MALAYALAM

വേനലിനൊപ്പം ‘യുവി’ ഭീഷണിയും; കേരളം അതീവ ജാഗ്രതയിൽ; ജില്ലകളിൽ ഓറഞ്ച് അലർട്ട്

​സംസ്ഥാനത്ത് ചൂട് കടുക്കുന്നതിനിടെ പുതിയ വില്ലനായി അൾട്രാവയലറ്റ് (UV) രശ്മികളും. പത്തനംതിട്ടയിലെ കോന്നി, ഇടുക്കിയിലെ മൂന്നാർ എന്നിവിടങ്ങളിൽ യുവി രശ്മികളുടെ അളവ് അപകടകരമായ നിലയിലെത്തിയതോടെ ദുരന്തനിവാരണ അതോറിറ്റി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. അന്തരീക്ഷത്തിലെ യുവി സൂചിക 8 മുതൽ 10 വരെ ഉയരുന്നത്. ചർമ്മത്തിനും കണ്ണുകൾക്കും മാരകമായ ദോഷമുണ്ടാക്കും.

മൂന്നാറിനും കോന്നിക്കും പുറമെ കൊട്ടാരക്കര, ചെങ്ങന്നൂർ, ചങ്ങനാശ്ശേരി, കളമശ്ശേരി, ഒല്ലൂർ, തൃത്താല, പൊന്നാനി, ബേപ്പൂർ, മാനന്തവാടി എന്നീ പത്തിടങ്ങളിൽ യെല്ലോ അലർട്ട് നിലവിലുണ്ട്. മലയോര മേഖലകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും വെയിലിന്റെ തീവ്രത കൂടാൻ സാധ്യതയുള്ളതിനാൽ അതീവ ശ്രദ്ധ ആവശ്യമാണ്.​വെയിൽ നേരിട്ട് ഏൽക്കുന്നത് ചർമ്മത്തിൽ പൊള്ളലുണ്ടാക്കാനും ദീർഘകാലാടിസ്ഥാനത്തിൽ ഡിഎൻഎ ഘടനയെ ബാധിച്ചു ചർമ്മത്തിലെ അർബുദത്തിന് വരെ കാരണമാകാനും ഇടയാക്കും.

സൂര്യരശ്മികൾ ഏറ്റവും മാരകമാകുന്ന രാവിലെ 10 മുതൽ ഉച്ചയ്ക്ക് 3 വരെ പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക.പുറത്തിറങ്ങുമ്പോൾ കുടയോ തൊപ്പിയോ ഉപയോഗിക്കുക. കണ്ണുകളുടെ സുരക്ഷയ്ക്ക് സൺഗ്ലാസുകൾ ഉപയോഗിക്കാം. ശരീരം പൂർണ്ണമായും മറയുന്ന രീതിയിലുള്ള അയഞ്ഞ ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുന്നത് ചൂടിനെ പ്രതിരോധിക്കാൻ സഹായിക്കും. ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കുക. ഭക്ഷണത്തിൽ പഴവർഗ്ഗങ്ങളും ജ്യൂസുകളും ഉൾപ്പെടുത്തുന്നത് ശരീരത്തിലെ ജലാംശം നിലനിർത്താൻ സഹായിക്കും.

ഉയർന്ന പ്രദേശങ്ങളിൽ അന്തരീക്ഷ സാന്ദ്രത കുറവായതിനാൽ യുവി രശ്മികൾ കൂടുതൽ ശക്തമായിരിക്കും. അതിനാൽ മൂന്നാർ പോലുള്ള സ്ഥലങ്ങളിൽ പകൽ സമയത്തെ ട്രെക്കിംഗും പുറംകാഴ്ചകളും ഒഴിവാക്കണമെന്ന് ടൂറിസം വകുപ്പ് നിർദ്ദേശിക്കുന്നു.​കെട്ടിട നിർമ്മാണ തൊഴിലാളികൾ, മത്സ്യത്തൊഴിലാളികൾ, ഇരുചക്ര വാഹന യാത്രക്കാർ എന്നിവർക്ക് വെയിൽ കൂടുതൽ ഭീഷണിയുയർത്തുന്നുണ്ട്. കടുത്ത തലകറക്കമോ ചർമ്മത്തിൽ മാറ്റങ്ങളോ അനുഭവപ്പെട്ടാൽ ഉടൻ തന്നെ ചികിത്സ തേടുക.

B4 Admin

Recent Posts

ക്ലാസ് മുറിയിൽ ചെയിൻസോ ആക്രമണം: രണ്ട് പെൺകുട്ടികൾക്ക് ഗുരുതര പരിക്ക്, 21കാരൻ പിടിയിൽ

ആന്ധ്രപ്രദേശിലെ അനന്തപൂർ ജില്ലയിൽ സ്കൂൾ ക്ലാസ് മുറിക്കുള്ളിൽ നടന്ന ക്രൂരമായ ചെയിൻസോ ആക്രമണം വിദ്യാർഥികളെയും അധ്യാപകരെയും ഒരുപോലെ നടുക്കിയിരിക്കുകയാണ്. രാപ്താട്…

10 hours ago

ദാരിദ്ര്യമുക്തിയിൽ ഭാരതം മുന്നോട്ട്: പാകിസ്ഥാനിൽ തിരിച്ചടി, ഇന്ത്യ–പാക് താരതമ്യം നടത്തി പാക് മാധ്യമങ്ങൾ

ഭാരതത്തിന്റെ ദാരിദ്ര്യനിരക്ക് കുറയുമ്പോൾ പാകിസ്ഥാനിൽ ദാരിദ്ര്യം വർധിക്കുന്നുവെന്ന കണക്കുകൾ ചർച്ചയാക്കി പാക് മാധ്യമങ്ങൾ. ലോകബാങ്കിന്റെയും ഐക്യരാഷ്ട്ര വികസന പദ്ധതിയുടെയും ഏറ്റവും…

10 hours ago

കാശി–ഡൽഹി യാത്ര ഇനി കൂടുതൽ വേഗത്തിൽ: രാജ്യത്തെ രണ്ടാമത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇന്ത്യൻ റെയിൽവേയുടെ ആധുനികവൽക്കരണത്തിൽ മറ്റൊരു ചരിത്രനാഴികക്കല്ല്. രാജ്യത്തെ രണ്ടാമത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ കാശിക്കും ന്യൂഡൽഹിക്കും ഇടയിൽ പ്രധാനമന്ത്രി…

11 hours ago

ലണ്ടനിൽ എംബിഎ പഠനം: വീട്ടുകാരറിയാതെ ഇന്ത്യയിലേക്ക് മടക്കം. ഒടുവിൽ പൂണെയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ 34കാരി

ലണ്ടനിൽ എംബിഎ പഠനത്തിനായി പോയ യുവതി മാസങ്ങൾക്കുമുമ്പ് വീട്ടുകാരെ അറിയിക്കാതെ ഇന്ത്യയിൽ തിരിച്ചെത്തിയതും പിന്നീട് പൂണെയിലെ വാടക ഫ്ലാറ്റിൽ മരിച്ച…

11 hours ago

ദേശീയ ഐക്യദിനത്തിൽ ഭാരതത്തിന്റെ ഉരുക്കുമനുഷ്യന് ആദരമർപ്പിച്ച് കേരള ഗവർണർ. ഐക്യവും വികസനവും മുൻനിർത്തി മുന്നേറാൻ ആഹ്വാനം

ഭാരതീയ ഏകോപനത്തിന്റെ ശില്പിയും ആദ്യ ആഭ്യന്തരമന്ത്രിയുമായ സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മജയന്തിയുടെ ഭാഗമായുള്ള രാഷ്ട്രീയ ഏക്താ ദിവസിൽ അദ്ദേഹത്തിന്റെ ഓർമ്മകൾക്ക്…

12 hours ago

തമിഴകത്തിന്റെ ധീരനക്ഷത്രം: സനാതന ധർമ്മത്തിന്റെയും ദേശീയതയുടെയും പ്രതീകമായ അയ്യാ മുത്തുരാമലിംഗ തേവർക്ക് സ്മരണാഞ്ജലി!

"രാഷ്ട്രത്തിന്റെ ഇരുകണ്ണുകളാണ് ദേശീയതയും ദൈവീകതയും" എന്ന അടിയുറച്ച പ്രഖ്യാപനത്തിലൂടെ തമിഴ്നാട്ടിൽ ദേശസ്നേഹത്തിന്റെ അഗ്നിപടർത്തിയ മഹത് വ്യക്തിത്വമാണ് പസുംപൊൻ അയ്യാ മുത്തുരാമലിംഗ…

2 days ago