മുംബൈ : ബോളിവുഡ് യുവ നടൻ സുശാന്ത് സിംഗ് രജ്പുതിന്റെ മരണ വാർത്ത വിഷാദത്തിലേക്ക് നയിച്ചതിനെ തുടർന്ന് മുംബൈ സ്വദേശിയായ യുവതി ആത്മഹത്യ ചെയ്തു. പഞ്ചാബ് മഹാരാഷ്ട്ര ബാങ്ക് നിക്ഷേപകയായ 45 കാരിയാണ് മരിച്ചത്. ബാങ്ക് അഴിമതിയെ തുടർന്ന് പണം നഷ്ടപ്പെട്ട ഇവർ കടുത്ത മാനസിക സംഘർഷത്തിൽ കഴിയുകയായിരുന്നു. ആ സമയത്താണ് ഇവർ സുശാന്തിന്റെ മരണ വാർത്ത കേട്ടത്. അത് അവരെ കൂടുതലായി ബാധിച്ചിരുന്നതായി ബോളിവുഡ് ലൈഫ് റിപ്പോർട്ട് ചെയ്യുന്നു.
“പിഎംസി അഴിമതി പുറത്തുവന്ന കാലം മുതൽ അവരുടെ മാനസികാവസ്ഥ മോശമായിരുന്നു. കഴിഞ്ഞ ഒരു മാസമായി സ്ഥിതിഗതികൾ വഷളായി, പ്രത്യേകിച്ച് സുശാന്ത് സിങ് രാജ്പുതിന്റെ മരണശേഷം.” മരിക്കുമ്പോൾ യുവതി വീട്ടിൽ തനിച്ചായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ജൂൺ പതിനാലിനാണ് സുശാന്തിനെ മുംബൈയിലെ സ്വവസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നുണ്ട്. ബോളിവുഡ് താരങ്ങൾ ഉൾപ്പെടെ നിരവധി പേരെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. മരണത്തെക്കുറിച്ച് ഇപ്പോഴും ദുരൂഹതകൾ ഏറെ നിലനിൽക്കുകയാണ്.
ദില്ലി : പശ്ചിമ ബംഗാളിലെ ട്രെയിൻ അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉദ്യോഗസ്ഥരുമായി സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയെന്ന്…
ആലപ്പുഴ : പക്ഷിപ്പനിയെ കരുതിയിരിക്കണമെന്ന മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ് രംഗത്ത്. വൈറസിന് ജനിതക വ്യതിയാനമുണ്ടായാൽ മനുഷ്യരിലേക്ക് പടരുമെന്നതിനാൽ ആരോഗ്യവകുപ്പ് ആലപ്പുഴ ജില്ലയിൽ…
തിരുവനന്തപുരം: എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ അധിക്ഷേപം ചൊരിഞ്ഞ് മാദ്ധ്യമ പ്രവർത്തകൻ. ഫ്രീലാൻസ്…
കോൺഗ്രസിനെ വലിച്ചുകീറി ബി ജെ പി നേതാക്കൾ ! പിന്നാലെ പോസ്റ്റും അപ്രത്യക്ഷമായി |congress
ദില്ലി: കശ്മീരിൽ ഭീകരർക്കായുള്ള തെരച്ചിൽ തുടർന്ന് സംയുക്ത സേന. തെരച്ചിലിനിടയിൽ ബന്ദിപോരയിൽ ഏറ്റുമുട്ടലുണ്ടായി. ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചു.…
മുംബൈ: ഐസ്ക്രീമിൽ മനുഷ്യ വിരൽ കണ്ടെത്തിയ സംഭവത്തിൽ കമ്പനിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. ഇന്ദാപൂരിലെ ഫോർച്യൂൺ ഡയറി ഇൻഡസ്ട്രീസ് പ്രൈവറ്റ്…