Birth at home in Kollam; Conducted by father and son, tragic end for mother and child, police registered a case and started investigation
ജിദ്ദ: സൗദി അറേബ്യയില്‍ നിന്നും പുറപ്പെട്ട വിമാനത്തില്‍ യുവതി പ്രസവിച്ചു. ഞായറാഴ്ച ജിദ്ദയില്‍ നിന്ന് കെയ്‌റോയിലേക്ക് പറന്ന ഫ്ലൈനാസ് വിമാനത്തിലാണ് ഈജിപ്ത് സ്വദേശിനി കുഞ്ഞിന് ജന്മം നൽകിയത്. വിമാനത്തിനുള്ളില്‍ വെച്ച് 26കാരിയായ ഈജിപ്ഷ്യന്‍ യുവതിക്ക് പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. ഇതോടെ വിമാനജീവനക്കാര്‍ പ്രാഥമിക ശുശ്രൂഷ നല്‍കി. വിമാനത്തിലുള്ള ഡോക്ടറോട് സഹായം തേടുകയും ചെയ്തു.
ശേഷം ഡോക്ടറുടെ പരിചരണത്തില്‍ വിമാനം കെയ്‌റോയിലെത്തുന്നതിന് മുമ്പ് തന്നെ യുവതി പ്രസവിച്ചു. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യനിലയില്‍ പ്രശ്‌നങ്ങളില്ലെന്ന് ഡോക്ടര്‍ സ്ഥിരീകരിച്ചു. കെയ്‌റോ വിമാനത്താവളത്തില്‍ എത്തിയ ഉടന്‍ തന്നെ ആംബുലന്‍സ് സംഘം ഇരുവരുടെയും ആരോഗ്യസ്ഥിതി പരിശോധിച്ച ശേഷം ആശുപത്രിയിലേക്ക് മാറ്റി.
കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് സമാന രീതിയില്‍ കുവൈത്തില്‍ നിന്ന് ഫിലിപ്പീന്‍സ് തലസ്ഥാനമായ മനിലയിലേക്ക് പുറപ്പെട്ട കുവൈത്ത് എയര്‍വേയ്‌സ് വിമാനത്തില്‍ യുവതി കുഞ്ഞിന് ജന്മം നല്‍കിയിരുന്നു.
കുവൈറ്റ് എയര്‍വേയ്സിന്‍റെ കെയു417 വിമാനത്തിലാണ് സംഭവം ഉണ്ടായത്. വിമാനത്തിനുള്ളില്‍ വെച്ച് യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതോടെ വിമാന ജീവനക്കാര്‍ സഹായത്തിനെത്തുകയായിരുന്നു. മറ്റ് സങ്കീര്‍ണതകളില്ലാതെ വിമാന ജീവനക്കാരുടെ സമയോചിതമായ ഇടപെടലിലൂടെ യുവതി കുഞ്ഞിന് ജന്മം നല്‍കി.
പുതുവത്സരത്തലേന്നു 105 കോടി രൂപയ്ക്കു മുകളിൽ മദ്യം കുടിച്ചു വറ്റിച്ച മലയാളിയെ തേടി പുതിയൊരു ബ്രാൻഡ് മദ്യം കൂടി എത്തുന്നു…
ഇറാനിൽ വരും ദിവസങ്ങളിൽ സംഭവിക്കാൻ പോകുന്ന രാഷ്ട്രീയ മാറ്റങ്ങൾ ദക്ഷിണേഷ്യയുടെയും പശ്ചിമേഷ്യയുടെയും സമാധാനത്തെ എങ്ങനെ ബാധിക്കുമെന്നത് ആഗോള രാഷ്ട്രീയത്തിലെ ഏറ്റവും…
അന്താരാഷ്ട്ര ബഹിരാകാശ നിലയം (International Space Station) എന്ന മനുഷ്യനിർമ്മിത അത്ഭുതം ബഹിരാകാശത്തെ അതിൻ്റെ ദീർഘകാലത്തെ ദൗത്യം പൂർത്തിയാക്കി വിരമിക്കാനൊരുങ്ങുകയാണ്.…
ദശാബ്ദങ്ങളായി തുടരുന്ന പാകിസ്ഥാൻ്റെ അടിച്ചമർത്തലുകൾക്കും മനുഷ്യാവകാശ ലംഘനങ്ങൾക്കുമെതിരെ പോരാടുന്ന ബലൂച് ജനത, ഇപ്പോൾ ചൈനയുടെ സൈനിക സാന്നിധ്യം കൂടി തങ്ങളുടെ…
ബൾഗേറിയൻ പ്രവാചകയായിരുന്ന ബാബ വംഗയുടെ പ്രവചനങ്ങൾ ഓരോ വർഷം കഴിയുന്തോറും ലോകമെമ്പാടും വലിയ ചർച്ചകൾക്ക് വഴിവെക്കാറുണ്ട്. "ബാൾക്കൻസിലെ നോസ്ട്രഡാമസ്" എന്ന്…
നിഴൽ പോലെ കൂടെ നടന്നവർ ഇനി അപരിചിതരാകും. വരുന്നത് കഠിനമായ സമയം.നക്ഷത്രക്കാർ സൂക്ഷിക്കൂ. ജ്യോതിഷ പണ്ഡിതൻ പാൽക്കുളങ്ങര ഗണപതി പോറ്റി…