ലോസാഞ്ചലോസ്: അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്ട്സ് ആൻഡ് സയൻസിൽ നിന്നും രാജിവെച്ച് ഓസ്കർ ജേതാവ് വിൽ സ്മിത്ത്. അച്ചടക്ക നടപടി ചർച്ച ചെയ്യാൻ യോഗം ചെയ്യാനിരിക്കെയാണ് രാജിവെച്ചത്. ഓസ്കർ വേദിയിലെ തന്റെ പെരുമാറ്റം മാപ്പർഹിക്കാത്തതാണെന്നും അക്കാദമി തന്നിൽ അർപ്പിച്ച വിശ്വാസം കാത്ത് സൂക്ഷിക്കാനായില്ലെന്നു സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പ്രസ്താവനയിൽ വിൽ സ്മിത്ത് പറഞ്ഞു.
‘ഓസ്കർ വേദിയിലുണ്ടായ തന്റെ പെരുമാറ്റം ഞെട്ടിക്കുന്നതും വേദനയുണ്ടാക്കുന്നതും മാപ്പർഹിക്കാത്തതുമാണ്. താൻ വേദനിപ്പിച്ചവരുടെ ലിസ്റ്റ് വളരെ വലുതാണ്. അതിൽ ക്രിസ്, അദ്ദേഹത്തിന്റെ കുടുംബം, തന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളും പ്രിയപ്പെട്ടവരും, വേദിയിൽ സന്നിഹിതരായിരുന്നവരും ആഗോള പ്രേക്ഷകരും ഉൾപ്പെടുന്നു. അക്കാദമിയിലുള്ള വിശ്വാസം കാത്തുസൂക്ഷിക്കാനായില്ല. ഓസ്കർ പുരസ്കാരത്തിനായി നോമിനേഷൻ സമർപ്പിച്ചവരുടേയും പുരസ്കാരം ലഭിച്ചവരുടേയും അടക്കം നിരവധി പേരുടെ സന്തോഷം താൻ ഇല്ലാതാക്കി. വേദിയിലുണ്ടായ സംഭവത്തിൽ പൂർണ്ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു. അക്കാദമി സ്വീകരിക്കുന്ന തുടർ നടപടികൾ അഭിമുഖീകരിക്കാൻ തയ്യാറാണ്.’- വിൽ സ്മിത്ത് പ്രസ്താവനയിൽ പറയുന്നു.
എന്നാൽ ഈ സംഭവത്തിൽ അക്കാദമി താരത്തിനോട് വിശദീകരണം തേടിയിരുന്നു. വരുന്ന ഏപ്രിൽ 18ന് ഇതുസംബന്ധിച്ച് ചർച്ച ചെയ്യാനിരിക്കെയാണ് വിൽ സ്മിത്തിന്റെ അപ്രതീക്ഷിത രാജി. ഭാര്യ ജാദ പിക്കറ്റിന്റെ ഹെയർ സ്റ്റൈലിനെ ക്രിസ് റോക്ക് കളിയാക്കിയതായിരുന്നു വിൽ സ്മിത്തിനെ പ്രകോപിപ്പിച്ചത്. തുടർന്ന് വേദിയിലേക്ക് കടന്നു വന്ന വിൽ സ്മിത്ത് ക്രിസ് റോക്കിന്റെ മുഖത്തടിക്കുകയായിരുന്നു. വിൽസ്മിത്തിന്റെ പ്രതികരണം ഓസ്കർ വേദിയെ ഞെട്ടിച്ചിട്ടിരുന്നു.
ദേശീയ തലസ്ഥാനമായ ദില്ലിയിൽ വായുമലിനീകരണം വീണ്ടും ആശങ്കാജനകമായ നിലയിലേക്ക്. ഇന്ത്യാ ഗേറ്റിനും ജൻപഥിനും സമീപമുള്ള പ്രദേശങ്ങളിൽ വായുഗുണനിലവാര സൂചിക (AQI)…
കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…
ലഖ്നൗവിലെ കിംഗ് ജോർജ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ (KGMU) ഉയർന്ന മതപരിവർത്തന സമ്മർദം, ലൈംഗിക ചൂഷണം, വനിതാ ജീവനക്കാർക്കെതിരായ അതിക്രമം തുടങ്ങിയ…
ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് തസ്തികയിലേക്കുള്ള നിയമന നടപടികളിൽ സുതാര്യത ഉറപ്പാക്കിയിട്ടുണ്ടോ എന്ന ചോദ്യവുമായി പുതിയ വിവാദം. മുൻ എസ്എഫ്ഐ…
തിരുവനന്തപുരം: കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യവും ആദിശങ്കരാചാര്യർ പകർന്നുനൽകിയ ദേശീയ ഐക്യത്തിന്റെ സന്ദേശവും ഒരുമിച്ച് ഉയർത്തിപ്പിടിക്കണമെന്ന് ഗവർണർ ഓംപ്രകാശ് മാഥൂർ. ലോക്ഭവനിൽ…
സംസ്ഥാന രൂപീകരണത്തിന്റെ 70-ാം വാർഷിക വേളയിൽ കേരളത്തിലെ ജനങ്ങൾക്ക് ഹൃദയം നിറഞ്ഞ കേരളപ്പിറവി മംഗളങ്ങൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.…