Will there be a movie on this combo? Ajith came as a guest at Mohanlal's flat in Dubai; Sameer Hamza shared the picture
മലയാളികളെയും തമിഴ് ആരാധകരെയും ഒരുപോലെ ആവേശത്തിലാഴ്ത്തുന്ന ചിത്രവുമായി സമീർ ഹംസ. മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാലിനൊപ്പം തമിഴ് സൂപ്പർതാരം അജിത് നിൽക്കുന്ന ചിത്രമാണ് സമീർ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചത്. ദുബായ് ബുർജ് ഖലീഫയിലെ മോഹൻലാലിന്റെ ഫ്ലാറ്റിലായിരുന്നു അജിത്തിന്റെ സ്വകാര്യ സന്ദർശനം. ഇരുവരും ഏറെ നേരം സമയം ചിലവഴിച്ചു. പുതിയ ചിത്രങ്ങളെക്കുറിച്ചും കുടുംബത്തെക്കുറിച്ചുമെല്ലാം പരസ്പരം ആരായുകയുണ്ടായി.
ആരാധകരടക്കം നിരവധിപ്പേരാണ് ചിത്രത്തിന് കമന്റുകളുമായി എത്തുന്നത്. ഈ കോംബോയിൽ ഒരു സിനിമ വരണമെന്നും ഇന്ത്യയിലെ സകല ബോക്സ്ഓഫിസ് റെക്കോർഡും ആ സിനിമ തകർത്തെറിയുമെന്നും ഇരുവരെയും ആരാധകർ അഭിപ്രായപ്പെടുന്നു.
അതേസമയം തുനിവ് ആണ് അജിത്തിന്‍റേതായി അവസാനം തിയറ്ററുകളിലെത്തിയ ചിത്രം. മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ‘വിടാ മുയര്‍ച്ചി’യാണ് അദ്ദേഹത്തിന്‍റെ അടുത്ത ചിത്രം. മോഹന്‍ലാലിന്‍റേതായി ഗംഭീര പ്രോജക്ടുകളാണ് അണിയറയില്‍ ഒരുങ്ങുന്നത്. അദ്ദേഹത്തിന്‍റെ സംവിധാന അരങ്ങേറ്റചിത്രം ബറോസ്, ലിജോ ജോസ് പെല്ലിശ്ശേരിയുടെ മലൈക്കോട്ടൈ വാലിബന്‍, ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന നേര്, പാന്‍ ഇന്ത്യന്‍ ചിത്രം വൃഷഭ, ജീത്തു ജോസഫിന്‍റെ തന്നെ റാം, പൃഥ്വിരാജ് സുകുമാരന്‍റെ എമ്പുരാന്‍ എന്നിങ്ങനെയാണ് മോഹന്‍ലാലിന്‍റെ ലൈനപ്പുകൾ.
ഇതില്‍ നേര്, വൃഷഭ എന്നീ സിനിമകളുടെ ചിത്രീകരണമാണ് നിലവില്‍ പുരോഗമിക്കുന്നത്. ദൃശ്യം 2 ല്‍ അഭിഭാഷകയുടെ കഥാപാത്രത്തെ അവതരിപ്പിച്ച ശാന്തി മായാദേവിയാണ് നേരിന്‍റെ തിരക്കഥ രചിച്ചിരിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ എത്തുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചത് ചിങ്ങം ഒന്നിന് ആയിരുന്നു. ഈ മാസം നേരിന്റെ ചിത്രീകരണം പൂർത്തിയാക്കി ഒക്ടോബറോടെ എംപുരാനിനേക്ക് കടക്കും.
തിരുവനന്തപുരം : മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിന് ഇനി കേവലം രണ്ടു മാസം മാത്രം ബാക്കിനില്‍ക്കെ, സന്നിധാനത്ത് അരവണ വിതരണത്തിലുണ്ടായ കടുത്ത നിയന്ത്രണവും…
തമിഴ്നാട്ടിലെ സേലത്ത് ആള്‍ദൈവത്തിന്റെ മറവില്‍ നടന്ന ക്രൂരമായ ലൈംഗികപീഡനങ്ങളും സ്വകാര്യ ദൃശ്യങ്ങളുടെ വിപണനവും കേവലമൊരു പ്രാദേശിക കുറ്റകൃത്യത്തിനപ്പുറം ഗൗരവകരമായ സാമൂഹിക-സാങ്കേതിക…
തിരുവനന്തപുരം : പ്രശസ്ത ഹൃദ്രോഗ വിദഗ്ധന്‍ ഡോ.ജി. വിജയരാഘവ(84)ന്റെ സംസ്‌കാരചടങ്ങുകള്‍ നാളെ 5 മണിക്ക് ശാന്തി കവാടത്തില്‍ വെച്ച് നടക്കും.…
ലയണല്‍ മെസ്സിയെയും അര്‍ജന്റീന ദേശീയ ഫുട്‌ബോള്‍ ടീമിനെയും കേരളത്തിലെത്തിക്കാനുള്ള നീക്കങ്ങള്‍ ഒടുവില്‍ വലിയ സാമ്പത്തിക-നിയമ തര്‍ക്കങ്ങളിലേക്കും രാഷ്ട്രീയ വിവാദങ്ങളിലേക്കുമാണ് വഴിമാറിയിരിക്കുന്നത്.…
ദില്ലി : ആഗോള പ്രതിരോധ വിപണിയില്‍ തങ്ങളുടെ സ്വാധീനം ശക്തമാക്കി ഇന്ത്യ. പൂര്‍ണ്ണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത 'ആകാശ്' വ്യോമപ്രതിരോധ മിസൈല്‍…
തിരുവനന്തപുരം : കേരള സര്‍വകലാശാലയ്ക്ക് കീഴിലുള്ള ക്യാമ്പസുകളില്‍ രാഷ്ട്രീയ പ്രവര്‍ത്തനം പൂര്‍ണമായി തടയാന്‍ ലക്ഷ്യമിട്ടുള്ള കരട് മാര്‍ഗരേഖ പുറത്തുവന്നതോടെ കലാലയ…