ഇന്ത്യൻ താരങ്ങളായ വിരാട് കോഹ്ലിയും അജിൻക്യ രഹാനെയും
ഡൊമീനിക്ക : ഇന്ത്യയുടെ വിൻഡീസ് പരമ്പരയ്ക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള ആദ്യ ടെസ്റ്റിൽ ടോസ് നേടിയ വിൻഡീസ് ബാറ്റിങ് തെരഞ്ഞെടുത്തു. മുൻനിര പേസർമാരില്ലാതെ ഇന്ത്യൻ പേസ്‌നിരയുടെ പുതു തലമുറയുമായാണ് ഇന്ത്യ വിൻഡീസിനെതിരെ പന്തെറിയാനൊരുങ്ങുന്നത് .
19 ടെസ്റ്റുകളുടെ മാത്രം മത്സരപരിചയമുള്ള മുഹമ്മദ് സിറാജാണ് ഇന്ത്യൻ പേസ് പടയെ നയിക്കുന്നത്. കൂട്ടിന് 9 ടെസ്റ്റുകൾ കളിച്ച ഷാർദൂൽ ഠാക്കൂർ, 2 മത്സരം വീതം കളിച്ച ജയ്ദേവ് ഉനദ്കട്ട്, നവ്ദീപ് സൈനി, അരങ്ങേറ്റ മത്സരത്തിനായി കാത്തിരിക്കുന്ന മുകേഷ് കുമാർ എന്നിവരാണ് പേസ് പടയിലെ മറ്റ് അംഗങ്ങൾ.
സീനിയർ താരങ്ങളായ ജസ്പ്രീത് ബുമ്രയും മുഹമ്മദ് ഷമിയും ടീമിലില്ലാത്തതിനാൽ യുവതാരങ്ങൾക്ക് തങ്ങളുടെ പ്രതിഭ തെളിയിക്കാൻ പറ്റിയ സാഹചര്യമാണ് വിൻഡീസ് മണ്ണിൽ ഒരുങ്ങിയിരിക്കുന്നത്. അതെ സമയം ബാറ്റിംഗ് നിരയിൽ സീനിയർ താരങ്ങളായ ക്യാപ്റ്റൻ രോഹിത് ശർമ, വൈസ് ക്യാപ്റ്റൻ അജിൻക്യ രഹാനെ, വിരാട് കോഹ്ലി എന്നിവർ ടീമിലുണ്ട്. ക്രെയ്ഗ് ബ്രാത്‌വെയ്റ്റ് നയിക്കുന്ന ടീമിന് ഇന്ത്യയെക്കാൾ പേസ് കരുത്തുണ്ട്. കെമർ റോച്ച്, ഷാനൺ ഗബ്രിയേൽ, അൽസാരി ജോസഫ്, ജയ്സൻ ഹോൾഡർ എന്നിവരാണ് വിൻഡീസ് ബൗളിംഗ് കൈകാര്യം ചെയ്യുന്നത്.
തിരുവനന്തപുരം: ജയിലിൽ പൊട്ടിക്കരഞ്ഞ് ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. രാത്രി വൈകി തിരുവനന്തപുരം സ്‌പെഷ്യല്‍ ജയിലിലെ സെല്ലില്‍…
ബംഗ്ലാദേശിൽ ഹിന്ദുക്കളെ കൊന്നൊടുക്കുന്ന ജമാഅത്തെ ഇസ്ലാമി കേരളത്തിൽ ഇടത് വലത് മുന്നണികളിൽ സഖ്യകക്ഷി ! വൈരുധ്യവും അപകടവും ചൂണ്ടിക്കാട്ടി ബിജെപി…
ഇറാനിൽ പ്രതിഷേധം രൂക്ഷമാകുന്നു. ജനകീയ പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് കടക്കുമ്പോൾ 250ലേറെ പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. ഖമേനി ഭരണകൂടത്തിനെതിരെ വ്യാപക…
ആഭ്യന്തര കലഹം രൂക്ഷമായ സുഡാനിലെ സാഹചര്യം മുതെലെടുത്ത് ആയുധ വ്യാപാരം നടത്താനൊരുങ്ങി പാകിസ്ഥാൻ. പാരാമിലിട്ടറി വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സിനെതിരെയുള്ള…
പുറത്തു വന്നയുടൻ തന്നെ വൈറലായി മാറുകയും , വിവാദങ്ങൾക്ക് തിരികൊളുത്തുകയും , സംവിധായക ഗീതു മോഹൻദാസിനെ അവരുടെ മുൻ സ്ത്രീപക്ഷ…
ED പോലുള്ള അന്വേഷണ ഏജൻസികളിലെ കളങ്കിതരായ ഉദ്യോഗസ്ഥർക്കെതിരെ നിയമപരമായ ക്രിമിനൽ നടപടികൾ ഒഴിവാക്കി അവരെ എന്ത് കൊണ്ട് സ്വയം വിരമിച്ചു…