ലണ്ടന്‍: മനുഷ്യന്റെ അസ്ഥികൂടത്തിനും നായയ്ക്കും ഒപ്പം സെമിത്തേരിയില്‍ ഡാന്‍സ് കളിച്ച് കന്യാസ്ത്രീ. യോക്‌ഷെയറിലെ ഓള്‍ഡ് ഹള്‍ ജനറല്‍ സെമിത്തേരിയിലാണ് കന്യാസ്ത്രീ വേഷധാരിയായ സ്ത്രീ ഒരു മനുഷ്യന്റെ അസ്ഥികൂടം എടുത്ത് നൃത്തമാടിയത്.അര നൂറ്റാണ്ടായി അടഞ്ഞുകിടക്കുന്ന സെമിത്തേരിയാണിത്. കന്യാസ്ത്രീകളുടെ വെള്ളഗൗണാണ് സ്ത്രീ ധരിച്ചിരിക്കുന്നത്. ഉച്ചയോടെയാണ് സംഭവം.
മനുഷ്യന്റെ അസ്ഥികൂടം കയ്യിലെടുത്താണ് അവര്‍ നൃത്തമാടിയത്. ഒപ്പമുണ്ടായ നായയ്‌ക്കൊപ്പവും അവര്‍ നൃത്തം ചെയ്യുന്നുണ്ട്. നട്ടുച്ചയ്ക്ക് സെമിത്തേരിക്ക് സമീപം കടന്നുപോയ യാത്രികര്‍ ഈ ദൃശ്യംകണ്ട് കാര്‍ നിര്‍ത്തി വീഡിയോ പകര്‍ത്തുകയായിരുന്നു. ഇതൊരു പ്രേതമാണോ എന്ന പേടിയിലാണ് പലരും.വീഡിയോ പകര്‍ത്തിയ കാര്‍ യാത്രികരാണ് ഈ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്. ഭീതിത ദൃശ്യങ്ങള്‍ ഇപ്പോള്‍ തന്നെ വൈറലായിട്ടുണ്ട്.
ഈ ദൃശ്യത്തിലെ നിഗൂഢതയുടെ ചുരുളഴിക്കണമെന്നാണ് പലരും ആവശ്യപ്പെടുന്നത്. ഭ്രാന്തിയായ അമ്മയും മകന്റെ അസ്ഥികൂടവുമാകാമെന്നും ചിലര്‍ കമന്റ് ചെയ്യുന്നു. അരനൂറ്റാണ്ടായി അടഞ്ഞുകിടക്കുന്ന സെമിത്തേരിയാണിത്. 1972 ല്‍ അടച്ചിട്ട ഈ സെമിത്തേരി ഹള്ളിലെ ഒരു ചരിത്രപ്രാധാന്യമുള്ള സ്ഥലമായാണ് കണക്കാക്കുന്നത്.
ശബരിമല ധർമ്മശാസ്താവിന്റെ പിതൃസ്ഥാനീയരായ പന്തളം രാജകൊട്ടാരത്തിൽ തികഞ്ഞ ദുഃഖസാന്ദ്രമായ അന്തരീക്ഷം. പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും…
നോയിഡയിലെ ഉത്തർപ്രദേശ് പോലീസിന്റെ കാര്യക്ഷമമായ അന്വേഷണ സംവിധാനങ്ങൾക്ക് മുന്നിൽ വെല്ലുവിളിയുയർത്തി സൂപ്പർനോവ കെട്ടിട സമുച്ചയത്തിൽ ദാരുണമായ ഒരു ദുരന്തം സംഭവിച്ചു.…
അസാമാന്യ ധീരതയിലൂടെ 174 ജീവനുകൾ രക്ഷിച്ച് ലോകത്തിന്റെ ആദരവ് ഏറ്റുവാങ്ങിയ ഭാരതീയ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ നേരിൽ സന്ദർശിച്ച്…
അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവിലയും ഉൽപാദനച്ചെലവും കുതിച്ചുയരുന്നതിനിടെ രാജ്യത്തെ സ്വകാര്യ ഇന്ധന വിതരണ കമ്പനിയായ 'നയാര എനർജി' (Nayara Energy)…
ചില വിജയങ്ങൾക്ക് മെഡലുകളുടെ തിളക്കത്തേക്കാൾ കൂടുതൽ, തകർന്നുപോയ പ്രതീക്ഷകളുടെ വീണ്ടെടുപ്പിന്റെ കഥയാണ് പറയാനുണ്ടാകും.കണ്ണടച്ച് കഴിഞ്ഞ വർഷങ്ങളിലേക്ക് ഒന്നോടിച്ചു നോക്കൂ. ഒളിമ്പിക്സ്…
ഗുവാഹത്തി: അസ്സമിന്റെ പരമ്പരാഗത മുള സമ്പത്തിനെ ആധുനിക സാങ്കേതികവിദ്യയുമായി ബന്ധിപ്പിച്ച് പുതിയൊരു സാമ്പത്തിക സാധ്യത തുറക്കാനുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രി ഹിമന്ത…