പ്രശാന്ത് ബാബു
കണ്ണൂര്‍ : കെപിസിസി പ്രസിഡന്റ് കെ.സുധാകരനെതിരെ വിജിലന്‍സിന് പരാതി നല്കിയ അദ്ദേഹത്തിന്റെ മുന്‍ ഡ്രൈവറും നഗരസഭാ കൗണ്‍സിലറുമായിരുന്ന പ്രശാന്ത് ബാബുവിനെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണവുമായി സ്ത്രീ രംഗത്ത് വന്നു. കണ്ണൂര്‍ മൊറാഴ സ്കൂളില്‍ അദ്ധ്യാപക തസ്തികയ്ക്കായി 15 ലക്ഷം രൂപ പ്രശാന്ത് ബാബുവിന് നല്‍കിയെന്നും എന്നാല്‍ ജോലി ലഭിച്ചില്ലെന്നുമാണ് സത്യവതി എന്ന സ്ത്രീയുടെ ആരോപണം
മകള്‍ക്ക് ജോലി ലഭിക്കുന്നതിന് വേണ്ടിയാണ് പണം നല്‍കിയതെന്നും പണമായും ചെക്കായും പലതവണകളായി 15 ലക്ഷം രൂപയാണ് പ്രശാന്ത് ബാബു വാങ്ങിയതെന്നും സത്യവതി പറയുന്നു. മൊറാഴ സ്കൂളിലെ ഒരു അദ്ധ്യാപകന് വിദേശത്തേക്ക് പോകാമ്പോൾ ഒഴിവ് വരുമെന്നും പറഞ്ഞാണ് പണം കൈപ്പറ്റിയതെന്നും ഡൊണേഷന്‍ ആയി തത്കാലം 15 ലക്ഷം കൊടുക്കാമെന്നാണ് പ്രശാന്ത് ബാബു പറഞ്ഞതെന്നും അവർ കൂട്ടിച്ചേർത്തു.
സംസ്ഥാനത്തെ മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും മറ്റ് വിശിഷ്ട വ്യക്തികൾക്കും യാത്ര ചെയ്യുന്നതിനായി 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ വാങ്ങാൻ…
1977-ൽ തിഹാർ ജയിലിൽ കഴിയുമ്പോൾ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി സഹതടവുകാരിയായ മേരി ആൻഡ്രി ലെക്ലർക്ക് എന്ന കനേഡിയൻ യുവതിക്ക് സ്വന്തം…
നീരേറ്റുപുറം ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ പൊങ്കാല മഹോത്സവം കുറ്റമറ്റ രീതിയിൽ സംഘടിപ്പിക്കുന്നതിനായി വിവിധ സർക്കാർ വകുപ്പുകളെയും ജനപ്രതിനിധികളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള…
ലോകബാങ്കിന്റെ ഏറ്റവും പുതിയ അന്താരാഷ്ട്ര കടാന്വേഷണ റിപ്പോർട്ട് പ്രകാരം അയൽരാജ്യമായ പാകിസ്ഥാന്റെ വിദേശക്കടം കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ ഇരട്ടിയായി വർദ്ധിച്ചതായി കണക്കുകൾ…
തിരുവനന്തപുരം: സമരപ്പന്തൽ പൊളിച്ചുനീക്കിയാലും യുവാക്കളുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കാനാകില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ. സെക്രട്ടേറിയറ്റിന് മുന്നിൽ…