CRIME

പൊലീസുകാരന്‍ അടക്കം 4 പേര്‍ ചേര്‍ന്ന് ബലാത്സംഗം: യുവതി ആത്മഹത്യ ചെയ്‌തു

തെലങ്കാന: പോലീസുകാരൻ അടക്കം നാലുപേര്‍ ചേര്‍ന്ന് കൂട്ട ബലാത്സംഗം ചെയ്തുവെന്നാരോപിച്ച് 23-കാരി ആത്മഹത്യ ചെയ്‌തു. തെലങ്കാനയിലെ മഹാബുബാദിലാണ് വിഷം കഴിച്ച് 23 കാരി ആത്മഹത്യ ചെയ്‌തത്. സംഭവത്തിൽ മഹാബുബാബാദിലെ നെല്ലികുടൂര്‍ പൊലീസ് സ്റ്റേഷനില്‍ ഇന്നലെ പരാതി ലഭിച്ചു. ഇതിലാണ് പൊലീസ് കോണ്‍സ്റ്റബിള്‍ അടക്കമുള്ളവര്‍ക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്.

സുഹൃത്തിന്‍റെ വീട്ടില്‍ പോയപ്പോള്‍ ക്രൂരപീഡനത്തിന് ഇരയായെന്നായിരുന്നു യുവതിയുടെ പരാതി. ഫെബ്രുവരി 16നാണ് പീഡനം നടന്നതെന്നും ഫെബ്രുവരി 17നും പീഡനം തുടര്‍ന്നതായും പരാതിയില്‍ വ്യക്തമാക്കുന്നു. ഫെബ്രുവരി 18ന് വീട്ടില്‍ മടങ്ങിയെത്തിയ യുവതി വിഷം കഴിക്കുകയായിരുന്നു.

രാവിലെ എട്ട് മണിയോടെ സഹോദരനാണ് സഹോദരി വിഷം കഴിക്കുന്നത് കണ്ടത്. പിന്നാലെ യുവതിയെ ഉടൻ തന്നെ യുവതിയെ മഹാബുബാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ഫെബ്രുവരി 22നു യുവതി മരിച്ചു. പീഡന വിവരത്തേക്കുറിച്ച് അധികൃതരുടെ അടുത്ത് വിശദമാക്കിയ ശേഷമായിരുന്നു യുവതിയുടെ അന്ത്യം.

യുവതി നൽകിയ പരാതിയില്‍ ഐപിസി 376 ഡി, 306, 354 ഡി, 34 എന്നീ വകുപ്പുകള്‍ ചേര്‍ത്താണ എഫ്ഐആര്‍ ഫയല്‍ ചെയ്തിരിക്കുന്നത്. പീഡിപ്പിച്ചുവെന്ന് ആരോപണം ഉയര്‍ന്നിരിക്കുന്ന ഉന്നത സ്ഥാനം വഹിക്കുന്ന വ്യക്തിയേയും പൊലീസ് കോണ്‍സ്റ്റബിളിനേയും തിരിച്ചറിഞ്ഞതായാണ് പൊലീസ് വിശദമാക്കുന്നത്. സംഭവത്തില്‍ ഇതിനോടകം മൂന്ന് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

B4 Admin

Share
Published by
B4 Admin
Tags: indiarape

Recent Posts

രാജ്യത്തുടനീളമുള്ള ജനങ്ങള്‍ക്ക് ക്ഷമയും ആത്മവിശ്വാസവും നല്‍കി ദേവി അനുഗ്രഹിക്കട്ടെ. ശാരദീയ നവരാത്രിയുടെ ആദ്യ ദിനത്തില്‍ ജനങ്ങള്‍ക്ക് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

ശാരദീയ നവരാത്രിയുടെ ആദ്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു. രാജ്യത്തുടനീളമുള്ള ജനങ്ങള്‍ക്ക് ക്ഷമയും ആത്മവിശ്വാസവും നല്‍കി…

41 minutes ago

ഇന്ത്യന്‍ വ്യോമസേനയ്‌ക്കൊപ്പമുള്ള പറക്കല്‍ സ്വന്തം വീട്ടിലെന്ന പോലെ. തരംഗ് ശക്തി 2026 അഭ്യാസപ്രകടനത്തെ പ്രശംസിച്ച് ജര്‍മ്മന്‍, ഫ്രഞ്ച് വ്യോമസേനാ മേധാവികള്‍

ന്യൂഡല്‍ഹി : രാജസ്ഥാനിലെ ജോധ്പൂരില്‍ നടന്ന ബഹുമുഖ വ്യോമാഭ്യാസ പ്രകടനമായ 'തരംങ് ശക്തി-2026'-ല്‍ പങ്കെടുത്ത മുതിര്‍ന്ന യൂറോപ്യന്‍ വ്യോമസേന ഉദ്യോഗസ്ഥര്‍,…

52 minutes ago

2022-2025 കാലയളവിലെ ഫണ്ടില്‍ വന്‍ തട്ടിപ്പ്. വനിതാ കമ്മീഷന്‍ സാമ്പത്തിക ക്രമക്കേടില്‍ വിശദമായ അന്വേഷണത്തിനൊരുങ്ങി വിജിലന്‍സ്

സംസ്ഥാന വനിതാ കമ്മീഷനില്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടന്നതായി വിജിലന്‍സ് കണ്ടെത്തല്‍. 2022 മുതല്‍ 2025 വരെയുള്ള കാലയളവിലെ രേഖകള്‍ പരിശോധിച്ചാണ്…

58 minutes ago

ജീവിതാന്ത്യം വരെ ബിജെപിയില്‍. കോണ്‍ഗ്രസ് പ്രവേശന വാര്‍ത്തകള്‍ അസംബന്ധം. വ്യാജ പ്രചാരണങ്ങള്‍ തള്ളി ആര്‍. ശ്രീലേഖ

തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലറും മുന്‍ ഡിജിപിയുമായ ആര്‍. ശ്രീലേഖ ബിജെപി വിടുന്നുവെന്ന വാര്‍ത്തകള്‍ തള്ളിക്കളഞ്ഞു. താന്‍ ബിജെപിയില്‍ നിന്നു രാജിവെച്ചുവെന്ന…

1 hour ago

വീട്ടില്‍ പാറ്റ ശല്യം കൂടിയാല്‍ എന്താണ് പരിഹാരം ?

അടുക്കളയിലെ പാറ്റകളുടെ ശല്യം ഏതൊരു വീട്ടമ്മയ്ക്കും വലിയൊരു തലവേദന തന്നെയാണ്. ശുചിത്വമില്ലായ്മ കൊണ്ടോ ഈര്‍പ്പം കൊണ്ടോ എളുപ്പത്തില്‍ കടന്നുകൂടുന്ന ഈ…

1 day ago