Kerala

കനത്ത നാശനഷ്ടം വിതച്ച് അപ്രതീക്ഷിത പേമാരിയും കാറ്റും; അ​ങ്ക​മാ​ലിയിൽ കെ​ട്ടി​ട​ങ്ങ​ളും വാ​ഹ​ന​ങ്ങ​ളും ത​ക​ർ​ന്നു; ഗതാഗതം താറുമാറായി; രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നു

അ​ങ്ക​മാ​ലി:അതിശ​ക്ത​മാ​യ കാ​റ്റിലും മ​ഴ​യിലും മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണ് അ​ങ്ക​മാ​ലിയിൽ കെ​ട്ടി​ട​ങ്ങ​ളും വാ​ഹ​ന​ങ്ങ​ളും ത​ക​ർ​ന്നുവീണ് നാശനഷ്ടം. ഫ്ല​ക്സ് ബോ​ർ​ഡു​ക​ൾ റോ​ഡി​ലേ​ക്ക് മ​റി​ഞ്ഞ് വീ​ണ് ദേ​ശീ​യ​പാ​ത​യി​ലും ഗ​താ​ഗ​ത ത​ട​സ​മു​ണ്ടാ​യി.കൂടാതെ ​വീ​ടു​ക​ൾ​ക്കും നാ​ശ​നഷ്ടം സംഭവിച്ചിട്ടുണ്ട്. ഗതാ​ഗതം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങൾ പുരോ​ഗമിക്കുകയാണ് ഇപ്പോൾ.

അ​തേ​സ​മ​യം അ​ടു​ത്ത മൂ​ന്ന് മ​ണി​ക്കൂ​റി​ൽ സംസ്ഥാനത്ത് തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, കോ​ട്ട​യം, തൃ​ശൂ​ർ, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ഇ​ടി​യോ​ടു​ കൂ​ടി​യ മ​ഴ​യ്ക്കും മ​ണി​ക്കൂ​റി​ൽ 40 കീ​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത​യി​ൽ വീ​ശി​യ​ടി​ച്ചേ​ക്കാ​വു​ന്ന കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് മുന്നറിയിപ്പ് നൽകി.

Anandhu Ajitha

Recent Posts

ചൈനയെ ലക്ഷ്യമിട്ട് ജപ്പാന്റെ റെക്കോർഡ് പ്രതിരോധ ബജറ്റ്; മേഖലയിൽ സൈനിക പോരാട്ടം മുറുകുന്നു

ടോക്കിയോ:കിഴക്കൻ ഏഷ്യയിൽ ചൈനയുമായുള്ള ഭൗമരാഷ്ട്രീയ പിരിമുറുക്കം വർദ്ധിക്കുന്ന സാഹചര്യത്തിൽ, പ്രതിരോധ മേഖലയിൽ ചരിത്രത്തിലെ ഏറ്റവും വലിയ തുക വകയിരുത്തി ജപ്പാൻ.…

2 minutes ago

പാകിസ്ഥാനുമായി പോരാടാൻ വ്യോമസേനയ്ക്ക് രൂപം നൽകി പാക് താലിബാൻ I PAKISTAN

ഏതാനും മാസങ്ങൾക്കകം വ്യോമസേന രൂപീകരിക്കാൻ പാക് താലിബാൻ ! സലിം ഹക്കാനിക്ക് ചുമതല ! ഞെട്ടിവിറച്ച് പാകിസ്ഥാൻ ! TTP…

1 hour ago

മേയർ തെരഞ്ഞെടുപ്പിൽ 19 അംഗങ്ങളുള്ള യു ഡി എഫ് സ്ഥാനാർത്ഥിക്ക് ലഭിച്ചത് 17 വോട്ടുകൾ മാത്രം

തിരുവനന്തപുരം മേയർ തെരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർത്ഥി ശബരീനാഥന് രണ്ട് വോട്ടുകളുടെ കുറവ്. രണ്ടു യു ഡി എഫ്…

2 hours ago

യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി വിജയിച്ച ഭാര്യയെ നഗരസഭാ ചെയര്‍പേഴ്സസൺ സ്ഥാനത്ത് പരിഗണിച്ചില്ല !എല്‍ദോസ് കുന്നപ്പിള്ളിയുടെ എംഎല്‍എ ഓഫീസ് പൂട്ടിച്ച് കെട്ടിട ഉടമ

കൊച്ചി: പെരുമ്പാവൂര്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പിന് പിന്നാലെ എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എയുടെ ഓഫീസ് പൂട്ടി താക്കോലിട്ട് കെട്ടിടഉടമ. കെട്ടിട ഉടമയുടെ…

2 hours ago

താൻ ഡി. മണിയല്ല ! തന്റെ പേര് എം. എസ് മണിയാണ്! വിശദീകരണവുമായി ശബരിമല സ്വർണ്ണക്കൊള്ളയിൽ എസ്ഐടി ചോദ്യം ചെയ്ത തമിഴ് വ്യവസായി; തിരുവനന്തപുരത്ത് ഹാജരാകാൻ സമൻസ്

ചെന്നൈ : ശബരിമല സ്വർണക്കൊള്ളക്കേസിൽ തമിഴ്നാട് കേന്ദ്രീകരിച്ച് എസ്ഐടിയുടെ അന്വേഷണം പുരോഗമിക്കവേ എസ്ഐടി ചോദ്യം ചെയ്ത തമിഴ്നാട്ടുകാരനായ വ്യവസായി വിശദീകരണവുമായി…

2 hours ago

പിണറായി വിജയനും ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും ഒരുമിച്ചുള്ള ദൃശ്യങ്ങൾ പുറത്ത്! ചിത്രം പങ്കുവെച്ച കോണ്‍ഗ്രസ് നേതാവിനെതിരെ കലാപാഹ്വാനത്തിന് കേസ് ; പുറത്തുവന്നത് ആംബുലൻസ് കൈമാറ്റ ചടങ്ങിന്റെ ദൃശ്യങ്ങൾ

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനും ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും ഒരുമിച്ചുള്ള ദൃശ്യങ്ങൾ പുറത്ത്. ആംബുലൻസ്…

3 hours ago