India

ഭര്‍ത്താവിനെ കൊല്ലാന്‍ നവവധുവിന്റെ ക്വട്ടേഷന്‍; ഒടുവില്‍ സംഭവിച്ചത് ഇത്

തേനി: ഭര്‍ത്താവിനെ കൊല്ലാന്‍ നവവധു ക്വട്ടേഷന്‍ നൽകി. പിടിക്കപെടുമെന്നായപ്പോൾ യുവതി ആത്മഹത്യ ചെയ്തു. കാരണം കേട്ട് നാട്ടുകാരും പോലീസും ഞെട്ടി. കല്ല്യാണം കഴിഞ്ഞ് ഇരുപത്തിയെട്ടാം ദിവസമാണ് കമ്പം സ്വദേശി ഭുവനേശ്വരി ഭര്‍ത്താവിനെ കൊല്ലാൻ ക്വട്ടേഷന്‍ നൽകിയത്. തേനി ജില്ലയിലെ കമ്പത്താണ് സംഭവം. കൊലപ്പെടുത്താനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് പിടിയിലാകുമെന്ന് ഭയന്നാണ് ഭാര്യ വീടിനുള്ളിൽ തൂങ്ങി മരിച്ചത്. നവംബര്‍ 10-നായിരുന്നു കമ്പം ഉലകത്തേവർ തെരുവിൽ താമസിക്കുന്ന ഗൗതമിൻറെയും ഭുവനേശ്വരിയുടെയും വിവാഹം നടന്നത്.

കേബിൾ ടിവി ജീവനക്കാരനാണ് ഗൌതം. സ്പോർട്സിനോട് കമ്പമുണ്ടായിരുന്ന ഭുവനേശ്വരി നിരവധി സമ്മാനങ്ങളും നേടിയിട്ടുണ്ട്. സ്പോർട്സ് പരിശീലനം കഴിഞ്ഞ് സേനയിൽ ചേരാനുള്ള പരീക്ഷകൾക്ക് കാത്തിരിക്കുന്നതിനിടെയാണ് വീട്ടുകാർ ഭുവനേശ്വരിയുടെ വിവാഹം നടത്തിയത്. ഇതോടെ ജോലിക്ക് പോകാൻ കഴിയില്ലെന്ന് കരുതിയാണ് ഭർത്താവിനെ കൊലപ്പെടുത്താൻ തീരുമാനിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇതിനായി പരിശീന ക്ലാസിൽ ഒപ്പമുണ്ടായിരുന്ന തേനി ഹനുമന്ധൻപെട്ടി സ്വദേശിയായ നിരഞ്ജന്‍ രാജിന് ക്വട്ടേഷൻ നൽകി. മൂന്നു പവൻറെ സ്വർണം പണയം വെച്ച് 75000 രൂപ ഇയാള്‍ക്ക് കൈമാറി.

ഈ പണം ഉപയോഗിച്ച് നിരഞ്ജൻ കേരള രജിസ്ട്രേഷനിലുള്ള ഒരു കാർ വാങ്ങി. നേരത്തെ തയ്യാറാക്കിയ പദ്ധതി അനുസരിച്ച് ഭുവനേശ്വരി ഭർത്താവുമായി ലോവർ ക്യാമ്പ് ഭാഗത്ത് സന്ദർശനത്തിനായി പോയി. തിരികെ വരും വഴി ഗൂഡല്ലൂനടുത്ത് തൊട്ടിൽപ്പാലത്ത് കാഴ്ചകൾ കാണാനായി സ്‌കൂട്ടർ റോഡരികില്‍ നിര്‍ത്തി. മൊബൈലിൽ സംസാരിച്ചു കൊണ്ട് അൽപ ദൂരം മുന്നോട്ട് നടന്നു. തിരികെ സ്‌കൂട്ടറിനടുത്ത് എത്തിയപ്പോൾ ടയർപഞ്ചറായതായി കാണപ്പെട്ടു.

വാഹനം തള്ളിക്കൊണ്ട് ഗൌതം നീങ്ങുന്നതിനിടെ കാറിൽ എത്തിയ ക്വട്ടേഷൻ സംഘം സ്കൂട്ടറിൽ ഇടിപ്പിച്ചെങ്കിലും ഗൌതം രക്ഷപെട്ടു. തുടർന്ന് വാഹനം നിര്‍ത്തി ഇറങ്ങിയ സംഘം ഗൗതമിനെ മര്‍ദ്ദിച്ചു ആളുകൾ ഓടി എത്തിയതോടെ കാർ ഉപേക്ഷിച്ച് സംഘം കടന്നു കളഞ്ഞു. തുടർന്ന് ഗൗതം ഗൂഡല്ലൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പൊലീസ് നടത്തിയ അന്വേഷണത്തിൽ ക്വട്ടേഷൻ സംഘത്തിലെ നിരഞ്ജൻ, പ്രദീപ്, മനോജ് കുമാര്‍, ആല്‍ബര്‍ട്ട് എന്നിവർക്കൊപ്പം പ്രായ പൂർത്തിയാകാത്ത രണ്ടു പേരും പിടിയിലായി.

ഇവര്‍ പിടിയിലായതോടെ അന്വേഷണം തന്നിലേക്ക് എത്തുമെന്ന് മനസ്സിലാക്കിയാണ് ഭുവനേശ്വരി വീടിനുള്ളില്‍ ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. പണം കണ്ടെത്താൻ പണയം വച്ച സ്വര്‍ണ്ണം പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ക്വട്ടേഷന്‍ സംഘത്തിലെ അംഗവും കേസിലെ പ്രതിയുമായ ജെറ്റ്‌ലിക്കു വേണ്ടി ഗൂഡല്ലൂർ പൊലീസ് തിരിച്ചിൽ ഊര്‍ജിതമാക്കി.

B4 Admin

Recent Posts

ജോർദാനിലെ പള്ളിക്കുനേരെ ഭീകരാക്രമണം! ലക്ഷ്യം രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കലോ?

ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…

23 hours ago

സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ചു : ശിവഗിരി മഠം ട്രസ്റ്റ് അംഗത്തിന് ആർഎസ്എസ് ഭാരവാഹികളുടെ ആശംസകൾ

ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…

1 day ago

പാകിസ്ഥാനിൽ വീണ്ടും അജ്ഞാതവേട്ട, ലഷ്കർ ക്യാമ്പിൽ മരണഭീതി! അടുത്തത് ആര്?

പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…

2 days ago

നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിക്ക് ആദരമർപ്പിച്ച് കേരള ക്ഷേത്ര സംരക്ഷണ സമിതി

നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…

3 days ago

ആചാര്യശ്രീ ദുബായിൽ. കുഞ്ഞുപ്രതിഭകളാൽ സമ്പന്നമായ സാരസ്വതയജ്ഞത്തിലും വിദ്യാരംഭം ചടങ്ങിലും പങ്കെടുത്തു

ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…

3 days ago

ട്രെയിനിൽ ഉച്ചത്തിൽ പാട്ടുകേട്ടാലും ഫോണിൽ സംസാരിച്ചാലും പിഴ; കർശന നടപടിയുമായി ദക്ഷിണ റെയിൽവേ

ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…

6 days ago