India

വീട് പണിക്ക് സർക്കാരിൽ നിന്ന് ലഭിച്ച പണവുമായി ഭാര്യമാർ കാമുകൻമാർക്കൊപ്പം മുങ്ങി;കൂട്ടത്തോടെ പരാതിയുമായി ഭർത്താക്കന്മാർ

ലഖ്‌നൗ:സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് വീട് നിര്‍മിച്ച് നല്‍കുന്ന കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയായ പ്രധാനമന്ത്രി ആവാസ് യോജന. (പിഎംഎവൈ) യിലൂടെ ലഭിച്ച ആദ്യ ഗഡുവിലെ പണവുമായി ഭര്‍ത്താക്കന്‍മാരെ ഉപേക്ഷിച്ച് നാല് സ്ത്രീകള്‍ കാമുകന്‍മാര്‍ക്കൊപ്പം ഓടി പോയതായി വിചിത്ര പരാതി. ഉത്തര്‍പ്രദേശിലെ ബര്‍ബാങ്കി ജില്ലയിലാണ് സംഭവം.

പണം നഷ്ടമായതിനെത്തുടർന്ന് വീടിന്റെ നിര്‍മാണം ഇതുവരെ തുടങ്ങാന്‍ സാധിക്കാതിരുന്നതോടെ ജില്ലാ അര്‍ബന്‍ ഡെവലപ്പ്‌മെന്റ് ഏജന്‍സിയില്‍ നിന്ന് ഭർത്താക്കന്മാർക്ക് മുന്നറിയിപ്പ് നോട്ടീസ് ലഭിച്ചിട്ടുണ്ട്. പദ്ധതിയുടെ അടുത്ത ഗഡു ഭാര്യമാരുടെ അക്കൗണ്ടിലേക്ക് എത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ ഇപ്പോള്‍ അധികൃതരുടെ ഓഫീസിനുമുന്നിൽ എത്തിയിരിക്കുകയാണ്.

ബര്‍ബാങ്കിയിലുള്ള ബെല്‍ഹാര, ബാങ്കി, സയ്ദ്പുര്‍,സിദ്ധൗര്‍ എന്നീ നഗര്‍ പഞ്ചായത്തുകളിലെ സ്ത്രീകളെയാണ് കാണാതായിരിക്കുന്നത് . പരാതി നൽകിയ ഗുണഭോക്താക്കളുടെ പണം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്‌ഥർ.

Anandhu Ajitha

Recent Posts

ബംഗാളിലെ ട്രെയിൻ ദുരന്തം : അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി ; മരിച്ചവരുടെ കുടുംബാം​ഗങ്ങൾ‌ക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപ വീതം ധനസഹായം

ദില്ലി : പശ്ചിമ ബം​ഗാളിലെ ട്രെയിൻ അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉദ്യോ​ഗസ്ഥരുമായി സംസാരിച്ച് സ്ഥിതി​ഗതികൾ വിലയിരുത്തിയെന്ന്…

41 seconds ago

ഭീതി വിതച്ച് പക്ഷിപ്പനി ! വൈറസിന് ജനിതക വ്യതിയാനമുണ്ടായാൽ മനുഷ്യരിലേക്ക് പടരും ; ജാഗ്രതാ നിർദേശവുമായി ആരോഗ്യവകുപ്പ്

ആലപ്പുഴ : പക്ഷിപ്പനിയെ കരുതിയിരിക്കണമെന്ന മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ് രംഗത്ത്. വൈറസിന് ജനിതക വ്യതിയാനമുണ്ടായാൽ മനുഷ്യരിലേക്ക് പടരുമെന്നതിനാൽ ആരോഗ്യവകുപ്പ് ആലപ്പുഴ ജില്ലയിൽ…

36 mins ago

കോൺഗ്രസിനെ വലിച്ചുകീറി ബി ജെ പി നേതാക്കൾ ! പിന്നാലെ പോസ്റ്റും അപ്രത്യക്ഷമായി |congress

കോൺഗ്രസിനെ വലിച്ചുകീറി ബി ജെ പി നേതാക്കൾ ! പിന്നാലെ പോസ്റ്റും അപ്രത്യക്ഷമായി |congress

1 hour ago

ബന്ദിപോരയിൽ ഏറ്റുമുട്ടൽ ! ഒരു ഭീകരനെ വധിച്ച് സുരക്ഷാ സേന; റീസി ഭീകരാക്രമണം അന്വേഷണം എൻ ഐ എ ക്ക് കൈമാറി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ദില്ലി: കശ്മീരിൽ ഭീകരർക്കായുള്ള തെരച്ചിൽ തുടർന്ന് സംയുക്ത സേന. തെരച്ചിലിനിടയിൽ ബന്ദിപോരയിൽ ഏറ്റുമുട്ടലുണ്ടായി. ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചു.…

2 hours ago

ഐസ്‌ക്രീമിൽ മനുഷ്യ വിരൽ! കമ്പനിയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

മുംബൈ: ഐസ്‌ക്രീമിൽ മനുഷ്യ വിരൽ കണ്ടെത്തിയ സംഭവത്തിൽ കമ്പനിയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു. ഇന്ദാപൂരിലെ ഫോർച്യൂൺ ഡയറി ഇൻഡസ്ട്രീസ് പ്രൈവറ്റ്…

4 hours ago