുമെന്നും അനിൽ ആന്റണി കൂട്ടിച്ചേർത്തു.

Anandhu Ajitha

Recent Posts

കരമനയിലെ അരും കൊല !പിടിയിലായത് കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത കിരണ്‍ കൃഷ്ണയെന്ന് പോലീസ് ; അക്രമി സംഘത്തിലുള്ളവർ 5 വർഷം മുമ്പ് നടന്ന അനന്തു കൊലക്കേസിലും പ്രതികളായവർ

തിരുവനന്തപുരം : കരമനയില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളിലൊരാൾ പിടിയിലായി. കിരണ്‍ കൃഷ്ണ എന്നയാളാണ് ഇന്നുച്ചയോടെ കസ്റ്റഡിയിലായത്.കരമന അനന്തു വധക്കേസിലും…

30 mins ago

തൃപ്പുണ്ണിത്തുറയിൽ മകന്‍ വാടകവീട്ടിൽ ഉപേക്ഷിച്ച വയോധികന് ചികിത്സയും പരിചരണവും ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി ; സംഭവത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷൻ

കൊച്ചി : തൃപ്പുണ്ണിത്തുറ ഏരൂരിൽ മകന്‍ വാടകവീട്ടിൽ ഉപേക്ഷിച്ച കിടപ്പ് രോഗിയായ പിതാവ് ഷണ്‍മുഖന് ആവശ്യമായ ചികിത്സയും പരിചരണവും ലഭ്യമാക്കുമെന്ന്…

1 hour ago

പഞ്ച പാണ്ഡവ സംഗമത്തോടെ ഇന്ന് പാമ്പണയപ്പന്റെ തിരുസന്നിധി ഉണരും I MAHAVISHNU SATHRAM

നാലാമത് അഖില ഭാരത പാണ്ഡവീയ മഹാവിഷ്‌ണു സത്രത്തിന് ഇന്ന് തുടക്കം ! THIRUVANVANDOOR

3 hours ago

അഖില ഭാരതീയ പാണ്ഡവീയ മഹാവിഷ്‌ണു സത്രത്തിനൊരുങ്ങി പാമ്പണയപ്പന്റെ തിരുസന്നിധി; ഇന്ന് ചരിത്ര പ്രസിദ്ധമായ പഞ്ച പാണ്ഡവ സംഗമം; തത്സമയ ദൃശ്യങ്ങളുമായി തത്വമയി നെറ്റ്‌വർക്ക്

തിരുവൻവണ്ടൂർ: നാലാമത് അഖില ഭാരത പാണ്ഡവീയ മഹാവിഷ്‌ണു സത്രത്തിന് ഇന്ന് തുടക്കം. സമ്പൂർണ്ണ ഭഗവത്ഗീതാ പാരായണത്തോടെ സത്രവേദി ഉണർന്നു. വൈകുന്നേരം…

4 hours ago