Sunday, September 20, 2026

ഈ കോംബോയിൽ ഒരു സിനിമ വരുമോ? ദുബായിൽ മോഹൻലാലിന്റെ ഫ്ലാറ്റിൽ അതിഥിയായിയെത്തിഅജിത്; ചിത്രം പങ്കുവച്ച് സമീർ ഹംസ

മലയാളികളെയും തമിഴ് ആരാധകരെയും ഒരുപോലെ ആവേശത്തിലാഴ്ത്തുന്ന ചിത്രവുമായി സമീർ ഹംസ. മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാലിനൊപ്പം തമിഴ് സൂപ്പർതാരം അജിത് നിൽക്കുന്ന ചിത്രമാണ് സമീർ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചത്. ദുബായ് ബുർജ് ഖലീഫയിലെ മോഹൻലാലിന്റെ ഫ്ലാറ്റിലായിരുന്നു അജിത്തിന്റെ സ്വകാര്യ സന്ദർശനം. ഇരുവരും ഏറെ നേരം സമയം ചിലവഴിച്ചു. പുതിയ ചിത്രങ്ങളെക്കുറിച്ചും കുടുംബത്തെക്കുറിച്ചുമെല്ലാം പരസ്പരം ആരായുകയുണ്ടായി.

ആരാധകരടക്കം നിരവധിപ്പേരാണ് ചിത്രത്തിന് കമന്റുകളുമായി എത്തുന്നത്. ഈ കോംബോയിൽ ഒരു സിനിമ വരണമെന്നും ഇന്ത്യയിലെ സകല ബോക്സ്ഓഫിസ് റെക്കോർഡും ആ സിനിമ തകർത്തെറിയുമെന്നും ഇരുവരെയും ആരാധകർ അഭിപ്രായപ്പെടുന്നു.

അതേസമയം തുനിവ് ആണ് അജിത്തിന്‍റേതായി അവസാനം തിയറ്ററുകളിലെത്തിയ ചിത്രം. മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ‘വിടാ മുയര്‍ച്ചി’യാണ് അദ്ദേഹത്തിന്‍റെ അടുത്ത ചിത്രം. മോഹന്‍ലാലിന്‍റേതായി ഗംഭീര പ്രോജക്ടുകളാണ് അണിയറയില്‍ ഒരുങ്ങുന്നത്. അദ്ദേഹത്തിന്‍റെ സംവിധാന അരങ്ങേറ്റചിത്രം ബറോസ്, ലിജോ ജോസ് പെല്ലിശ്ശേരിയുടെ മലൈക്കോട്ടൈ വാലിബന്‍, ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന നേര്, പാന്‍ ഇന്ത്യന്‍ ചിത്രം വൃഷഭ, ജീത്തു ജോസഫിന്‍റെ തന്നെ റാം, പൃഥ്വിരാജ് സുകുമാരന്‍റെ എമ്പുരാന്‍ എന്നിങ്ങനെയാണ് മോഹന്‍ലാലിന്‍റെ ലൈനപ്പുകൾ.

ഇതില്‍ നേര്, വൃഷഭ എന്നീ സിനിമകളുടെ ചിത്രീകരണമാണ് നിലവില്‍ പുരോഗമിക്കുന്നത്. ദൃശ്യം 2 ല്‍ അഭിഭാഷകയുടെ കഥാപാത്രത്തെ അവതരിപ്പിച്ച ശാന്തി മായാദേവിയാണ് നേരിന്‍റെ തിരക്കഥ രചിച്ചിരിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ എത്തുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചത് ചിങ്ങം ഒന്നിന് ആയിരുന്നു. ഈ മാസം നേരിന്റെ ചിത്രീകരണം പൂർത്തിയാക്കി ഒക്ടോബറോടെ എംപുരാനിനേക്ക് കടക്കും.

Related Articles

Latest Articles