Sunday, September 20, 2026

വിൻഡോസ് തകരാർ : നെടുമ്പാശ്ശേരിയിൽ അഞ്ച് വിമാനങ്ങൾ റദ്ദാക്കി

കൊച്ചി: മൈക്രോസോഫ്റ്റ് വിന്‍ഡോസ് തകരാറായതിനെ തുടര്‍ന്ന് നെടുമ്പാശ്ശേരിയില്‍നിന്നുള്ള അഞ്ച് വിമാനങ്ങള്‍ റദ്ദാക്കി. മുംബൈ, ഭുവനേശ്വര്‍, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലേക്കുള്ള ഇന്‍ഡിഗോ വിമാനങ്ങളാണ് റദ്ദാക്കിയിരിക്കുന്നത്. വിന്‍ഡോസില്‍ സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഇന്ത്യയില്‍ വ്യോമയാന മേഖലയിലുണ്ടായ പ്രതിസന്ധി തുടരുകയാണ്. 200ലധികം വിമാനങ്ങളാണ് കഴിഞ്ഞ മണിക്കൂറുകൾക്കുള്ളിൽ റദ്ദാക്കിയത്.

അതേസമയം, വിദേശരാജ്യങ്ങളില്‍നിന്ന് ദില്ലി വഴിയെത്തിയ കേരളത്തിലേക്കുള്ള യാത്രക്കാരും ദില്ലി ഉള്‍പ്പെടെയുള്ള വിമാനത്താവളങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ്. കമ്പ്യൂട്ടർ ഷട്ട്ഡൗണ്‍ ആയതോടെ വിമാനത്താവളത്തിലെ ചെക്ക് ഇൻ ഉള്‍പ്പെടെ തടസപ്പെടുകയായിരുന്നു. മാന്വല്‍ രീതിയിലാണ് പലയിടത്തും ഇപ്പോള്‍ ചെക്കിങ് നടക്കുന്നത്. സ്പൈസ് ജെറ്റ്, ആകാശ എയര്‍, വിസ്താര എയര്‍, ഇന്‍ഡിഗോ സര്‍വീസുകളെല്ലാം പ്രതിസന്ധിയിലായിട്ടുണ്ട്. കൂടാതെ, ബാങ്കിങ് മേഖലയെയും സ്റ്റോക്ക് എക്സ്ചേഞ്ചിനെയും വിന്‍ഡോസ് തകരാര്‍ സാരമായി ബാധിച്ചിട്ടുണ്ട്.

Related Articles

Latest Articles