Sexual abbuse
ഗുവാഹത്തി: പട്ടാപ്പകൽ നടുറോഡിൽ വെച്ച് ആക്രമിക്കാൻ ശ്രമിച്ച യുവാവിനെ കൈയോടെ പിടികൂടി യുവതി. ഗുവാഹത്തിയിലാണ് സംഭവം. റോഡിലൂടെ നടന്നു പോകുകയായിരുന്ന യുവതിയെ ലൈംഗികാതിക്രമം നടത്തി രക്ഷപെടാൻ ശ്രമിച്ചപ്പോൾ സ്കൂട്ടറിൽ മുറുകെ പിടിച്ചാണ് യുവാവിനെ കുടുക്കിയത്. യുവതി സ്‌കൂട്ടർ പിടിച്ചുനിർത്തിയതോടെ സ്കൂട്ടർ നിയന്ത്രണം വിട്ടു ഓടയിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു. ഇതോടെ ഓടിരക്ഷപെടാൻ ശ്രമിച്ച യുവാവിനെ തടഞ്ഞുവെക്കുകയും പൊലീസിന് കൈമാറുകയുമായിരുന്നു. ആസം സ്വദേശിനിയായ ഭാവന കശ്യപാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്.
ഗുവാഹത്തിയിലെ രുക്മിണി നഗറിലാണ് കഴിഞ്ഞ ദിവസം സംഭവം ഉണ്ടായത്. വഴി ചോദിക്കാനെന്ന വ്യാജേന സ്‌കൂട്ടർ കുറുകെ നിർത്തി സംസാരിച്ചു, സ്ഥലമറിയില്ലെന്ന പറഞ്ഞതോടെ ലൈംഗിക ചുവയോടെ സംസാരിക്കുകയും ശരീരത്തിൽ കയറിപിടിക്കുകയും ചെയ്തുവെന്നാണ് യുവതിയുടെ ആരോപണം. ആദ്യം താൻ പകച്ചുപോയെങ്കിലും ഉടൻ ധൈര്യം വീണ്ടെടുത്ത് ഉറക്കെ ബഹളം വെച്ചു. അക്രമി സ്‌കൂട്ടറോടിച്ച് പോകാൻ തുടങ്ങിയപ്പോൾ തന്റെ സർവ്വശക്തിയും ഉപയോഗിച്ച് സ്കൂട്ടറിന്‍റെ പിന്നിൽ ശക്തിയിൽ പിടിച്ചെന്നും ഭാവന വിശദമാക്കി. ഓടിരക്ഷപെടാൻ ശ്രമിച്ച യുവാവിനെ ഭാവനെ ഷർട്ടിൽ പിടിച്ചു നിർത്തുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരുടെ സഹായത്താൽ അക്രമിയെ തടഞ്ഞു. തുടർന്ന് പോലീസ് എത്തി അറസ്റ്റ് ചെയ്‌തു. യുവാവിന്റെ ചിത്രവും പേരും സഹിതം ഉൾപ്പെടുത്തി യുവതി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് സംഭവം പുറത്തറിഞ്ഞത്. യുവാവിനെതിരെ ഗുവാഹത്തി പോലീസ് കേസെടുത്തിട്ടുണ്ട്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
വാഷിംഗ്ടൺ : രണ്ടാഴ്ച നീണ്ടുനിന്ന നാടകീയമായ നീക്കത്തിനൊടുവിൽ റഷ്യൻ എണ്ണക്കപ്പലായ 'മരിനേര' പിടിച്ചെടുത്ത് അമേരിക്കൻ സേന . ഉപരോധങ്ങൾ ലംഘിച്ച്…
ദില്ലി : 2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാൻ പാർലമെന്ററി കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി (CCPA)…
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടു. എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. നിരന്തരമുള്ള സംഘർഷങ്ങളിലും സംഘടനാവിരുദ്ധ പ്രവർത്തനങ്ങളിലും…
ഇസ്ലാമാബാദ് : പാകിസ്ഥാനിൽഹമാസ്, ലഷ്കർ-ഇ-തൊയ്ബ കമാൻഡർമാർ തമ്മിൽ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. പലസ്തീൻ ഭീകര ഗ്രൂപ്പും ഇസ്ലാമിക് ഭീകര സംഘടനയായ…
ദില്ലി : തുർക്ക്മാൻ ഗേറ്റിന് സമീപമുള്ള ഫൈസ്-ഇ-ഇലാഹി പള്ളിക്ക് ചുറ്റുമുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കാനുള്ള മുനിസിപ്പൽ കോർപ്പറേഷന്റെ നീക്കത്തിനിടെ വൻ…
ദില്ലി : പുതുവർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ടെലിഫോണിൽ സംഭാഷണം നടത്തി. ഇരുരാജ്യങ്ങളിലെയും…