International

വെടിയൊച്ചകൾക്കിടയിലും യുക്രെയ്‌നിൽ ഒന്നുമറിയാതെ നിഷ്കളങ്കചിരിയുമായി ഒരു കുഞ്ഞിന്റെ ജനനം; ചിത്രം വൈറൽ

കീവ്: വെടിയൊച്ചകൾക്കിടയിലും ഒന്നുമറിയാതെ നിഷ്കളങ്കചിരിയുമായി ഒരു കുഞ്ഞിന്റെ ജനനം(Woman, 23, gives birth to daughter as she shelters from bombs in Kyiv). യുക്രെയ്‌ന്റെ തലസ്ഥാനമായ കീവിനെ ലക്ഷ്യമിട്ട് റഷ്യയുടെ കനത്ത ആക്രമണം തുടരുകയാണ്. എങ്ങും അശാന്തിയുടെയും ആശങ്കയുടെയും ദയനീയരംഗങ്ങളാണ്. മെട്രോ ട്രെയിനുകൾ താമസസ്ഥലമാക്കിയിരിക്കുകയാണ് കീവ് ജനത. കൂടുതൽ മെട്രോ ട്രെയിനുകൾ താമസത്തിനായി തുറന്നുകൊടുത്തിട്ടുമുണ്ട്. ട്രെലിഗ്രാം വഴി പുറംലോകവുമായി ആശയവിനിമയം നടത്താൻ സൗകര്യമൊരുക്കിയിട്ടുണ്ട്. ഈ ആശങ്കയ്‌ക്കിടയിലാണ് സന്തോഷവാർത്ത പുറത്തുവരുന്നത്.

ഭൂഗർഭ മെട്രോയിൽ ഒരു യുവതി ഒരു കുഞ്ഞിനു ജൻമം നൽകി. ഏതാനും മണിക്കൂറുകൾക്കു മുൻപ് ടെലിഗ്രാം വഴിയാണ് ഈ വിവരം പുറംലോകമറിഞ്ഞത്. പട്ടിൽ പൊതിഞ്ഞ കുഞ്ഞിന്റെ ചിത്രവും ടെ ലി ഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. അശാന്തിപടരുന്ന കീവിൽ മെട്രോ ട്രെയിനിൽ പിറന്ന കുഞ്ഞ് പ്രതീക്ഷയുടെ പ്രതീകമാവുകയാണ്. കുഞ്ഞിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ ഇതിനോടകം തന്നെ വൈറലായി മാറിയിട്ടുണ്ട്.

അതേസമയം യുക്രെയ്‌ന്റെ തലസ്ഥാനമായ കീവില്‍ നിന്ന് രക്ഷപ്പെടുത്താമെന്ന അമേരിക്കയുടെ സഹായവാഗ്ദാനം യുക്രൈന്‍ പ്രസിഡന്റ് വ്‌ളോഡിമര്‍ സെലന്‍സ്‌കി നിരസിച്ചു. അതോടൊപ്പം റഷ്യയുമായുള്ള ചര്‍ച്ചാവേദി ബെലാറസിന്‍ നിന്ന് ഇസ്രായേലിലേക്ക് മാറ്റണമെന്നും യുക്രെയ്ൻ ആവശ്യപ്പെട്ടു. ബെലാറസ് എല്ലായിപ്പോഴും റഷ്യയ്‌ക്കൊപ്പം നില്‍ക്കുന്ന രാജ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് യുക്രെയ്‌ന്റെ പുതിയ ആവശ്യം.

admin

Recent Posts

യൂണിവേഴ്സിറ്റി എൻജിനീയറിംഗ് കോളേജിൽ അടുത്ത മാസം നടത്താനിരുന്ന സണ്ണി ലിയോണിന്റെ നൃത്തപരിപാടി വിലക്കി കേരളാ സർവകലാശാല; രജിസ്ട്രാർക്ക് വൈസ് ചാൻസിലറുടെ നിർദേശം

അടുത്ത മാസം അഞ്ചിന് യൂണിവേഴ്സിറ്റി എൻജിനീയറിംഗ് കോളേജിൽ നടത്താനിരുന്ന സണ്ണി ലിയോണിന്റെ നൃത്തപരിപാടി വിലക്കി കേരള സർവകലാശാല. ഇത് സംബന്ധിച്ച്…

3 mins ago

ആരാണ് പുതിയ ഒഡിഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി ! MOHAN CHARAN MAJHI

ഗോത്രമേഖലയിൽ ബിജെപി തരംഗമായി പടരുന്നു ! സവർണ്ണപ്പർട്ടിയെന്ന ആരോപണം പൊളിച്ചടുക്കി വൻമുന്നേറ്റം I EDIT OR REAL

11 mins ago

ബിജെപിക്കെതിരെ ഫെലോഷിപ്പ് നല്‍കി വിലക്കെടുത്തു

തെരഞ്ഞെടുപ്പിൽ അട്ടിമറി, കേരളത്തിൽ 15 മാദ്ധ്യമ പ്രവർത്തകർ പണം വാങ്ങി ; ഞെട്ടിക്കുന്ന റിപ്പോർട്ട്

45 mins ago

ഏകീകൃത സിവിൽ കോഡ് സർക്കാരിന്റെ അജണ്ട തന്നെയെന്ന് ആവർത്തിച്ച് കേന്ദ്രമന്ത്രി I UNIFORM CIVIL CODE

സീറ്റ് കുറഞ്ഞെങ്കിലും മൂന്നാം നരേന്ദ്രമോദി സർക്കാർ ദുർബലരല്ല ! ജനങ്ങൾക്ക് കൊടുത്ത വാഗ്ദാനം പാലിക്കും I ARJUNRAM MEGHWAL

57 mins ago

സിപിഐ ക്ക് പിന്നാലെ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കൂടുതൽ പാർട്ടികൾ I SREYAMS KUMAR

രാജി ചോദിച്ച് ആരും വരേണ്ടതില്ലെന്ന മുഖ്യമന്ത്രിയുടെ മറുപടി പ്രതിപക്ഷ കക്ഷികളോട് മാത്രമുള്ളതല്ല ! ചില ഘടക കക്ഷികളോടെയും കൂടിയുള്ളതല്ല I…

1 hour ago

മാദ്ധ്യമപ്രവർത്തകരുടെ മുന്നിൽ അന്ന് വിതുമ്പിയ നായിഡു ഇന്ന് പ്രതികാരം ചെയ്‌തു I CHANDRA BABU NAIDU

മുഖ്യമന്ത്രിയായല്ലാതെ ഇനി ഈ സഭയിലേക്ക് ഒരു മടക്കമില്ല ! കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ഇറങ്ങിപ്പോയ നായിഡുവിനെ ഓർത്ത് തെലുഗു ജനത…

1 hour ago