കൊച്ചി: മൈക്രോസോഫ്റ്റ് വിന്‍ഡോസ് തകരാറായതിനെ തുടര്‍ന്ന് നെടുമ്പാശ്ശേരിയില്‍നിന്നുള്ള അഞ്ച് വിമാനങ്ങള്‍ റദ്ദാക്കി. മുംബൈ, ഭുവനേശ്വര്‍, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലേക്കുള്ള ഇന്‍ഡിഗോ വിമാനങ്ങളാണ് റദ്ദാക്കിയിരിക്കുന്നത്. വിന്‍ഡോസില്‍ സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഇന്ത്യയില്‍ വ്യോമയാന മേഖലയിലുണ്ടായ പ്രതിസന്ധി തുടരുകയാണ്. 200ലധികം വിമാനങ്ങളാണ് കഴിഞ്ഞ മണിക്കൂറുകൾക്കുള്ളിൽ റദ്ദാക്കിയത്.
അതേസമയം, വിദേശരാജ്യങ്ങളില്‍നിന്ന് ദില്ലി വഴിയെത്തിയ കേരളത്തിലേക്കുള്ള യാത്രക്കാരും ദില്ലി ഉള്‍പ്പെടെയുള്ള വിമാനത്താവളങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ്. കമ്പ്യൂട്ടർ ഷട്ട്ഡൗണ്‍ ആയതോടെ വിമാനത്താവളത്തിലെ ചെക്ക് ഇൻ ഉള്‍പ്പെടെ തടസപ്പെടുകയായിരുന്നു. മാന്വല്‍ രീതിയിലാണ് പലയിടത്തും ഇപ്പോള്‍ ചെക്കിങ് നടക്കുന്നത്. സ്പൈസ് ജെറ്റ്, ആകാശ എയര്‍, വിസ്താര എയര്‍, ഇന്‍ഡിഗോ സര്‍വീസുകളെല്ലാം പ്രതിസന്ധിയിലായിട്ടുണ്ട്. കൂടാതെ, ബാങ്കിങ് മേഖലയെയും സ്റ്റോക്ക് എക്സ്ചേഞ്ചിനെയും വിന്‍ഡോസ് തകരാര്‍ സാരമായി ബാധിച്ചിട്ടുണ്ട്.
സ്വാതന്ത്ര്യദിനത്തിന് തൊട്ടുമുമ്പ് രാജ്യത്തെ 14 സംസ്ഥാനങ്ങളില്‍ നിന്നായി 253 പേരെ സുരക്ഷാ ഏജന്‍സികള്‍ കസ്റ്റഡിയിലെടുത്ത സംഭവം ഇന്ത്യയിലെ ഭീകരവാദത്തിന്റെ പ്രവര്‍ത്തന…
ഇന്ത്യന്‍ കരസേനയുടെ പ്രധാന യുദ്ധടാങ്കുകളായ T-72, T-90 എന്നിവയുടെ പ്രവര്‍ത്തനക്ഷമതയും പ്രതിരോധശേഷിയും വര്‍ധിപ്പിക്കുന്നതിനായി പ്രതിരോധ മന്ത്രാലയം 586 കോടി രൂപയുടെ…
ഹൈദരാബാദ് : ഹൈദരാബാദിലെ മദന്നപേട്ടില്‍ ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങളുടെ ഭാഗമായി നടന്ന അന്നദാന പരിപാടിക്കിടെ ക്രമസമാധാന നില തകര്‍ക്കാനായി പ്രകോപനപരമായ…
ഗുജറാത്തില്‍ വീണ്ടും സുരക്ഷാ ആശങ്ക ഉയര്‍ത്തി വ്യാജ ബോംബ് ഭീഷണി. ലോകപ്രശസ്തമായ സോമനാഥ ക്ഷേത്രം, ഗാന്ധിനഗര്‍ കോബയിലെ ബി.ജെ.പി സംസ്ഥാന…
ന്യൂഡല്‍ഹി : തെക്കന്‍ കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയിലുണ്ടായ വന്‍ ഭീകരാക്രമണ ശ്രമം സുരക്ഷാസേന യഥാസമയം തകര്‍ത്തു. അവ്‌നീര പ്രദേശത്ത് നടത്തിയ…
കല്‍പ്പറ്റ : അളവില്‍ക്കൂടുതല്‍ വിദേശമദ്യം സൂക്ഷിച്ച അബ്കാരി കേസില്‍ അറസ്റ്റിലായ റിപ്പോര്‍ട്ടര്‍ ചാനല്‍ എം.ഡി ആന്റോ അഗസ്റ്റിന് കുരുക്ക് മുറുക്കി…